Get Updates
Get notified of breaking news, exclusive insights, and must-see stories!

സി-ഡാക്കില്‍ 805 ഒഴിവുകള്‍; തിരുവനന്തപുരത്തും അവസരം; നിങ്ങള്‍ യോഗ്യരാണോ?

സി-ഡാക് (സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്) വിവിധ പ്രോജക്ട് എഞ്ചിനീയര്‍, പ്രോജക്ട് ടെക്‌നീഷ്യന്‍ തുടങ്ങിയ തസ്തികകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. മൊത്തം 805 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍പ്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സി-ഡാക് വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 20 ആണ്. ആകെയുള്ള 805 ഒഴിവുകളില്‍ 73 എണ്ണം തിരുവനന്തപുരത്താണ്. ബെംഗളൂരു: 93, ചെന്നൈ: 97, ഡല്‍ഹി: 20, ഹൈദരാബാദ്: 105, കൊല്‍ക്കത്ത: 15, മുംബൈ: 27, നോയിഡ: 283, പൂനെ: 65 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍.

Kerala Jobs

60% മാര്‍ക്കോടെയുള്ള BE/B. Tech അല്ലെങ്കില്‍ തത്തുല്യമായ ബിരുദം, അല്ലെങ്കില്‍ തത്തുല്യമായ CGPA. അല്ലെങ്കില്‍ ME/M. Tech അല്ലെങ്കില്‍ തത്തുല്യമായ ബിരുദം. അല്ലെങ്കില്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സിലോ അല്ലെങ്കില്‍ ബന്ധപ്പെട്ട ഡൊമൈനിലോ 60% മാര്‍ക്കോടെയുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം, അല്ലെങ്കില്‍ തത്തുല്യമായ CGPA. അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിങ്, അനുബന്ധ ശാഖകളായ AI, ഡാറ്റാ സയന്‍സ്, സൈബര്‍ സുരക്ഷ, IoT പോലുള്ളവ, അല്ലെങ്കില്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്, അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് എന്നിവയില്‍ പിഎച്ച്.ഡി എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകരുടെ ഉയര്‍ന്ന പ്രായപരിധി 56 വയസാണ്. സര്‍ക്കാര്‍ നിയമങ്ങള്‍ക്കനുസരിച്ച് പ്രായപരിധിയില്‍ ഇളവുകള്‍ അനുവദനീയമാണ്. ഓരോ തസ്തികയ്ക്കും പ്രത്യേകമായി പ്രായപരിധി വ്യവസ്ഥകളും ഉണ്ടാവാം. സംവരണ വിഭാഗങ്ങളിലെ (SC/ST/OBC) അപേക്ഷകര്‍ക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും വിമുക്തഭടന്മാര്‍ക്കും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഇളവുകള്‍ക്ക് അര്‍ഹതയുണ്ടാകും.

ശമ്പള സ്‌കെയിലില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മറ്റ് പ്രായപരിധി ഇളവുകള്‍ കൂടാതെ 5 വര്‍ഷം വരെ അധിക പ്രായപരിധി ഇളവ് ലഭിക്കും. പ്രായവും പ്രവര്‍ത്തിപരിചയവും കണക്കാക്കുന്നതിനുള്ള കട്ട് ഓഫ് തീയതി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിയായിരിക്കും.

പ്രായപരിധി ഇളവ് തേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ രേഖാ പരിശോധനയ്ക്ക് വിളിക്കുമ്പോള്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഹാജരാക്കണം. ജനനത്തീയതി തെളിയിക്കുന്നതിന് SSLC/SSC/ISC മാര്‍ക്ക് ഷീറ്റ്/സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും സാധുവായ രേഖ പരിഗണിക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന (EWS) വിഭാഗക്കാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് DoPT നിര്‍ദ്ദേശിക്കുന്ന ഫോര്‍മാറ്റില്‍ ആയിരിക്കണം. www.persmin.nic.in എന്ന വെബ്‌സൈറ്റില്‍ ഈ ഫോര്‍മാറ്റ് ലഭ്യമാണ്.

നിര്‍ദ്ദേശിച്ച പ്രായപരിധി പാലിക്കാത്ത അപേക്ഷകള്‍ മുന്‍കൂര്‍ അറിയിപ്പ് കൂടാതെ നിരസിക്കുന്നതാണ്. OBC വിഭാഗത്തില്‍ (നോണ്‍ ക്രീമിലെയര്‍) പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ ലഭിച്ച നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ഓണ്‍ലൈന്‍ അപേക്ഷയില്‍ രേഖപ്പെടുത്തിയ അക്കാദമിക് വിവരങ്ങളും മറ്റ് മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി പ്രാഥമിക പരിശോധന നടത്തും. ഈ പരിശോധനയില്‍ തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രമേ തുടര്‍ന്നുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കായി പരിഗണിക്കൂ. അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കില്‍, ഏതെങ്കിലും തസ്തികയിലേക്ക് കുറഞ്ഞ യോഗ്യതാ മാനദണ്ഡങ്ങള്‍/കട്ട് ഓഫ് പരിധികള്‍ വര്‍ദ്ധിപ്പിക്കാനോ മാറ്റം വരുത്താനോ ഉള്ള അവകാശം മാനേജ്‌മെന്റില്‍ നിക്ഷിപ്തമാണ്.

