ക്ലീന്‍ കേരളയില്‍ ഫിനാന്‍സ് ഓഫീസര്‍, സീനിയര്‍ മാനേജര്‍ ഒഴിവുകള്‍; അരലക്ഷത്തിന് മുകളില്‍ ശമ്പളം!
ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് ഫിനാന്‍സ് ഓഫീസര്‍, സീനിയര്‍ മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍ക്കാലിക ഒഴിവുകള്‍ നികത്താനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അഭിമുഖത്തിലൂടെ ആയിരിക്കും നിയമനം. മാര്‍ച്ച് 11 -നാണ് അഭിമുഖം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നിലവില്‍ ഓരോ തസ്തികയിലും ഓരോ ഒഴിവുകള്‍ വീതമാണ് റിപ്പോര്‍ട്ട്് ചെയ്തിരിക്കുന്നത്.
അപേക്ഷകരുടെ ഉയര്‍ന്ന പ്രായപരിധി 50 വയസാണ്. അപേക്ഷാ ഫീസ് ഉണ്ടായിരിക്കില്ല. രേഖാപരിശോധനയും വ്യക്തിഗത അഭിമുഖവുമാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. വിജ്ഞാപനം മാര്‍ച്ച് 6-നാണ് പുറപ്പെടുവിച്ചത്. ഫിനാന്‍സ് ഓഫീസര്‍ ആയി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 75000 രൂപ വീതവും സീനിയര്‍ മാനേജറായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 50000 രൂപ വീതവുമാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.

ഫിനാന്‍സ് ഓഫീസര്‍ തസ്തികയിലേക്ക് CA / ICWA (CMA) / MBA (ഫിനാന്‍സ്) അംഗീകൃത സ്ഥാപനത്തില്‍ നിന്ന് നേടിയവര്‍ക്ക് അപേക്ഷിക്കാം. ധനകാര്യം, അക്കൗണ്ടിംഗ്, സാമ്പത്തിക നിയന്ത്രണ മേഖലകളില്‍ കുറഞ്ഞത് പത്ത് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ബഡ്ജറ്റിംഗ്, റിപ്പോര്‍ട്ടിംഗ്, ഓഡിറ്റ്, ക്യാഷ് ഫ്‌ലോ മാനേജ്‌മെന്റ് എന്നിവയില്‍ വൈദഗ്ധ്യവും വേണം. പി.എസ്.യു/സര്‍ക്കാര്‍ പരിചയം അഭികാമ്യം.
സീനിയര്‍ മാനേജര്‍ (ഓപ്പറേഷന്‍സ്) തസ്തികയിലേക്ക് എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, സയന്‍സ്, കൊമേഴ്‌സ്, അല്ലെങ്കില്‍ സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദം മതി. മാനേജ്മെന്റ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, അല്ലെങ്കില്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ ബിരുദാനന്തര ബിരുദം അഭിലഷണീയം. ഈ തസ്തികയിലേക്ക് സീനിയര്‍ സൂപ്പര്‍വൈസറി / മാനേജീരിയല്‍ റോളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധം.
ഖരമാലിന്യം/പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തില്‍ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം, പി.എസ്.യു/സര്‍ക്കാര്‍ പ്രോജക്റ്റുകളിലെ പരിചയം എന്നിവക്ക് മുന്‍ഗണനയുണ്ട്. യോഗ്യതയുള്ളവര്‍ പൂരിപ്പിച്ച അപേക്ഷാ ഫോം, രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, അസ്സല്‍ രേഖകള്‍ എന്നിവയുമായി ഹാജരാകണം.
അഭിമുഖ വേദി: ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്, സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്, രണ്ടാം നില, ടി.സി 29/1732, ചിന്മയ വിദ്യാലയത്തിന് എതിര്‍വശം, വഴയിലക്കാട്, തിരുവനന്തപുരം - 695 010. മാര്‍ച്ച് 11-ന് രാവിലെ 10:00 മണിക്കാണ് അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനുമായി www.cleankeralacompany.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അഭിമുഖത്തിന് മുന്‍പ് വിശദമായ വിജ്ഞാപനം വായിച്ച് യോഗ്യതാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുക.












Click it and Unblock the Notifications