Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബശ്രീയില്‍ ഡ്രൈവര്‍ കം സെയില്‍സ്മാന്‍ ഒഴിവ്; ശമ്പളം എത്രയെന്ന് കേട്ടോ?

കുടുംബശ്രീയുടെ കീഴിലുള്ള കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (KBFPCL) ഡ്രൈവര്‍ കം സെയില്‍സ്മാന്‍ തസ്തികയിലേക്ക് നിയമന വിജ്ഞാപനം പുറത്തുവിട്ടു. കേരള ചിക്കന്‍ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനും വിതരണത്തിനുമായി ഒരു ഒഴിവാണ് ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായവര്‍ക്ക് 2026 മെയ് 13 മുതല്‍ മെയ് 28 വരെ ഓഫ്ലൈനായി അപേക്ഷിക്കാം.

ബെംഗളൂരു-മുംബൈ പുതിയ ട്രെയിന്‍ പ്രഖ്യാപിച്ച് കേന്ദ്രം..! സൂപ്പര്‍ഫാസ്റ്റല്ല, യാത്രാസമയം 24 മണിക്കൂര്‍!!
ബെംഗളൂരു-മുംബൈ പുതിയ ട്രെയിന്‍ പ്രഖ്യാപിച്ച് കേന്ദ്രം..! സൂപ്പര്‍ഫാസ്റ്റല്ല, യാത്രാസമയം 24 മണിക്കൂര്‍!!

കരാര്‍ അടിസ്ഥാനത്തിലുള്ള ഈ നിയമനത്തിന്, തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 21,070 രൂപ ഏകീകൃത ശമ്പളം ലഭിക്കും. വില്‍പ്പന പ്രകടനമനുസരിച്ച് അധിക ഇന്‍സെന്റീവുകളും നേടാം. ജോലിസ്ഥലം കേരളത്തിലായിരിക്കും. പരസ്യം നമ്പര്‍ 023/HR/2022/KBFPCL പ്രകാരമാണ് ഈ റിക്രൂട്ട്മെന്റ്. അപേക്ഷിക്കാനുള്ള പ്രായപരിധി 21 വയസ്സിനും 40 വയസ്സിനും ഇടയിലാണ്.

Kerala Jobs

കുറഞ്ഞത് പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. സാധുവായ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (LMV) ഡ്രൈവിംഗ് ലൈസന്‍സ്, ബാഡ്ജ് സഹിതം നിര്‍ബന്ധമാണ്. മലയാളവും ഇംഗ്ലീഷും വായിക്കാനും എഴുതാനുമുള്ള അടിസ്ഥാന പ്രാവീണ്യം അനിവാര്യമാണ്. ഡ്രൈവിംഗ് അല്ലെങ്കില്‍ വില്‍പ്പന മേഖലകളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (FMCG) അല്ലെങ്കില്‍ ഭക്ഷ്യോല്‍പ്പന്ന വില്‍പ്പനയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

പെട്രോളിനും ഡീസലിനും വില കൂട്ടി കേന്ദ്രം; ഒറ്റയടിക്ക് 3 രൂപയുടെ വര്‍ധനവ്, പുതിയ വില അറിയാം
പെട്രോളിനും ഡീസലിനും വില കൂട്ടി കേന്ദ്രം; ഒറ്റയടിക്ക് 3 രൂപയുടെ വര്‍ധനവ്, പുതിയ വില അറിയാം

ഡ്രൈവര്‍ കം സെയില്‍സ്മാന്റെ പ്രധാന ചുമതല തണുപ്പിച്ചതും ശീതീകരിച്ചതുമായ കേരള ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, സ്ഥാപനങ്ങള്‍, വ്യക്തിഗത ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് വില്‍ക്കുകയും വിതരണം ചെയ്യുകയുമാണ്. ഉല്‍പ്പന്നങ്ങളുടെ കോള്‍ഡ് ചെയിന്‍ നിലവാരം ഉറപ്പാക്കി, കൃത്യസമയത്ത് വിതരണം ചെയ്യണം. പുതിയ ഉപഭോക്താക്കളെ കണ്ടെത്തി വിപണി വിപുലീകരിക്കണം.

ഓര്‍ഡറുകള്‍ വേഗത്തില്‍ വിതരണം ചെയ്യുക, ഇന്‍വോയിസുകള്‍ തയ്യാറാക്കുക, പേയ്മെന്റുകള്‍ കൃത്യമായി ശേഖരിക്കുക, പ്രതിദിന വില്‍പ്പനയുടെയും സ്റ്റോക്കിന്റെയും പണമിടപാടുകളുടെയും രേഖകള്‍ പരിപാലിക്കുക എന്നിവയും ചുമതലകളില്‍പ്പെടും. ഉല്‍പ്പന്നങ്ങള്‍ വാഹനത്തില്‍ കയറ്റാനും ഇറക്കാനും സഹായിക്കണം. വാഹനത്തിന്റെ ലോഗ്ബുക്കും ഇന്ധന രേഖകളും സൂക്ഷിച്ച് നല്ല നിലയില്‍ പരിപാലിക്കണം.

റെക്കോഡില്‍ നിന്ന് മൂക്കുകുത്തി വീണ് സ്വര്‍ണം... വില ഇനിയും കുറയുമോ? പവന്‍ നിരക്കുകള്‍ അറിയാം...
റെക്കോഡില്‍ നിന്ന് മൂക്കുകുത്തി വീണ് സ്വര്‍ണം... വില ഇനിയും കുറയുമോ? പവന്‍ നിരക്കുകള്‍ അറിയാം...

സമയബന്ധിതമായി അറ്റകുറ്റപ്പണികളും ഉറപ്പാക്കണം. സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോസസ്സിംഗ് പ്ലാന്റുമായും സെയില്‍സ് ടീമുമായും ഫലപ്രദമായി സഹകരിക്കേണ്ടതുണ്ട്. ഈ തസ്തികയിലേക്ക് അപേക്ഷാ ഫീസ് ഇല്ല. അപേക്ഷകരെ പ്രാഥമിക സൂക്ഷ്മപരിശോധന, ഡ്രൈവിംഗ് കാര്യക്ഷമതാ പരിശോധന (വാഹനം കൈകാര്യം ചെയ്യാനുള്ള കഴിവ്, റോഡ് സുരക്ഷാബോധം), തുടര്‍ന്ന് വ്യക്തിഗത അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുക്കുന്നത്.

താല്‍പ്പര്യമുള്ള യോഗ്യരായവര്‍ നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, ജാതി തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ 'Kudumbashree Broiler Farmers' Producer Company Limited (KBFPCL) TC 94/3171, Opposite St. Anne's Church, Palayam-Airport Road, Pallimukku, Pettah, Thiruvananthapuram 695024' എന്ന വിലാസത്തില്‍ അയക്കണം.

അപേക്ഷാ കവറിന് മുകളില്‍ 'APPLICATION FOR THE POST OF Driver cum Salesman' എന്ന് വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 28 ആണ്. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂര്‍വ്വം വായിച്ച് നിബന്ധനകള്‍ മനസ്സിലാക്കേണ്ടതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+