നാഷണല്‍ ആയുഷ് മിഷനില്‍ ഫിസിയോതെറാപ്പിസ്റ്റ്, റെമീഡിയല്‍ എഡ്യൂക്കേറ്റര്‍ ഒഴിവുകള്‍; അപേക്ഷിക്കേണ്ടതിങ്ങനെ

ഫിസിയോതെറാപ്പിസ്റ്റ്, റെമീഡിയല്‍ എഡ്യൂക്കേറ്റര്‍ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി നാഷണല്‍ ആയുഷ് മിഷന്‍ തൊഴില്‍ വിജ്ഞാപനം പുറത്തിറക്കി. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ തിരുവനന്തപുരത്താണ് നിയമിക്കുക. താല്‍പര്യവും നിര്‍ദിഷ്ട യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 14 വരെ തപാല്‍ വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.

റെമീഡിയല്‍ എഡ്യൂക്കേറ്റര്‍ തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ 16 രാവിലെ 10:00-നും ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ രാവിലെ 10:00-നും ആണ് നിശ്ചയിച്ചിരിക്കുന്നത്. രണ്ട് തസ്തികയിലേയും ഒഴിവുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടില്ല. അപേക്ഷകരുടെ പ്രായപരിധി 2026 ഒക്ടോബര്‍ 1-ന് 40 വയസ്സ് പൂര്‍ത്തിയായിരിക്കാന്‍ പാടില്ല.

Kerala Jobs

ഫിസിയോതെറാപ്പിസ്റ്റ്

അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഫിസിയോതെറാപ്പിയിലെ ബിരുദം/ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 21000 രൂപ ശമ്പളമായി ലഭിക്കും.

റെമീഡിയല്‍ എഡ്യൂക്കേറ്റര്‍

ഏര്‍ലി ചൈല്‍ഡ്ഹുഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷനിലെ (ഡി ഇ സി എസ് ഇ ) ഡിപ്ലോമ അല്ലെങ്കില്‍ ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡേഴ്‌സ് (എ എസ് ഡി ) / കേള്‍വി വൈകല്യം (എച്ച് ഐ ) / ബൗദ്ധിക വൈകല്യം ( ഐ ഡി ) എന്നിവയിലുള്ള ഡിപ്ലോമ എന്നിവ ഉള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 19600 രൂപ ശമ്പളമായി ലഭിക്കും.

ഈ നിയമനത്തിന് അപേക്ഷാ ഫീസ് ആവശ്യമില്ല. സാധാരണഗതിയില്‍ നേരിട്ടുള്ള അഭിമുഖം വഴിയാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. ആവശ്യമെങ്കില്‍ എഴുത്തുപരീക്ഷയും നടത്തിയേക്കാം.

താല്‍പ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍, നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 14 ന് വൈകീട്ട് അഞ്ച് മണിക്കോ അതിനുമുമ്പോ താഴെ പറയുന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്

ഓഫീസ് ഓഫ് ദി ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജര്‍
നാഷണല്‍ ആയുഷ് മിഷന്‍
അഞ്ചാം നില, ആരോഗ്യ ഭവന്‍ കെട്ടിടം
ആയുര്‍വേദ കോളേജിന് സമീപം, തിരുവനന്തപുരം - 695001

വിശദമായ വിജ്ഞാപനം വായിക്കാനും മറ്റും ഔദ്യോഗിക വെബ്‌സൈറ്റായ www.nam.kerala.gov.in സന്ദര്‍ശിക്കുക. അവസാന തിയതികക്ക് മുന്‍പായി വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള തപാല്‍ വിലാസത്തിലേക്ക് അപേക്ഷാ ഫോം അയക്കുക. കവറിനു മുകളില്‍ തസ്തികയുടെ പേര് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma