Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്ക് ജോലി സ്വപ്‌നമാണോ? പത്താം ക്ലാസ് പാസായാല്‍ മതി, കേരളത്തിലും ഒഴിവുകള്‍

വിവിധ ബാങ്കുകള്‍ ആയിരത്തോളം ഒഴിവുകള്‍ നികത്താനായി റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നു. യൂണിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവിടങ്ങളില്‍ ആണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌പെഷലിസ്റ്റ് ഓഫിസര്‍, ഓഫിസ് അസിസ്റ്റന്റ് എന്നീ വിഭാഗങ്ങള്‍ക്ക് കീഴില്‍ ആണ് നിയമനം നടത്തുന്നത്. പത്താം ക്ലാസ് പാസായവര്‍ക്ക് മുതല്‍ ബിരുദ യോഗ്യതയുള്ളവര്‍ക്ക് വരെ അപേക്ഷിക്കാം

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷലിസ്റ്റ് ഓഫിസര്‍ വിഭാഗത്തില്‍ 500 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജെ എം ജി എസ് 1 വിഭാഗത്തില്‍ അസിസ്റ്റന്റ് മാനേജര്‍ (ക്രെഡിറ്റ്), അസിസ്റ്റന്റ് മാനേജര്‍ (ഐടി) തസ്തികകളിലേക്കാണ് നിയമനം. രണ്ട് തസ്തികയിലും 250 ഒഴിവുകള്‍ വീതമാണ് ഉള്ളത്. അസിസ്റ്റന്റ് മാനേജര്‍ ആയി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 48,480 രൂപ മുതല്‍ 85,920 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും.

Job News

ഏതെങ്കിലും വിഷയത്തില്‍ ബിരുദവും സിഎ/സിഎംഎ (ഐസിഡബ്ല്യുഎ)/സിഎസ് അല്ലെങ്കില്‍ 60% മാര്‍ക്കോടെ (പട്ടികവിഭാഗം, ഒബിസി, ഭിന്നശേഷിക്കാര്‍ക്ക് 55%) ഫിനാന്‍സ് സ്‌പെഷലൈസേഷനില്‍ എംബിഎ/എം എം എസ്/പി ജി ഡി എം/പി ജി ഡി ബി എം യോഗ്യതയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പബ്ലിക് സെക്ടര്‍ ബാങ്കുകളിലോ ബാങ്കിങ്, ഫിനാന്‍സ് സ്ഥാപനങ്ങളിലോ ജോലി ചെയ്ത പരിചയമുള്ളത് അഭികാമ്യം.

അസിസ്റ്റന്റ് മാനേജര്‍ (ഐടി) തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് / ഐ ടി / ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് & കംപ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രോണിക്‌സ് & ടെലി കമ്യൂണി ക്കേഷന്‍സ് / ഡേറ്റ സയന്‍സ് / മെഷിന്‍ ലേണിങ് & എഐ / സൈബര്‍ സെക്യൂരിറ്റി എന്നിവയില്‍ ബി ഇ/ബി ടെക്/എം സി എ/എം എസ് സി (ഐടി)/എം എസ്/എം ടെക്/അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് എം ടെക് ഉണ്ടായിരിക്കണം.

ബന്ധപ്പെട്ട ഐ ടി ഡൊമെയ്നുകളില്‍ ഒരു വര്‍ഷത്തെ യോഗ്യതാനന്തര പരിചയം നിര്‍ബന്ധമാണ്. അപേക്ഷകരുടെ പ്രായപരിധി 22 വയസിനും 30 വയസിനും ഇടയിലായിരിക്കണം. മേയ് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ പരീക്ഷ / ഗ്രൂപ്പ് ഡിസ്‌കഷന്‍ / അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ ആണ് അര്‍ഹരായ അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ആണ് പരീക്ഷാകേന്ദ്രങ്ങള്‍ ഉള്ളത്.

അപേക്ഷകര്‍ 1180 രൂപ ഫീസ് അടയ്ക്കണം. പട്ടികവിഭാഗം/ഭിന്നശേഷിക്കാര്‍ക്ക് 177 രൂപ അടച്ചാല്‍ മതി. വിശദ വിവരങ്ങള്‍ക്ക് www.unionbankofindia.co.in എന്ന വെഹബ്‌സൈറ്റ് സന്ദര്‍ശിക്കാം.

ബാങ്ക് ഓഫ് ബറോഡയില്‍ ഓഫിസ് അസിസ്റ്റന്റ് (പ്യൂണ്‍) തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെയുള്ള 500 ഒഴിവുകളില്‍ 19 എണ്ണം കേരളത്തില്‍ ആണ്. പത്താം ക്ലാസ് ജയം, അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയില്‍ പ്രാവീണ്യം എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായപരിധി 18 നും 26 നും ഇടയില്‍ ആയിരിക്കണം. പ്രായപരിധിയില്‍ പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാര്‍ക്കു പത്തും വര്‍ഷം ഇളവ് അനുവദിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 19,500 രൂപ മുതല്‍ 37,815 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. 600 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗം, ഭിന്നശേഷി, വിമുക്തഭടന്‍, വനിതകള്‍ എന്നിവര്‍ 100 രൂപ അടച്ചാല്‍ മതി. ഓണ്‍ലൈന്‍ ടെസ്റ്റ്, ലാംഗ്വേജ് പ്രൊഫിഷ്യന്‍സി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ട്.

വിശവദവിവങ്ങള്‍ക്ക് www.bankofbaroda.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. മേയ് 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+