Get Updates
Get notified of breaking news, exclusive insights, and must-see stories!

എട്ടാം ക്ലാസ് ജയിച്ചവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം; വേഗം അപേക്ഷിച്ചോ

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എക്‌സ്-സര്‍വീസ്മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം കണ്ണൂര്‍ സ്റ്റേഷന്‍ സെല്ലില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിലാണ് അവസരം. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ലബോറട്ടറി അസിസ്റ്റന്റ്, ഡെന്റല്‍ അസിസ്റ്റന്റ്, പ്യൂണ്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം.

ട്രംപ്, നെതന്യാഹു, മാക്രോണ്‍, മെലോണി..; പ്രതികാരം ചെയ്യാനുള്ളവരുടെ പട്ടിക പുറത്തുവിട്ട് ഇറാന്‍
ട്രംപ്, നെതന്യാഹു, മാക്രോണ്‍, മെലോണി..; പ്രതികാരം ചെയ്യാനുള്ളവരുടെ പട്ടിക പുറത്തുവിട്ട് ഇറാന്‍

വിരമിച്ച സൈനികര്‍ക്കും ഈ മേഖലകളില്‍ നിശ്ചിത യോഗ്യതയുമുള്ള സാധാരണക്കാര്‍ക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അവസരമുണ്ടായിരിക്കും. അപേക്ഷകള്‍ നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 25 ആണ്. ഇസിഎച്ച്എസ് കണ്ണൂര്‍ സ്റ്റേഷന്‍ സെല്ലിന്റെ പരിധിയില്‍ വരുന്ന കാഞ്ഞങ്ങാട്, ഇരിട്ടി, കല്‍പറ്റ എന്നീ മൂന്ന് പോളിക്ലിനിക്കുകളിലാണ് നിലവില്‍ ഒഴിവുകള്‍ ഉള്ളത്.

Kerala Jobs

മലബാര്‍ മേഖലയിലെ ഇസിഎച്ച്എസ് ഗുണഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമനം നടത്തുന്നത്. മൂന്ന് തസ്തികകളിലും ഓരോ ഒഴിവ് വീതമാണുള്ളത്. വിരമിച്ച സേനാംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ പോസ്റ്റുകളിലേക്ക് അപേക്ഷിക്കുമ്പോള്‍ പ്രത്യേക മുന്‍ഗണന ലഭിക്കും.

കാത്തുകാത്തിരുന്ന രാജയോഗത്തിന് ഇന്ന് മുതല്‍ തുടക്കം; ഇവര്‍ക്കിനി ആഡംബര ജീവിതം
കാത്തുകാത്തിരുന്ന രാജയോഗത്തിന് ഇന്ന് മുതല്‍ തുടക്കം; ഇവര്‍ക്കിനി ആഡംബര ജീവിതം

ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിലേക്ക് കാഞ്ഞങ്ങാട്ടായിരിക്കും നിയമനം. ഡിഎംഎല്‍ടി അല്ലെങ്കില്‍ സായുധ സേനയിലെ ക്ലാസ് വണ്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ആരോഗ്യ മേഖലയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഹൈജീനിസ്റ്റ് / അസിസ്റ്റന്റ് തസ്തികയില്‍ തിരഞ്ഞെടുക്കപ്പെടുന്നവരെ ഇരിട്ടിയില്‍ ആയിരിക്കും നിയമിക്കുക.

ഡിപ്ലോമ ഇന്‍ ഡെന്റല്‍ ഹൈജീന്‍ / ഡോറ അല്ലെങ്കില്‍ ക്ലാസ് വണ്‍ ഡി.എച്ച് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഡെന്റല്‍ ഡ്യൂട്ടിയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. കല്‍പറ്റയില്‍ ആയിരിക്കും പ്യൂണ്‍ ആയി തിരഞ്ഞെടുക്കപ്പെടുന്നവരെ നിയമിക്കുക. എട്ടാം ക്ലാസ് വിജയിച്ചവര്‍ക്കോ സായുധ സേനയിലെ ജി.ഡി ട്രേഡ് യോഗ്യതയുള്ളവര്‍ക്കോ അപേക്ഷിക്കാം.

സ്വര്‍ണ, വെള്ളി ആഭരണ നിര്‍മാതാക്കളുടെ ക്ഷേമനിധി രൂപകരിക്കണം; വിജയിയോട് ആഭരണ നിര്‍മാതാക്കള്‍
സ്വര്‍ണ, വെള്ളി ആഭരണ നിര്‍മാതാക്കളുടെ ക്ഷേമനിധി രൂപകരിക്കണം; വിജയിയോട് ആഭരണ നിര്‍മാതാക്കള്‍

കുറഞ്ഞത് 5 വര്‍ഷത്തെ പരിചയം വേണം. പ്യൂണ്‍ തസ്തികയില്‍ ജോലി ചെയ്തുള്ള പരിചയവും അത്യന്താപേക്ഷിതമാണ്. മറ്റ് സാങ്കേതിക തസ്തികകള്‍ക്ക് അതാത് മേഖലകളില്‍ പൂര്‍ണ്ണമായ അക്കാദമിക് യോഗ്യതയും പ്രാക്ടിക്കല്‍ പരിചയവും ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രതിമാസ വേതനം ഇ.സി.എച്ച്.എസ് ചട്ടങ്ങള്‍ പ്രകാരമാണ് നിശ്ചയിക്കുക.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇസിഎച്ച്എസിന്റെ ഔദ്യോഗിക പോര്‍ട്ടലായ www.echs.gov.in സന്ദര്‍ശിച്ച് നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യണം. പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകള്‍, പ്രവൃത്തിപരിചയപത്രം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്ളടക്കം ചെയ്തിരിക്കണം.

ഇതിന് പുറമെ വ്യക്തിഗത തിരിച്ചറിയല്‍ രേഖകളായ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. മുന്‍ സൈനികരോ വിരമിച്ച മറ്റ് ജീവനക്കാരോ അപേക്ഷിക്കുമ്പോള്‍ അവരുടെ ഡിസ്ചാര്‍ജ് ബുക്ക്, പെന്‍ഷന്‍ പേയ്മെന്റ് ഓര്‍ഡര്‍ എന്നിവയുടെ പകര്‍പ്പുകള്‍ കൂടി അപേക്ഷയ്ക്ക് ഒപ്പം നിര്‍ബന്ധമായും വെക്കേണ്ടതുണ്ട്. പാന്‍ കാര്‍ഡിന്റെയും ആധാര്‍ കാര്‍ഡിന്റെയും മതിയായ പകര്‍പ്പുകള്‍ ഉള്‍പ്പെടുത്താത്ത അപേക്ഷകള്‍ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ നിരസിക്കുന്നതായിരിക്കും.

അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം

സ്റ്റേഷന്‍ സെല്‍ (ഇ.സി.എച്ച്.എസ്), സി/ഒ ഡി.എസ്.സി സെന്റര്‍, ബര്‍ണശ്ശേരി പി.ഒ, കണ്ണൂര്‍ - 670 013

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+