Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഗ്രിക്കാര്‍ക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ അവസരം; ശമ്പളം എത്രയെന്ന് കേട്ടോ

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് ( സി എസ് എല്‍ ) പ്രോജക്ട് അസിസ്റ്റന്റ് ( ലോജിസ്റ്റിക്‌സ് ) തസ്തികയിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, കൊച്ചിയില്‍ ഒരു ഒഴിവിലേക്കാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തേടുന്നത്. 2026 മാര്‍ച്ച് 9 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. മാര്‍ച്ച് 27 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

ഈ തസ്തികയിലേക്ക് ഒരു ഒഴിവ് മാത്രമാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 24,400/ രൂപ ഏകീകരിച്ച ശമ്പളം ലഭിക്കും. ഓരോ വര്‍ഷവും ശമ്പളത്തില്‍ വര്‍ധനവും അധിക ജോലിക്കുള്ള ആനുകൂല്യങ്ങളും ഉണ്ടാകും. അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 2026 മാര്‍ച്ച് 27-ന് 30 വയസാണ്. അതായത്, 1996 മാര്‍ച്ച് 28-നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രായ പരിധിയില്‍ ഇളവ് ലഭിക്കും.

Kerala Jobs

എന്നാല്‍ ഇത് 45 വയസ്സില്‍ കൂടരുത്. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ആര്‍ട്‌സ് ( ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിംഗ് ആര്‍ട്‌സ് അല്ലാത്തവ ), കൊമേഴ്‌സ്, സയന്‍സ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയിലേതെങ്കിലും വിഷയത്തില്‍ മൂന്ന് വര്‍ഷത്തെ ബിരുദമാണ് അടിസ്ഥാന യോഗ്യത. SAP, MS Project, MS Office ഉള്‍പ്പെടെയുള്ള കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ പ്രാവീണ്യം അഭികാമ്യം.

കസ്റ്റംസ് ക്ലിയറന്‍സ്, അനുബന്ധ ജോലികളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം. സി എച്ച് എയുമായി പ്രവര്‍ത്തിച്ച പരിചയം, കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഇടപെഴകാനുള്ള കഴിവ്, ICEGATE പോര്‍ട്ടലിലെ പ്രവൃത്തി പരിചയം, IGCR നിയമങ്ങള്‍ പ്രകാരം പ്രതിമാസ റിട്ടേണുകള്‍ ഫയല്‍ ചെയ്യാനുള്ള അറിവ് എന്നിവ അഭികാമ്യം. ജനറല്‍, ഒ ബി സി, ഇ ഡബ്ല്യു എസ് വിഭാഗക്കാര്‍ക്ക് 300 രൂപയാണ് അപേക്ഷാ ഫീസ് (ബാങ്ക് ചാര്‍ജുകള്‍ ഉള്‍പ്പെടെ). പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഭിന്നശേഷിക്കാര്‍ക്ക് ഫീസ് ഇല്ല.

ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് വഴി ഫീസ് അടയ്ക്കാവുന്നതാണ്. ഒബ്ജക്റ്റീവ്, ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റുകള്‍, പവര്‍ പോയിന്റ് പ്രസന്റേഷന്‍ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ www.cochinshipyard.com വഴി അപേക്ഷിക്കാം. വെബ്‌സൈറ്റിലെ റിക്രൂട്ട്മെന്റ്/കരിയര്‍ വിഭാഗത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് (ലോജിസ്റ്റിക്‌സ്) നോട്ടിഫിക്കേഷന്‍ കണ്ടെത്തി, നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ച് അപേക്ഷ സമര്‍പ്പിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+