അക്കാദമിക് യോഗ്യതകള്‍, പ്രവര്‍ത്തിപരിചയം, എഴുത്ത് പരീക്ഷയിലെ മാര്‍ക്കുകള്‍, അഭിമുഖത്തിലെ പ്രകടനം, കൂടാതെ മാനേജ്‌മെന്റ് ഉചിതമെന്ന് കരുതുന്ന മറ്റ് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍/മാനദണ്ഡങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. വെറും അപേക്ഷ സമര്‍പ്പിക്കുന്നതും യോഗ്യതകള്‍ ഉണ്ടായിരിക്കുന്നതും ഒരു ഉദ്യോഗാര്‍ത്ഥിയെ എഴുത്ത്/സ്‌കില്‍ ടെസ്റ്റ്/അഭിമുഖത്തിനായി ക്ഷണിക്കുന്നതിന് കാരണമായിരിക്കില്ല.

വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ യോഗ്യതകളെക്കാള്‍ ഉയര്‍ന്ന യോഗ്യതകളും പ്രവര്‍ത്തിപരിചയവും ഉള്ള അപേക്ഷകരെയാണ് സി-ഡാക് അഭിമുഖത്തിനോ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കോ ക്ഷണിക്കാനുള്ള സാധ്യത. അതിനാല്‍, നിര്‍ദ്ദേശിക്കപ്പെട്ട കുറഞ്ഞ യോഗ്യതകള്‍ക്ക് പുറമെ നിങ്ങള്‍ക്കുള്ള എല്ലാ യോഗ്യതകളും പ്രവര്‍ത്തിപരിചയവും അപേക്ഷയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

അതാത് സി-ഡാക് കേന്ദ്രത്തിന്റെ ആവശ്യകതകള്‍ക്കനുസരിച്ചാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നത്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി മാത്രമേ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെടുകയുള്ളൂ. അപേക്ഷയില്‍ സമര്‍പ്പിച്ച എല്ലാ വിവരങ്ങളും രേഖാ പരിശോധനയുടെ സമയത്തോ റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തിലോ യഥാര്‍ത്ഥ രേഖകളുമായി ഒത്തുനോക്കുന്നതാണ്.

എങ്ങനെ അപേക്ഷിക്കാം?

ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുന്‍പ് ഉദ്യോഗാര്‍ത്ഥികള്‍ പൊതുവായ നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂര്‍വ്വം വായിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് മുമ്പ് എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പരിശോധിച്ച് തസ്തികയ്ക്ക് താന്‍ യോഗ്യനാണോ എന്ന് ഉറപ്പുവരുത്തുക. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നത് വരെ നിലവിലുള്ളതും പ്രവര്‍ത്തനക്ഷമവുമായ ഒരു ഇമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഉണ്ടായിരിക്കണം.

ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍, അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ തസ്തികയുടെയും നേര്‍ക്ക് നല്‍കിയിട്ടുള്ള 'Apply' ബട്ടണില്‍ ക്ലിക്ക് ചെയ്യുക. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം, രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ ലഭിക്കുന്ന ഛഠജ പൂരിപ്പിക്കണം. ശരിയായ OTP നല്‍കിക്കഴിയുമ്പോള്‍ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനുള്ള പേജിലേക്ക് പ്രവേശിക്കാന്‍ സാധിക്കും.

നിങ്ങള്‍ മുമ്പത്തെ വിജ്ഞാപനങ്ങളില്‍ അപേക്ഷിച്ചിട്ടുണ്ടെങ്കില്‍, മുന്‍കൂട്ടി പൂരിപ്പിച്ച, എഡിറ്റ് ചെയ്യാവുന്ന ഒരു അപേക്ഷാ ഫോം ലഭിക്കും. ഈ അപേക്ഷ പരിശോധിച്ച്, അധിക വിവരങ്ങള്‍ ചേര്‍ത്ത് 'Submit' ബട്ടണില്‍ ക്ലിക്ക് ചെയ്ത് സമര്‍പ്പിക്കാവുന്നതാണ്.

ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് മുമ്പായി, 400 KBയില്‍ കൂടാത്ത JPG ഫോര്‍മാറ്റിലുള്ള ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സ്‌കാന്‍ ചെയ്ത് തയ്യാറാക്കി വെക്കുക. 500 KBയില്‍ കൂടാത്ത PDF ഫോര്‍മാറ്റിലുള്ള റെസ്യൂമെയും അപ്ലോഡ് ചെയ്യേണ്ടതുണ്ട്. അപേക്ഷ സമര്‍പ്പിച്ചു കഴിയുമ്പോള്‍ സിസ്റ്റം ഒരു യുണീക്ക് അപ്ലിക്കേഷന്‍ നമ്പര്‍ നല്‍കും. ഭാവി ആവശ്യങ്ങള്‍ക്കായി ഈ നമ്പര്‍ കുറിച്ചുവെക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+