ബിരുദം, പിജി യോഗ്യതകളുണ്ടോ? 2 ലക്ഷം വരെ ശമ്പളം വാങ്ങിക്കാം; അതും കേരളത്തില്‍ തന്നെ!
തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയില്‍ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. നെറ്റ്വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, പ്രോഗ്രാം ഡയറക്ടര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം എന്നാണ് ഔദ്യോഗിക വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ബിരുദം, പി ജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഡിസംബര്‍ 12 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. ഓണ്‍ലൈന്‍ ആയി മാത്രമെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ. നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ അനുസരിച്ച് അര്‍ഹരായ വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതാണ്. ഇതിനായി അനുബന്ധ രേഖകള്‍ അപ്ലോഡ് ചെയ്യുകയും ഹാജരാക്കുകയും ചെയ്യണം.

നെറ്റ്വര്‍ക് അഡ്മിനിസ്‌ട്രേറ്റര്‍
ബി ഇ/ബി ടെക് (സി എസ്/ഐ ടി)/ എം സി എ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. സി സി എന്‍ എ, ആര്‍ എച്ച് സി ഇ, എം സി എസ് ഇ സര്‍ട്ടിഫിക്കേഷന്‍ ഉള്ളത് അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നെറ്റ്വര്‍ക് അഡ്മിനിസ്‌ട്രേഷനില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 23000 പ്രതിമാസ ശമ്പളം ലഭിക്കും.
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍
ബി ഇ/ബി ടെക് (സി എസ്/ഐ ടി)/ എം സി എ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. എം സി എസ് ഇ സര്‍ട്ടിഫിക്കേഷന്‍ ഉള്ളത് അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേഷനില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20000 പ്രതിമാസ ശമ്പളം ലഭിക്കും.
അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍
കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ / ഇലക്ട്രോണിക്‌സില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ ബിസിഎ/ബിഎസ്സി (സിഎസ്) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേഷനില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 15000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും.
പ്രോഗ്രാം ഡയറക്ടര്‍ (എസ്എസ്സിടി)
സോഷ്യല്‍ സയന്‍സ്/മാനേജ്‌മെന്റ്/പബ്ലിക് പോളിസി/അനുബന്ധ വിഷയത്തില്‍ പിജി ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. പ്രായപരിധി 27 നും 36 നും ഇടയില്‍. പ്രൊജക്ട് മാനേജ്മെന്റ്, ഗവേണന്‍സ് എന്നിവയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. ശക്തമായ നേതൃപാടവവും ആശയവിനിമയ കഴിവുകളും ഉണ്ടായിരിക്കുന്നത്. ആശയവിനിമയം, പബ്ലിക് റിലേഷന്‍സ് അല്ലെങ്കില്‍ സ്ട്രാറ്റജിക് എന്നിവയില്‍ മുന്‍ പരിചയം ആവശ്യം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 1,50,000-2,00,000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും.












Click it and Unblock the Notifications