Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനറാ ബാങ്കില്‍ 3500 അപ്രന്റീസ് ഒഴിവുകള്‍, കേരളത്തിലും നിയമനം

കാനറാ ബാങ്കില്‍ അപ്രന്റീസായി ജോലി ചെയ്യാന്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ആകെ 3500 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 243 ഒഴിവുകള്‍ കേരളത്തില്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വര്‍ഷമാണ് പരിശീലനം. പ്രസ്തുത ജോലിക്കായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ പ്രസ്തുത യോഗ്യത 2022 ജനുവരി ഒന്നിനു ശേഷം കരസ്ഥമാക്കിയവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക / പ്രാദേശിക ഭാഷയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായ പരിധി 20 നും 28 നും ഇടയില്‍ ആയിരിക്കണം.

JOB

സംവരണ വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കുന്നതായിരിക്കും. പട്ടിക വിഭാഗത്തിന് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് പത്തും വര്‍ഷമായിരിക്കും പ്രായ പരിധിയില്‍ ഇളവ് ലഭിക്കുക. വിധവകള്‍ക്കും വിവാഹമോചിതരായ സ്ത്രീകള്‍ക്കും ഇളവ് ലഭിക്കുന്നതായിരിക്കും. യോഗ്യതയും പ്രായവും 2025 സെപ്റ്റംബര്‍ 1 എന്ന തിയതി അടിസ്ഥാനമാക്കി കണക്കാക്കും.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം സ്റ്റൈപ്പന്റായി 15000 രൂപയാണ് ലഭിക്കുക. അപേക്ഷകര്‍ക്ക് പ്രാദേശിക ഭാഷാ പ്രാവീണ്യ പരിശോധന ഉണ്ടായിരിക്കും. എട്ട് അല്ലെങ്കില്‍ പത്ത് അല്ലെങ്കില്‍ 12 ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചതിന്റെ രേഖ ( മാര്‍ക്ക് ഷീറ്റ് / സര്‍ട്ടിഫിക്കറ്റ് ) ഹാജരാക്കുന്നവര്‍ക്ക് ലോക്കല്‍ ലാംഗ്വേജ് ടെസ്റ്റ് ബാധകമല്ല. 500 രൂപയാണ് അപേക്ഷ ഫീസായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നത്.

പട്ടിക വിഭാഗം, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസ് ഉണ്ടായിരിക്കുന്നതല്ല. അപേക്ഷ ഫീസ് ഓണ്‍ലൈന്‍ ആയി അടയ്ക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ളവ www.nats.education.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് ചെയ്യേണ്ടത്. വിജ്ഞാപനവും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങളും www.canarabank.bank.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+