Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നരലക്ഷം രൂപ ശമ്പളം, യാത്രാബത്ത 30000 രൂപ! അതും കേരളത്തില്‍ തന്നെ; നിങ്ങള്‍ യോഗ്യരാണോ?

ആരോഗ്യ കേരളം, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള ഒരു ഒഴിവ് നികത്താനാണ് തൊഴില്‍ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരെ മലപ്പുറം ജില്ലയില്‍ ആയിരിക്കും നിയമിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂണ്‍ അഞ്ച് ആണ്. കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം.

2025 ജനുവരി ഒന്നിന് 60 വയസ് കഴിയാത്തവര്‍ക്ക് അപേക്ഷിക്കാം. എം ബി ബി എസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. കൂടാതെ കമ്മ്യൂണിറ്റി മെഡിസിന്‍ എം ഡി / എം പി എച്ച് / ഡി പി എച്ച് എന്നീ മേഖലയില്‍ സര്‍ക്കാര്‍ / വികസന ഏജന്‍സികളില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. ശക്തമായ ഡാറ്റ അനലിറ്റിക്കല്‍, എഴുത്ത് കഴിവുകള്‍ ഉള്ളത് അഭികാമ്യം.

Job News

250 രൂപയാണ് അപേക്ഷ ഫീസ്. തുക ഐ സി ഐ സി ഐ ബാങ്കിലെ (ബ്രാഞ്ച്: എം ജി റോഡ്, തിരുവനന്തപുരം) അക്കൗണ്ട് നമ്പര്‍: 626201086917, ഐഎഫ്എസ്സി കോഡ്: ഐ സി ഐ സി 0006262 എന്നിവയില്‍ ''സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ (അഡ്മിന്‍ & ട്രെയിനിംഗ്)'' എന്ന പേരില്‍ ബാങ്കില്‍ നിക്ഷേപിക്കണം. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ രസീത്/കൗണ്ടര്‍ ഫോയില്‍ അപേക്ഷയില്‍ അറ്റാച്ച് ചെയ്യണം.

ഡിമാന്‍ഡ് ഡ്രാഫ്റ്റ് സ്വീകരിക്കില്ല. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ ആണ് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളം ലഭിക്കും. മാത്രമല്ല കേരളത്തിനുള്ളില്‍ അംഗീകൃത ജില്ലകള്‍ കടന്നുള്ള യാത്രയ്ക്ക് 30000 രൂപ ഗതാഗത ചെലവിനായും അനുവദിക്കും.

അപേക്ഷിക്കേണ്ട വിധം

പ്രസ്തുത തസ്തികയിലേക്ക് താല്‍പര്യവും യോഗ്യതയും ഉള്ളവര്‍ www.arogyakeralam.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക ''റിക്രൂട്ട്മെന്റ് / കരിയര്‍ / പരസ്യ മെനു'' എന്നതില്‍ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് ജോബ് നോട്ടിഫിക്കേഷന്‍ കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക. അവസാനം നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്ന് ഔദ്യോഗിക നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. മുഴുവന്‍ നോട്ടിഫിക്കേഷനും ശ്രദ്ധാപൂര്‍വ്വം വായിക്കുക.

നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുക. താഴെയുള്ള ഓണ്‍ലൈന്‍ ഒഫീഷ്യല്‍ ഓണ്‍ലൈന്‍ അപേക്ഷ / രജിസ്‌ട്രേഷന്‍ ലിങ്ക് സന്ദര്‍ശിച്ച് ആവശ്യമായ വിശദാംശങ്ങള്‍ തെറ്റുകളില്ലാതെ ശരിയായി പൂരിപ്പിക്കുക. വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത വിശദാംശങ്ങള്‍ ശരിയാണെന്ന് പരിശോധിച്ചതിന് ശേഷം സമര്‍പ്പിക്കുക.

ശേഷം അപേക്ഷാ ഫീസ് നോട്ടിഫിക്കേഷന്‍ മോഡ് അനുസരിച്ച് അടയ്ക്കുക. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുന്നത് ഭാവി റഫറന്‍സിന് ഗുണപരമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+