Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഎംഡിയില്‍ പ്രൊജക്ട് ഓഫീസറാകാം; ശമ്പളം കേട്ടോ, ആര്‍ക്കൊക്കെ അപേക്ഷിക്കാം?

സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്മെന്റ് ( സി എം ഡി കേരള ) പ്രോജക്ട് ഓഫീസര്‍ തസ്തികയിലേക്ക് പുതിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. 2026 മെയ് 7- നാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഈ റിക്രൂട്ട്മെന്റ് വഴി ഒരു പ്രോജക്ട് ഓഫീസറെയാണ് നിയമിക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2026 മെയ് 14 ആണ്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരും 35 വയസില്‍ താഴെ പ്രായമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ അവസരമുണ്ട്. സോഷ്യല്‍ സയന്‍സ് അല്ലെങ്കില്‍ കൊമേഴ്സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അക്കൗണ്ടന്‍സിയിലും ബുക്ക് കീപ്പിംഗിലും പ്രാവീണ്യമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.

Kerala Jobs

പ്രോജക്ട് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഗോത്ര, സാമൂഹിക വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 30,000 രൂപ ഏകീകൃത ശമ്പളമായി ലഭിക്കും. യോഗ്യതയും പ്രവൃത്തി പരിചയവും അനുസരിച്ച് ശമ്പളം നിശ്ചയിക്കുന്നതാണ്. ഈ നിയമനത്തിന് അപേക്ഷാ ഫീസ് ഒന്നും തന്നെ ഈടാക്കുന്നില്ല.

നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും. CMD / PGA / 002 / 2026 ആണ് ഈ റിക്രൂട്ട്മെന്റിന്റെ പരസ്യം നമ്പര്‍. അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സി എം ഡി കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷാ ഫോം ശ്രദ്ധാപൂര്‍വ്വം പൂരിപ്പിച്ച് ആവശ്യമായ രേഖകളും ഫോട്ടോയും ഒപ്പും നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ അപ്ലോഡ് ചെയ്യണം. എല്ലാ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം അപേക്ഷ സമര്‍പ്പിക്കുക.

ഭാവി റഫറന്‍സിനായി അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുന്നത് നല്ലതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ നടപടികള്‍ക്കുമായി ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്ത് വായിക്കേണ്ടതാണ്. വിജ്ഞാപനത്തിന്റെ നേരിട്ടുള്ള ലിങ്കും ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ലിങ്കും സി എം ഡി കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരള സര്‍ക്കാരിന്റെ കീഴില്‍ ഗവേഷണാധിഷ്ഠിത മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ്, പരിശീലന സ്ഥാപനമായി 1979-ല്‍ സ്ഥാപിതമായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന തലത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേറ്റ്, സാമൂഹിക മേഖലയിലെ വികസന ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സേവനം നല്‍കി വരുന്ന സ്ഥാപനമാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+