Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൂറിസം വകുപ്പിന് കീഴില്‍ ജോലി വേണോ? നാല് ഒഴിവുകള്‍, ശമ്പളം എത്രയെന്ന് കേട്ടോ?

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) അക്കാദമിക്, റിസര്‍ച്ച് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടൂറിസം, വിമാന സര്‍വീസ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് തുടങ്ങിയ മേഖലകളില്‍ മികച്ച കരിയര്‍ സ്വപ്നം കാണുന്നവര്‍ക്ക് അനുയോജ്യമായ ഒരു തൊഴില്‍ അവസരമാണിത്. തിരുവനന്തപുരം തൈക്കാടുള്ള കിറ്റ്‌സിന്റെ പ്രധാന കേന്ദ്രത്തിലാണ് നിയമനം നടക്കുന്നത്.

സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തില്ല; പവന്‍നിരക്ക് 1.30 ലക്ഷമാകില്ലെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍
സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തില്ല; പവന്‍നിരക്ക് 1.30 ലക്ഷമാകില്ലെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍

നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും. യോഗ്യതയും താല്‍പര്യവും ഉള്ളവര്‍ തപാല്‍ മാര്‍ഗമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 16 ആണ്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. ഈ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ യാതൊരുവിധ അപേക്ഷ ഫീസും ഈടാക്കുന്നില്ല.

Kerala Jobs

ആകെ നാല് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അക്കാദമിക് രംഗത്തും ഗവേഷണ രംഗത്തും മികവ് തെളിയിക്കാന്‍ സാധിക്കുന്ന പ്രൊഫഷണലുകള്‍ക്ക് പ്രയോജനപ്പെടുന്നതാണ് ഈ തസ്തികകള്‍. ഓരോ വിഭാഗത്തിലും ആവശ്യമായ ഒഴിവുകളുടെ വിവരങ്ങളും അതത് തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള പ്രതിമാസ വേതന വ്യവസ്ഥകളും വിശദമായി നോക്കാം.

അക്കാദമിക് അസോസിയേറ്റ് (എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റഡീസ്) തസ്തികയിലേക്ക് ഒരു ഒഴിവാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 24000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. അക്കാദമിക് അസോസിയേറ്റ് (ഹോസ്പിറ്റാലിറ്റി/ഹോട്ടല്‍ മാനേജ്മെന്റ്) തസ്തികയില്‍ രണ്ട് ഒഴിവുകളുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 24000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിലേക്ക് ഒരു ഒഴിവാണ് ഉള്ളത്.

എട്ടാം ശമ്പള കമ്മീഷന്‍: ഏറ്റവും കുറഞ്ഞത് ശമ്പളം 14000 രൂപ വരെ കൂടും! കൂടിയത് 2 ലക്ഷം വരെ വര്‍ധനവ്!
എട്ടാം ശമ്പള കമ്മീഷന്‍: ഏറ്റവും കുറഞ്ഞത് ശമ്പളം 14000 രൂപ വരെ കൂടും! കൂടിയത് 2 ലക്ഷം വരെ വര്‍ധനവ്!

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. എല്ലാ തസ്തികയിലേക്കും അപേക്ഷിക്കുന്നവരുടെ പ്രായപരിധി 40 വയസോ അതില്‍ കുറവോ ആയിരിക്കണം. ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധി കണക്കാക്കുന്നതിനുള്ള മാനദണ്ഡ തീയതി 2026 ജനുവരി 1 ആണ്. സര്‍ക്കാരിന്റെ നിലവിലുള്ള സംവരണ നിയമങ്ങളും പ്രായക്കിളിവുകളും അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാധകമായിരിക്കും.

