Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്ക് ഓഫ് ബറോഡയില്‍ തൃശൂരില്‍ അവസരം; ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം

ബാങ്ക് ഓഫ് ബറോഡ ഫിനാന്‍ഷ്യല്‍ ലിറ്ററസി സെന്റര്‍ കോര്‍ഡിനേറ്റര്‍ ( എഫ് എല്‍ സി സി ) സ്ഥാനത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ബാങ്കിന്റെ തൃശൂര്‍ ശാഖയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രസ്തുത തസ്തികയില്‍ ഒരു ഒഴിവാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്ക് പ്രതിമാസ ശമ്പളമായി 18000 രൂപ മുതല്‍ 23000 രൂപ വരെ ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകന് പ്രായം 64 വയസില്‍ കവിയാന്‍ പാടില്ല. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂണ്‍ 19 ആണ്. ഉദ്യോഗാര്‍ത്ഥികള്‍ ദേശസാല്‍കൃത, സ്വകാര്യ- ഗ്രാമീണ ബാങ്കിംഗില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയമുള്ള മുന്‍ ബാങ്ക് ജീവനക്കാരായിരിക്കണം. ബിസി കോര്‍ഡിനേറ്റര്‍മാര്‍ അല്ലെങ്കില്‍ ബിസിനസ് കറസ്‌പോണ്ടഡ് എന്നീ മേഖലകളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയമുണ്ടായിരിക്കണം.

Job News

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. അപേക്ഷകര്‍ അവരുടെ ശരിയായി പൂരിപ്പിച്ച അപേക്ഷാ ഫോറം പ്രസക്തമായ എല്ലാ രേഖകളും സഹിതം സമര്‍പ്പിക്കണം. യോഗ്യതാ ആവശ്യകതകള്‍ നിറവേറ്റുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉചിതമായ ചാനല്‍ വഴി താഴെ ലിസ്റ്റ് ചെയ്തിരിക്കുന്ന വിലാസത്തിലേക്ക് അവരുടെ പൂര്‍ണ്ണമായ അപേക്ഷകള്‍ അയച്ചുകൊണ്ട് ഓഫ്ലൈനായി അപേക്ഷിക്കാം.

അപേക്ഷാ ഫോറം ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം ചുവടെ കൊടുത്തിരിക്കുന്നു

റീജിയണല്‍ മാനേജര്‍, ബാങ്ക് ഓഫ് ബറോഡ, റീജിയണല്‍ ഓഫീസ്, രണ്ടാം നില, ഷോപ്പേഴ്സ് മാള്‍, ശങ്കര്‍ അയ്യര്‍ ജംഗ്ഷന്‍, പൂന്തോള്‍, എം.ജി. റോഡ്, തൃശ്ശൂര്‍ - 680004'.

ബാങ്ക് ഓഫ് ബറോഡ

എസ് ബി ഐയും പഞ്ചാബ് നാഷനല്‍ ബാങ്കും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്താണ് ബാങ്ക് ഓഫ് ബറോഡ. 1908 ജൂലൈ 20ന് ഗുജറാത്തിലാണ് സ്ഥാപിച്ചത്. 1969ല്‍ 13 ബാങ്കുകളോടൊപ്പം ദേശസാല്‍ക്കരിക്കപ്പെട്ടു. ഇരുപത്തിയാറോളം രാജ്യങ്ങളിലായി ബാങ്കിന്റെ ശൃംഖല വ്യാപിച്ചുകിടക്കുന്നു. 1953 ല്‍ കെനിയയിലും ഉഗാണ്ടയിലും ഓരോ ശാഖകള്‍ തുടങ്ങി 1954 ല്‍ നൈറോബിയിലും 1956 ല്‍ ടാന്‍സാനിയയിലും 1957 ല്‍ ലണ്ടനിലും ശാഖകള്‍ തുടങ്ങി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+