Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന സർക്കാരിന് കീഴിൽ 40,000 ശമ്പളത്തിൽ ജോലി; ഇപ്പോൾ തന്നെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിൽ പിഎം ഇ-ഡ്രൈവ് പദ്ധതി നടപ്പിലാക്കുന്ന പൊതുമേഖലാ സ്ഥാപനത്തിൽ നിരവധി ഒഴിവുകൾ. രണ്ട് വർഷത്തേക്ക് കരാർ നിയമനമാണ്. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വഴിയാണ് നിയമനം. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം

സീനിയർ റിസർച്ച് ഫെലോ - പവർ സിസ്റ്റംസ് -

ഒരു ഒഴിവാണ് ഉള്ളത്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ ബി.ടെക്കും പവർ സിസ്റ്റംസ് എഞ്ചിനീയറിംഗിൽ എം.ടെക്കും ഉള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. പ്രതിമാസ ശമ്പളം: 40,000 രൂപ .

Recruitment announcement for 2026 Kerala government job openings

സീനിയർ റിസർച്ച് ഫെലോ - കമ്പ്യൂട്ടർ സയൻസ് എഐ

ഒരു ഒഴിവാണ് ഉള്ളത്. ഇലക്ട്രിക്കൽ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്കും കമ്പ്യൂട്ടർ സയൻസ്, ഡാറ്റാ സയൻസ്, എഐ എന്നിവയിലൊന്നിൽ എം.ടെക്കും ഉള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രതിമാസ ശമ്പളം: 40,000 രൂപ

സീനിയർ റിസർച്ച് ഫെലോ - ഫിനാൻസ്

ഒരു ഒഴിവ്. ഏതെങ്കിലും സ്ട്രീമിൽ ബിടെക്കും ഫിനാൻസിൽ എംബിഎയും ഉള്ളവർക്കാണ് അവസരം. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രതിമാസ ശമ്പളം: 40,000 രൂപ. സിഎംഡിയുടെ വെബ്‌സൈറ്റ് (www.cmd.kerala.gov.in) വഴി ഓൺലൈനായാണ് അപേക്ഷിക്കിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 13 വൈകുന്നേരം 5 മണി വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/07/Sr-Research-Fellow-CMD-PSU.pdf

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ കോർഡിനേറ്റർ, ഫെസിലിറ്റേറ്റർ നിയമനം

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ 'ജ്വാലാ ജാഗ്രത സമിതി' പ്രൊജക്ടിന്റെ ഭാഗമായി കോർഡിനേറ്റർ, കമ്മ്യൂണിറ്റി വിമൻസ് ഫെസിലിറ്റേറ്റർ തസ്തികകളിലേക്ക് സ്ത്രീകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിലുള്ള സ്ഥിരതാമസക്കാർക്കാണ് മുൻഗണന. പ്രായപരിധി 25 നും 45 നും മധ്യേ ആയിരിക്കണം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും സഹിതം ജൂലൈ 7-ന് രാവിലെ 10.30-ന് ജില്ലാ പഞ്ചായത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

കോർഡിനേറ്റർ യോഗ്യത: എംഎസ്ഡബ്ല്യു, സോഷ്യോളജി, സൈക്കോളജി, സോഷ്യൽ വർക്ക്, വിമൺ സ്റ്റഡീസ് എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനവും സ്ത്രീശാക്തീകരണ മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് മുൻഗണന ലഭിക്കും.

കമ്മ്യൂണിറ്റി വിമൻസ് ഫെസിലിറ്റേറ്റർ യോഗ്യത: എംഎസ്ഡബ്ല്യു, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ വർക്ക്, വിമൺ സ്റ്റഡീസ് എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത.

ഇടുക്കിയിൽ വെറ്ററിനറി ഡോക്ടർ നിയമനം; നാളെ അഭിമുഖം

തൊടുപുഴ: ഇടുക്കി ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ദിവസവേതന അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. എംഎസ് യു സേവനത്തിലെ പിജി വെറ്ററിനറി സർജൻ തസ്തികയിലേക്കാണ് നിയമനം. എം.വി.എസ്.സി (സർജറി) യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ ബി.വി.എസ്.സി ആന്റ് എ.എച്ച് ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും വേൾഡ് വെറ്ററിനറി സർവീസ് ട്രെയിനിംഗ് സർട്ടിഫിക്കറ്റും ഉള്ളവരെ 90 ദിവസത്തെ കരാർ അടിസ്ഥാനത്തിൽ പരിഗണിക്കും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 4-ന് (നാളെ) രാവിലെ 11 മണിക്ക് തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. യുവ വെറ്ററിനറി ഡോക്ടർമാരുടെ അഭാവത്തിൽ ജോലിയിൽ നിന്നും വിരമിച്ച ഡോക്ടർമാരെയും ഈ തസ്തികയിലേക്ക് പരിഗണിക്കുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+