തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവുകള്‍; വേഗം അപേക്ഷിച്ചോ

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്യൂരിറ്റി ഗാര്‍ഡ് (പുരുഷന്‍) തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. താല്‍പര്യവും നിശ്ചിത യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലേക്കാണ് സെക്യൂരിറ്റി ഗാര്‍ഡ് തസ്തികകളിലേക്ക് നിയമനം നടത്തുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒകോട്ബര്‍ 20 വരെ അപേക്ഷിക്കാം.

ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായിട്ടായിരിക്കും നിയമനം. ഒഴിവുകള്‍ :കൃത്യമായി വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 900 രൂപ ദിവസ വേതനം ലഭിക്കും. മണ്ഡല-മകരവിളക്ക് ഉത്സവ സീസണിലേക്ക് യോഗ്യരായ വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടായിരിക്കും. കൊല്ലവര്‍ഷം 1202-ലെ മണ്ഡല-മകരവിളക്ക് ഉത്സവ സീസണിലേക്കാണ് ശബരിമല, പമ്പ, നിലയ്ക്കല്‍ ക്ഷേത്രങ്ങളിലേക്ക് താല്‍ക്കാലിക സെക്യൂരിറ്റി ഗാര്‍ഡുമാരെ നിയമിക്കുന്നത്.

Kerala Jobs

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ ഭക്ഷണവും താമസസൗകര്യവും നല്‍കുന്നതാണ്. അപേക്ഷകരുടെ പ്രായപരിധി 2027 ജനുവരി 20-ന് (കൊല്ലവര്‍ഷം 1202, മകരം 06) 67 വയസില്‍ കൂടാന്‍ പാടില്ല. അപേക്ഷകര്‍ വിമുക്തഭടനായിരിക്കണം അല്ലെങ്കില്‍ സംസ്ഥാന പൊലീസ്, എക്‌സൈസ്, ഫയര്‍ ഫോഴ്‌സ്, വനം വകുപ്പ്, കേന്ദ്ര/സംസ്ഥാന സായുധ സേനകള്‍ എന്നിവയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായിരിക്കണം.

മേല്‍പ്പറഞ്ഞ സേനകളില്‍ കുറഞ്ഞത് 5 വര്‍ഷത്തെ സേവനപരിചയം ഉണ്ടായിരിക്കണം. അപേക്ഷകര്‍ ഹിന്ദു മതവിഭാഗത്തില്‍പ്പെട്ട പുരുഷനായിരിക്കണം. മികച്ച ശാരീരികക്ഷമത ഉണ്ടായിരിക്കണം. അപേക്ഷാ ഫീസ് സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനത്തില്‍ പരാമര്‍ശിച്ചിട്ടില്ല. അപേക്ഷകന്റെ ജില്ലയെ അടിസ്ഥാനമാക്കി നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളില്‍ നടത്തുന്ന അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലക്കാര്‍ക്ക് സുമംഗലി ഓഡിറ്റോറിയം, നന്തന്‍കോട്, ദേവസ്വം ബോര്‍ഡ്, തിരുവനന്തപുരത്ത് വെച്ചായിരിക്കും അഭിമുഖം. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലക്കാര്‍ക്ക് ആലുവ ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസില്‍ വെച്ചാണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്.

പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്‍പ്പര്യവും യോഗ്യതയുമുള്ളവര്‍ അപേക്ഷാ ഫോമും അഭിമുഖത്തിന് ആവശ്യമായ രേഖകളുടെ പട്ടികയും ഡൗണ്‍ലോഡ് ചെയ്യുന്നതിനായി www.travancoredevaswomboard.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷാ ഫോം ശ്രദ്ധാപൂര്‍വ്വം പൂരിപ്പിച്ച്, സമീപകാലത്തെടുത്ത പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ പതിക്കുകയും ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ അറ്റാച്ച് ചെയ്യുകയും ചെയ്യുക.

അപേക്ഷ തപാല്‍ വഴി അയയ്‌ക്കേണ്ട വിലാസം

The Superintendent Of Police
Vigilance And Security Office, Travancore Devaswom Board,
Nanthancode, Kowdiar P.O., Thiruvananthapuram - 695003

ഇ-മെയില്‍ വിലാസം: sptdbvig@gmaikcom

ഇമെയില്‍ വഴി സമര്‍പ്പിക്കുന്നവര്‍ തപാല്‍ മാര്‍ഗ്ഗം ഹാര്‍ഡ് കോപ്പി അയക്കേണ്ടതില്ല). കൂടുതല്‍ വിവരങ്ങള്‍ക്ക്, ഓഫീസ് സമയങ്ങളില്‍ ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസുമായി 7012149116 അല്ലെങ്കില്‍ 9497964855 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma