Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഗ്രിയും പിജിയുമുണ്ടോ? തിരുവനന്തപുരത്ത് വമ്പന്‍ അവസരം... ലക്ഷങ്ങള്‍ ശമ്പളം

തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയില്‍ (സി-ഡിറ്റ്) വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്രിയേറ്റീവ് ടീം ഹെഡ്, റിസര്‍ച് അസോഷ്യേറ്റ്, മാനേജര്‍ (കമ്യൂണിക്കേഷന്‍), ഡിസൈനര്‍ (ക്രിയേറ്റീവ്), വിഡിയോ എഡിറ്റര്‍ (വിഷ്വല്‍ കണ്ടന്റ്), കണ്ടന്റ് ക്രിയേറ്റര്‍, ഫോട്ടോഗ്രഫര്‍, വീഡിയോഗ്രഫര്‍ (പ്രൊഡക്ഷന്‍ സ്‌പെഷലിസ്റ്റ്) എന്നീ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

എല്ലാ തസ്തികയിലുമായി 25 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസ്തുത തസ്തികയില്‍ എല്ലാം താല്‍ക്കാലിക നിയമനമായിരിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജനുവരി 15 ആണ്. അപേക്ഷകരുടെ ഉയര്‍ന്ന പ്രായപരിധി 50 വയസാണ്. വിശദവിവരങ്ങള്‍ക്ക് സി-ഡിറ്റിന്റെ ഔദ്യോഗിക വെബ്‌സെറ്റായ www.careers.cdit.org സന്ദര്‍ശിക്കാം. വിവിധ തസ്തികകളിലേക്ക് ആവശ്യമായ യോഗ്യത, ശമ്പളം എന്നിവയെ കുറിച്ച് അറിയാം.

Job News

ക്രിയേറ്റീവ് ടീം ഹെഡ്

ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാനേജ്‌മെന്റ് / ടെക്‌നോളജി / ഡിസൈന്‍ / മീഡിയ സ്റ്റഡീസ് / മാര്‍ക്കറ്റിങ് / അനുബന്ധ വിഭാഗത്തില്‍ പിജി യോഗ്യത ഉണ്ടായിരിക്കണം. മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ വേണം അപേക്ഷിക്കാന്‍. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 80000 രൂപ മുതല്‍ 100000 വരെ ശമ്പളം ലഭിക്കും.

റിസര്‍ച് അസോഷ്യേറ്റ്

ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സയന്‍സ് / ആര്‍ട്‌സ് / സോഷ്യല്‍ സയന്‍സസ് / എന്‍വയണ്‍ മെന്റല്‍ സ്റ്റഡീസ് / ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ / പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ / ടെക്‌നോളജി എന്നീ വിഷയങ്ങളില്‍ പിജി യോഗ്യത ഉണ്ടായിരിക്കണം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 44000 രൂപ മുതല്‍ 80000 രൂപ വരെ ശമ്പളം ലഭിക്കും.

മാനേജര്‍ (കമ്യൂണിക്കേഷന്‍)

ഏതെങ്കിലും വിഷയത്തില്‍ ബിരുദ യോഗ്യതയുള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 40000 രൂപ മുതല്‍ 75000 രൂപ വരെ ശമ്പളം ലഭിക്കും.

ഡിസൈനര്‍ (ക്രിയേറ്റീവ്)

ബിഎഫ്എ അല്ലെങ്കില്‍ മള്‍ട്ടിമീഡിയ/ഗ്രാഫിക് ഡിസൈനിങ് എന്നിവ ഒരു വിഷയമായി കൊണ്ട് ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 40000 രൂപ മുതല്‍ 75000 രൂപ വരെ ശമ്പളം ലഭിക്കും.

വീഡിയോ എഡിറ്റര്‍ (വിഷ്വല്‍ കണ്ടന്റ്)

ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവരായിരിക്കണം അപേക്ഷകര്‍. വീഡിയോ എഡിറ്റിംഗില്‍ ഡിപ്ലോമയും അല്ലെങ്കില്‍ പ്ലസ് ടുവും എഡിറ്റിംഗില്‍ ഡിപ്ലോമയും ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ വേണം അപേക്ഷിക്കാന്‍. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30000 രൂപ മുതല്‍ 60000 രൂപ വരെ ശമ്പളം ലഭിക്കും.

കണ്ടന്റ് ക്രിയേറ്റര്‍

ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവരായിരിക്കണം അപേക്ഷകര്‍. ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 35000 രൂപ മുതല്‍ 60000 രൂപ വരെ ശമ്പളം ലഭിക്കും.

ഫോട്ടോഗ്രഫര്‍

ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവരായിരിക്കണം അപേക്ഷകര്‍. ഫോട്ടോഗ്രഫിയില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ പ്ലസ് ടുവും ഫൊട്ടോഗ്രഫിയില്‍ ഡിപ്ലോമയും ഉണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30000 രൂപ മുതല്‍ 60000 രൂപ വരെ ശമ്പളം ലഭിക്കും.

വീഡിയോഗ്രഫര്‍ (പ്രൊഡക്ഷന്‍ സ്‌പെഷലിസ്റ്റ്)

ഏതെങ്കിലും ബിരുദം ഉണ്ടായിരിക്കണം. വീഡിയോഗ്രഫിയില്‍ ഡിപ്ലോമ / സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ പ്ലസ് ടുവും സിനിമറ്റോഗ്രഫി/ വിഡിയോഗ്രഫിയില്‍ ഡിപ്ലോമയും ഉണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 35000 രൂപ മുതല്‍ 70000 രൂപ വരെ ശമ്പളം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+