ഹൈക്കോടതിയില്‍ സീനിയര്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ ഒഴിവ്; തുടക്ക ശമ്പളം 60000 രൂപ!

സീനിയര്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി കേരള ഹൈക്കോടതി വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവില്‍ ഒരു ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 16.10.2026 മുതല്‍ 13.11.2026 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് നവംബര്‍ 18 മുതല്‍ നവംബര്‍ 25 വരെ അടയ്ക്കാവുന്നതാണ്.

കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണിത്. ഉദ്യോഗാര്‍ത്ഥികള്‍ 02/01/1985നും 01/01/2008നും ഇടയില്‍ ജനിച്ചവരായിരിക്കണം (ഈ രണ്ട് തീയതികളും ഉള്‍പ്പെടെ). തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 60000 രൂപ ഏകീകൃത ശമ്പളം ലഭിക്കും.
MCA / B.Tech (IT/CS/ECE) അല്ലെങ്കില്‍ തത്തുല്യമായ ബിരുദം / M.Sc (Electronics/CS) എന്നീ യോഗ്യതകളുള്ളവര്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം.

Kerala Jobs

സോഫ്റ്റ്വെയര്‍ വികസന മേഖലയില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. PHP (Core & Framework), PostgreSQL, HTML5, Javascript/Jquery, ഏതെങ്കിലും CMSല്‍ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. Node JS/Angular, AI/ML/NLP ടൂളുകളിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. 500 രൂപയാണ് അപേക്ഷാ ഫീസ്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴിയോ, അല്ലെങ്കില്‍ സിസ്റ്റം ജനറേറ്റ് ചെയ്യുന്ന ഫീ പേയ്മെന്റ് ചലാന്‍ ഉപയോഗിച്ചോ പണമടയ്ക്കാം.

ലഭിക്കുന്ന അപേക്ഷകളുടെ എണ്ണത്തിനനുസരിച്ച്, എഴുത്തുപരീക്ഷ/ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷ, പ്രോഗ്രാമിംഗ് ടെസ്റ്റ്, അഭിമുഖം എന്നിവ ഉള്‍പ്പെടുത്തിയോ, അല്ലെങ്കില്‍ പ്രോഗ്രാമിംഗ് ടെസ്റ്റും അഭിമുഖവും മാത്രമായോ തിരഞ്ഞെടുപ്പ് പ്രക്രിയ ക്രമീകരിക്കും.
പ്രോഗ്രാമിംഗ് ടെസ്റ്റില്‍ കുറഞ്ഞത് 50% മാര്‍ക്ക് നേടുന്ന ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിന് ക്ഷണിക്കും.

എഴുത്തുപരീക്ഷകളും പ്രോഗ്രാമിംഗ് ടെസ്റ്റുകളും ഉദ്യോഗാര്‍ത്ഥികളെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങളായിരിക്കും. അന്തിമ തിരഞ്ഞെടുപ്പിനായി അഭിമുഖത്തില്‍ ലഭിക്കുന്ന മാര്‍ക്ക് മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.

ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് ആദ്യം ഔദ്യോഗിക റിക്രൂട്ട്മെന്റ് വെബ്സൈറ്റില്‍ ([https://hckrecruitment.keralacourts.in](https://hckrecruitment.keralacourts.in)) നല്‍കിയിട്ടുള്ള One Time Registration Login ലിങ്ക് ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക. പ്രൊഫൈലിലേക്ക് ലോഗിന്‍ ചെയ്ത ശേഷം, ഡാഷ്ബോര്‍ഡിലെ My Profile എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കുക.

ഡാഷ്ബോര്‍ഡിലെ Upload documents എന്ന വിഭാഗത്തില്‍ പോയി, വിദ്യാഭ്യാസ യോഗ്യതകള്‍ (ആവശ്യമെങ്കില്‍ അംഗീകാര സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം), 3 വര്‍ഷത്തിലധികം പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യുക. രേഖകള്‍ അപ്ലോഡ് ചെയ്ത് യോഗ്യതാ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം, Apply Now എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ്, പൂരിപ്പിച്ച വിവരങ്ങള്‍ കൃത്യമായി പരിശോധിക്കുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma