Get Updates
Get notified of breaking news, exclusive insights, and must-see stories!

താത്കാലികമെങ്കിലും മികച്ച ശമ്പളത്തിൽ സർക്കാർ ജോലി: അപേക്ഷിക്കാം

സി.എം.ഡി. (സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്) ഡയറക്ടറുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 8 വൈകുന്നേരം 5:30 വരെ https://forms.gle/XZccVjHeY8pEoKMNA എന്ന ലിങ്ക് വഴി സി.വി. സഹിതം അപേക്ഷ സമർപ്പിക്കാം.

ഈ തസ്തികയിൽ ഒരു ഒഴിവ് മാത്രമാണുള്ളത്. അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് എം.ബി.എ., എം.സി.എ., അല്ലെങ്കിൽ ഏതെങ്കിലും ബി.ടെക് ബിരുദമോ, ഐ.സി.എസ്.ഐ-യിൽ നിന്നുള്ള കമ്പനി സെക്രട്ടറിയേറ്റ് കോഴ്സ് പൂർത്തിയാക്കിയവർക്കോ അപേക്ഷിക്കാം.

സീനിയർ മാനേജ്‌മെന്റ് ഒഫീഷ്യലിനോ കമ്പനി സെക്രട്ടറിക്കോ കീഴിൽ എക്സിക്യൂട്ടീവ് അസിസ്റ്റന്റായി കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. 2026 മെയ് 31ലെ കണക്കനുസരിച്ച് ഉയർന്ന പ്രായപരിധി 40 വയസ്സാണ്. പ്രതിമാസം 30,000 ഏകീകൃത ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/05/Notification-EA1-3.pdf

job-1-jp

താത്കാലിക ഒഴിവ്

എറണാകുളം:ജില്ലയിലെ ഒരു കോ-ഓപ്പറേറ്റീവ് സ്ഥാപനത്തിൽ നാല് ഫീൽഡ് ഓഫീസർമാരുടെ താൽക്കാലിക ഒഴിവിലേക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അപേക്ഷ ക്ഷണിച്ചു. കെമിസ്ട്രിയിൽ ബിരുദവും ഫെർട്ടിലൈസർ അഗ്രികൾച്ചറൽ ഇൻപുട്ട് മാർക്കറ്റിംഗ് യൂണിറ്റിന്റെ സെയിൽസ് വിഭാഗത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. 2025 ജനുവരി ഒന്നിന് 18നും 35നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.പ്രതിമാസം 25,000 രൂപ ശമ്പളം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളടക്കം ജൂൺ രണ്ടിന് മുൻപായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.

താത്കാലിക ഒഴിവ്

എറണാകുളം: ജില്ലയിലെ ഒരു കോ-ഓപ്പറേറ്റീവ് സ്ഥാപനത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഷിഫ്റ്റ് സൂപ്പർവൈസർ ഒഴിവിലേക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അപേക്ഷ ക്ഷണിച്ചു. വനിതകൾ അപേക്ഷിക്കേണ്ടതില്ല. മെക്കാനിക്കൽ/ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും റബ്ബർ പ്രോസസിംഗ് ഫാക്ടറികളിൽ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ/ഇലക്ട്രിക്കൽ ട്രേഡിൽ ഐ.ടി.ഐയും റബ്ബർ പ്രോസസിംഗ് ഫാക്ടറികളിൽ 10 വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 2025 ജനുവരി ഒന്നിന് 18നും 40നും മധ്യേ പ്രായമുള്ളവരായിരിക്കണം. പ്രതിമാസം 25,000 രൂപ ശമ്പളം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ രണ്ടിന് മുൻപായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.

ക്ലര്‍ക്ക് കം അക്കൗണ്ടന്റ് നിയമനം

മലപ്പുറം; ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചറില്‍ (അഡാക്) പരപ്പനങ്ങാടിയിലുള്ള ഉള്ളണം ഹാച്ചറിയിലും തലശ്ശേരിയിലെ എരഞ്ഞോളി ഫിഷ് ഫാമിലും ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റ് തസ്തികയില്‍ ദിവസവേതനത്തില്‍ നിയമനം നടത്തുന്നതിന് മെയ് അഞ്ചിന് രാവിലെ 10.30ന് അഭിമുഖം നടത്തും. ബി.കോം ബിരുദം, എം.എസ്.ഓഫീസ്, ടാലി, ടൈപ് റൈറ്റിങ് ഇംഗ്ലീഷ് ഹയര്‍, മലയാളം ലോവര്‍ എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പും സഹിതം തലശ്ശേരി എരഞ്ഞോളിയിലുള്ള അഡാക്ക് നോര്‍ത്ത് സോണ്‍ റീജിയണല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 0490- 2354073.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+