പട്ടികവര്‍ഗ വികസന വകുപ്പില്‍ 200 ഒഴിവുകള്‍; ആര്‍ക്കൊക്കെ അപേക്ഷിക്കാം? ശമ്പളം ഇത്ര!

അക്രഡിറ്റഡ് എഞ്ചിനീയര്‍ / ഓവര്‍സിയര്‍ ( സിവില്‍ ), കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി പട്ടികവര്‍ഗ വികസന വകുപ്പ് തൊഴില്‍ വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ മാര്‍ഗം അപേക്ഷിക്കാം. കേരളത്തിലുടനീളം 200 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രകടനത്തിന്റേയും ആവശ്യതകയുടേയും അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് കൂടി നിയമനം നീട്ടി നല്‍കുന്നതാണ്. അപേക്ഷകരുടെ പ്രായപരിധി 21 വയസ് മുതല്‍ 45 വയസ് വരെയാണ്. 2026 ഒക്ടോബര്‍ മാസത്തോടെ 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. എഞ്ചിനീയര്‍ / ഓവര്‍സിയര്‍ ( സിവില്‍ ) തസ്തികയില്‍ 180 ഒഴിവുകളുണ്ട്.

Kerala Jobs

അതേസമയം കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയില്‍ 20 ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ഒാണറേറിയമായി 18000 രൂപ ലഭിക്കും. ബി ടെക് (സിവില്‍) / ഡിപ്ലോമ (സിവില്‍) / ഐ ടി ഐ (സിവില്‍) സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്ളവര്‍ക്ക് എഞ്ചിനീയര്‍ / ഓവര്‍സിയര്‍ (സിവില്‍) തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

ബി ടെക് കമ്പ്യൂട്ടര്‍ സയന്‍സ് / ബി സി എ / ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് / ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവ ഉള്ളവര്‍ക്ക് കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. പട്ടികവര്‍ഗ വിഭാഗങ്ങളളില്‍ നിന്നുള്ള യുവതി യുവാക്കള്‍ക്ക് മാത്രമുള്ള തസ്തികയാണ് ഇത്.

ഔദ്യോഗിക വിജ്ഞാപനത്തില്‍ അപേക്ഷ സംബന്ധിച്ച വിശദാംശങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. ജില്ലാതല അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ട വിധം

താല്‍പ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍, നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം 'ഡയറക്ടറേറ്റ് ഓഫ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് ഡെവലപ്മെന്റ്, ഫോര്‍ത്ത് ഫ്‌ലോര്‍, വികാസ് ഭവന്‍, തിരുവനന്തപുരം - 695 033' എന്ന വിലാസത്തില്‍ ഒക്ടോബര്‍ 19-നോ അതിനുമുമ്പോ ആയി അപേക്ഷ അയക്കേണ്ടതാണ്.

വൈകി ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. വിശദമായ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനുമായി ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma