ഇസിഎച്ച്എസില്‍ ക്ലര്‍ക്ക് മുതല്‍ മെഡിക്കല്‍ ഓഫീസര്‍ വരെ 172 ഒഴിവുകള്‍..; നിങ്ങള്‍ യോഗ്യരാണോ?
ഇസിഎച്ച്എസില്‍ (Ex servicemen Contributory Health Scheme) ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, ക്ലര്‍ക്കുമാര്‍ ഉള്‍പ്പെടെ വിവിധ തസ്തികകളിലേക്ക് 172 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്തെ ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിലേക്കാണ് ഈ നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക ഇസിഎച്ച്എസ് വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ഫെബ്രുവരി 10 ആണ്. ഓഫീസര്‍ ഇന്‍ ചാര്‍ജ് പോളിക്ലിനിക്ക് -5, ഗൈനക്കോളജിസ്റ്റ് -4, മെഡിക്കല്‍ സ്പെഷ്യലിസ്റ്റ് (ജനറല്‍ മെഡിസിന്) -5, റേഡിയോളജിസ്റ്റ് -2, മെഡിക്കല്‍ ഓഫീസര്‍ -32, ഡെന്റല്‍ ഓഫീസര്‍ എന്നിങ്ങനെയാണ് പ്രധാന മെഡിക്കല്‍ വിഭാഗങ്ങളിലെ ഒഴിവുകള്‍.

കൂടാതെ, ഡെന്റല്‍ ഹൈജീനിസ്റ്റ്- 11, റേഡിയോഗ്രാഫര്‍ -4, ഫിസിയോതെറാപ്പിസ്റ്റ് -2, നഴ്സിംഗ് അസിസ്റ്റന്റ്് -6, ഫാര്‍മസിസ്റ്റ് -19, ലാബ് അസിസ്റ്റന്റ് -9, ലാബ് ടെക്നീഷ്യന് -8 എന്നിങ്ങനെ പാരാമെഡിക്കല്‍, ടെക്നിക്കല്‍ വിഭാഗങ്ങളിലും സപ്പോര്‍ട്ട് സ്റ്റാഫ് വിഭാഗങ്ങളില്‍ ഡ്രൈവര്‍ -9, സഫായ്വാല-11, ഫീമെയ്ല്‍ അറ്റന്‍ഡന്റ് 9, ചൗകിദാര്‍-3, പ്യൂണ്‍ 3, ക്ലര്‍ക്ക്/ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിങ്ങനെയുള്ള ഒഴിവുകളും ലഭ്യമാണ്.
യോഗ്യതാ മാനദണ്ഡങ്ങള്‍
ഓഫീസര്‍ ഇന്‍ ചാര്‍ജ് പോളിക്ലിനിക്ക്: ഈ തസ്തികയിലേക്ക് ബിരുദധാരികളും, ഇന്ത്യന്‍ ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നിവിടങ്ങളില്‍ നിന്ന് വിരമിച്ച് പ്രതിരോധ മേഖലയില്‍ നിന്ന് പെന്ഷന് വാങ്ങുന്നവരുമായ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. ഇവര്‍ക്ക് ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളില്‍ അല്ലെങ്കില്‍ മാനേജീരിയല്‍ തസ്തികകളില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ഗൈനക്കോളജിസ്റ്റ്: R തസ്തികയിലേക്ക് MD/MS അഥവാ DNB യോഗ്യതയും ബന്ധപ്പെട്ട വിഷയത്തില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പരിചയവും ആവശ്യമാണ്. മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് MBBS യോഗ്യതയും ഇന്റേണ്‍ഷിപ്പിന് ശേഷം 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. ഡെന്റല്‍ ഓഫീസര്‍ക്ക് BDS യോഗ്യതയും 3 വര്‍ഷത്തെ പരിചയവുമാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്.
റേഡിയോളജിസ്റ്റ്: ഈ തസ്തികയില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് 1956 പ്രകാരമുള്ള മെഡിക്കല്‍ യോഗ്യതയും റേഡിയോളജിയില്‍ ബിരുദാനന്തര ബിരുദവും, അതിനുശേഷം 5 വര്‍ഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. മെഡിക്കല്‍ സ്പെഷ്യലിസ്റ്റ് (ജനറല്‍ മെഡിസിന്) തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും, വിജ്ഞാപനത്തില്‍ പറയുന്ന പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
ഡെന്റല്‍ ഹൈജീനിസ്റ്റ്, റേഡിയോഗ്രാഫര്‍, ഫിസിയോതെറാപ്പിസ്റ്റ്, നഴ്സിംഗ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്ക് ബന്ധപ്പെട്ട ഡിപ്ലോമയും അല്ലെങ്കില്‍ സായുധ സേനയിലെ സമാനമായ കോഴ്സുകളും 5 വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് B.Pharm അല്ലെങ്കില്‍ 10+2 (സയന്‍സ്) യോഗ്യതയും ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകൃത ഡിപ്ലോമയും ഫാര്‍മസിസ്റ്റ് ആയി രജിസ്റ്റര്‍ ചെയ്തതിനുശേഷം 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.
ലാബ് അസിസ്റ്റന്റിന് DMLT അല്ലെങ്കില്‍ Class-1 ലാബ് ടെക് കോഴ്സും 5 വര്‍ഷത്തെ പരിചയവും പരിഗണിക്കുമ്പോള്‍, ലാബ് ടെക്നീഷ്യന് B.Sc (മെഡിക്കല്‍ ലാബ് ടെക്നോളജി) അല്ലെങ്കില്‍ 10+2 (സയന്‍സ്) യോഗ്യതയും അംഗീകൃത ഡിപ്ലോമയും 3 വര്‍ഷത്തെ പരിചയവും വേണം. ഡ്രൈവര്‍ തസ്തികയിലേക്ക് 8-ാം ക്ലാസ് വിജയിച്ചവരും LMV ലൈസന്‍സും 5 വര്‍ഷത്തെ ഡ്രൈവിംഗ് പരിചയവും ഉണ്ടായിരിക്കണം.
സഫായിവാല, ഫീമെയില്‍ അറ്റന്‍ഡന്റ്, ചൗക്കീദാര്‍, പ്യൂണ്‍ തുടങ്ങിയ തസ്തികകളിലേക്ക് സാക്ഷരതയും അല്ലെങ്കില്‍ 8-ാം ക്ലാസ് യോഗ്യതയും 5 വര്‍ഷത്തെ പ്രവൃത്തിപരിചയവും മതിയാകും. ക്ലര്‍ക്ക്/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ബിരുദവും 5 വര്‍ഷത്തെ പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം ഓരോ തസ്തികയ്ക്കും വ്യത്യസ്തമാണ്.
വിജ്ഞാപനത്തില്‍ ഓരോ പോസ്റ്റിനും ആവശ്യമായ യോഗ്യതകളും ശമ്പളവും പ്രായപരിധിയും കൃത്യമായി നല്‍കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രക്രിയ ECHS സെല്‍, സ്റ്റേഷന് ഹെഡ്ക്വാര്‍ട്ടേഴ്സ് തിരുവനന്തപുരം മുഖേനയാണ് നടക്കുന്നത്. യോഗ്യത, നിര്‍ബന്ധിത യോഗ്യതകള്‍, പരിചയം എന്നിവയുടെ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ സൂക്ഷ്മമായി പരിശോധിക്കും. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ മാത്രം എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും ക്ഷണിക്കുന്നതാണ്. പ്യൂണ്‍, ചൗക്കീദാര്‍, ഫീമെയില്‍ അറ്റന്‍ഡന്റ്, സഫായിവാല ഒഴികെയുള്ള എല്ലാ തസ്തികകള്‍ക്കും അഭിമുഖത്തിന് മുമ്പായി എഴുത്തുപരീക്ഷ ഉണ്ടായിരിക്കും.
യോഗ്യരായ അപേക്ഷകരെ ടെലിഫോണ്‍ വഴിയോ ഇ-മെയില്‍ വഴിയോ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും വിവരങ്ങള്‍ അറിയിക്കും. അപേക്ഷകള്‍ അപൂര്‍ണ്ണമാണെങ്കിലോ, ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളോ യോഗ്യതകളോ പരിചയമോ ഇല്ലെങ്കിലോ അപേക്ഷ റദ്ദാക്കാന്‍ നിയമനാധികാരിക്ക് അവകാശമുണ്ട്. നിയമനം 11/12 മാസത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലായിരിക്കും.
നിയമനാധികാരിയുടെ വിവേചനാധികാരത്തിന് വിധേയമായി, ഒരു മാസത്തെ മുന്‍കൂര്‍ നോട്ടീസ് നല്കി കരാര്‍ അവസാനിപ്പിക്കാവുന്നതാണ്. മുന്‍ സൈനികര്‍/സിവിലിയന്‍ വിഭാഗങ്ങളിലെ ഒഴിവുകളുടെ കാലാവധി 12 മാസമാണ്. മുന്‍ സൈനികര്‍ക്ക് പകരം സിവിലിയനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ നിയമനം 11 മാസത്തേക്കായിരിക്കും. എന്പാനല് ചെയ്ത ആശുപത്രികളില്‍ മുന്‍പ് ജോലി ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ നിയമനത്തിന് ഒരു വര്‍ഷത്തെ വ്യക്തമായ ഇടവേള ആവശ്യമാണ്.
-
കേന്ദ്ര സർവീസിൽ അവസരങ്ങളുടെ പെരുമഴ; 3,000 ലേറെ ഒഴിവുകൾ, പത്താം ക്ലാസ് യോഗ്യത മതി -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ'












Click it and Unblock the Notifications