മലപ്പുറത്ത് നഴസ്, ഓഡിയോളജിസ്റ്റ് ഒഴിവുകള്‍; പിഎസ്‌സി എഴുതാതെ സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം
ദേശീയ ഗ്രാമീണ ആരോഗ്യ മിഷനിലെ ( എന്‍ ആര്‍ എച്ച് എം ) ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി മലപ്പുറം ജില്ലയില്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ ( എം എല്‍ എസ് പി ), ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ 91 ഒഴിവുകളിലേക്ക്, യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മാര്‍ച്ച് 12 മുതല്‍ മാര്‍ച്ച് 26 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്.
കരാര്‍ അടിസ്ഥാനത്തിലുള്ള ഈ നിയമനത്തില്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ക്ക് 90 ഒഴിവുകളും, ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റിന് ഒരു ഒഴിവുമാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസ ശമ്പളം 20,500 മുതല്‍ 30,000 വരെയാണ്. 2026 മാര്‍ച്ച് 1 - ന് അപേക്ഷകരുടെ ഉയര്‍ന്ന പ്രായ പരിധി 40 വയസ്സില്‍ കൂടാന്‍ പാടില്ല. അപേക്ഷാ ഫീസ് ഈ റിക്രൂട്ട്മെന്റിന് ആവശ്യമില്ല.

മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ അഥവാ എം എല്‍ എസ് പി തസ്തികയിലേക്ക്, കേരള നഴ്സസ് ആന്‍ഡ് മിഡ്വൈഫ്സ് കൗണ്‍സിലിന്റെ (KNMC) രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റോട് കൂടിയ ബി എസ് സി നഴ്സിംഗ് ബിരുദം അല്ലെങ്കില്‍ ഒരു വര്‍ഷത്തെ പ്രവൃത്ത ിപരിചയമുള്ള ജി എന്‍ എം യോഗ്യത ആവശ്യമാണ്.
ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (BASLP) ബിരുദവും, ആര്‍ സി ഐ രജിസ്ട്രേഷനും, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. യോഗ്യത, പ്രവൃത്തി പരിചയം, എഴുത്ത് പരീക്ഷ അഥവാ അഭിമുഖം എന്നിവയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.
താല്പര്യമുള്ളവര്‍ www.arogyakeralam.gov.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷിക്കുന്നതിന്, വെബ്‌സൈറ്റില്‍ 'Recruitment / Career / Advertising Menu' എന്ന ഭാഗത്ത് നിന്ന് അതത് തസ്തികയുടെ വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്ത് വായിക്കുക. തുടര്‍ന്ന്, ഓണ്‍ലൈന്‍ അപേക്ഷാ ലിങ്ക് വഴി (ഗൂഗിള്‍ ഫോം) ആവശ്യമായ വിവരങ്ങളും രേഖകളും അപ്ലോഡ് ചെയ്ത് സമര്‍പ്പിക്കുക. അപേക്ഷയുടെ പ്രിന്റൗട്ട് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി അപേക്ഷകര്‍ ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂര്‍വ്വം വായിക്കണം.












Click it and Unblock the Notifications