അക്കാദമിക് അസോസിയേറ്റ് (എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റഡീസ്) തസ്തികയിലേക്ക് ടൂറിസം അല്ലെങ്കില്‍ സോഷ്യല്‍ സയന്‍സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. ഇതോടൊപ്പം ഏവിയേഷന്‍ വിഷയത്തില്‍ ഐഎടിഎ യോഗ്യത നിര്‍ബന്ധമായും ഉണ്ടായിരിക്കണം. കൂടാതെ ഏവിയേഷന്‍ മേഖലയിലോ ട്രാവല്‍ ഇന്‍ഡസ്ട്രിയിലോ അല്ലെങ്കില്‍ ഐഎടിഎ കോഴ്‌സുകള്‍ പഠിപ്പിക്കുന്നതിലോ മികച്ച സ്ഥാപനങ്ങളില്‍ നിന്നുള്ള കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.

അക്കാദമിക് അസോസിയേറ്റ് (ഹോസ്പിറ്റാലിറ്റി/ഹോട്ടല്‍ മാനേജ്മെന്റ്) വിഭാഗത്തില്‍ അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും റഗുലര്‍ ആയി കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നേടിയ ഹോസ്പിറ്റാലിറ്റി അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഐഎച്ച്എംസിടിയില്‍ നിന്നോ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ നേടിയിട്ടുള്ള ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ റഗുലര്‍ ഡിഗ്രി ഉള്ളവര്‍ക്കും അപേക്ഷിക്കാം.

ദിഗ്‌വിജയ് സിംഗ് ബിജെപിയിലേക്കോ? പരസ്യമായി പാര്‍ട്ടിയെ തള്ളിപ്പറഞ്ഞു, സ്വാഗതം ചെയ്ത് ബിജെപി
ദിഗ്‌വിജയ് സിംഗ് ബിജെപിയിലേക്കോ? പരസ്യമായി പാര്‍ട്ടിയെ തള്ളിപ്പറഞ്ഞു, സ്വാഗതം ചെയ്ത് ബിജെപി

പ്രസ്തുത മേഖലയിലോ അധ്യാപനത്തിലോ ഒരു വര്‍ഷത്തെ പരിചയം ഉണ്ടാകണം. റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിലേക്ക് മാനേജ്മെന്റ്, സോഷ്യല്‍ സയന്‍സ് അല്ലെങ്കില്‍ ടൂറിസം എന്നീ വിഷയങ്ങളില്‍ ഒന്നില്‍ നേടിയ ഒറിജിനല്‍ പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്. പിഎച്ച്ഡിക്ക് ശേഷമുള്ള കാലയളവില്‍ അക്കാദമിക് പബ്ലിഷിംഗ്, റിസര്‍ച്ച് റിപ്പോര്‍ട്ടുകള്‍ നിര്‍മ്മിക്കല്‍, പ്രൊപ്പോസല്‍ തയ്യാറാക്കല്‍, ഡാറ്റ വിശകലനം എന്നിവയില്‍ ആവശ്യമായ പ്രവര്‍ത്തന പരിചയം നിര്‍ബന്ധമാണ്.

അപേക്ഷകളുടെ പ്രാഥമിക പരിശോധനയാണ് ആദ്യം നടക്കുക. കൃത്യമായ യോഗ്യതകളും മാനദണ്ഡങ്ങളും ഉള്ള ഉദ്യോഗാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ചുരുക്കപ്പട്ടിക തയ്യാറാക്കും. തുടര്‍ന്ന് ഈ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ നേരിട്ടുള്ള മൂല്യനിര്‍ണ്ണയത്തിനും അഭിമുഖത്തിനുമായി ക്ഷണിക്കും. യോഗ്യത, പ്രവര്‍ത്തന പരിചയം, അഭിമുഖത്തിലെ പ്രകടനം എന്നിവയെല്ലാം വിലയിരുത്തിയാണ് അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കുക.

ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ കൃത്യമായി തയ്യാറാക്കിയ ബയോഡാറ്റ, പ്രായം തെളിയിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന മാര്‍ക്ക് ലിസ്റ്റുകള്‍, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍, മുന്‍കാല തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഒരു കവറിലാക്കി തപാലില്‍ അയക്കണം.

വിലാസം: ദി ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (KITTS), റസിഡന്‍സി ബില്‍ഡിംഗ്, തൈക്കാട് പി.ഒ., തിരുവനന്തപുരം, കേരളം - 695014.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+