പത്താം ക്ലാസുകാര്‍ക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ അവസരം, ശമ്പളം ഇത്ര, അധികസമയത്തിനും വേതനം
കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി ജോലി ഒഴിവുകള്‍ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആകെ 32 ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഗസ്റ്റ് രണ്ടിന് അപേക്ഷ നടപടികള്‍ ആരംഭിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 22 ആണ്. കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം.
ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി (മെക്കാനിക്കല്‍) വിഭാഗത്തില്‍ 20 ഒഴിവുകളാണ് ഉള്ളത്. ഇതില്‍ രണ്ട് തസ്തികകള്‍ വീതം ഒ ബി സി, എസ് സി, ഇ ഡബ്ല്യു എസ് വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി (ഇലക്ട്രിക്കല്‍) വിഭാഗത്തില്‍ 13 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഒ ബി സി വിഭാഗങ്ങള്‍ക്ക് മൂന്നും എസ് ടി, ഇ ഡബ്ല്യു എസ് വിഭാഗങ്ങള്‍ക്ക് ഓരോന്നും വീതം സംവരണം ചെയ്തിരിക്കുന്നു.

ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി (ഇലക്ട്രോണിക്സ്) വിഭാഗത്തില്‍ ആണ് ബാക്കി രണ്ട് ഒഴിവുകള്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യത്തെ വര്‍ഷം തൊട്ട് 14000 രൂപ പ്രതിമാസം സ്റ്റൈപ്പന്റായി ലഭിക്കും. അധിക സമയം ജോലി ചെയ്യുന്നതിന് പ്രതിമാസം 4500 രൂപയും ലഭിക്കും. രണ്ടാം വര്‍ഷം ഇത് 20,000 രൂപയായി വര്‍ധിക്കുകയും അധിക ജോലി സമയത്തിന് 5000 രൂപ ലഭിക്കുകയും ചെയ്യും.
ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധി 2025 ആഗസ്റ്റ് 22 ന് 25 വയസ് കവിയാന്‍ പാടില്ല. അതായത് അപേക്ഷകര്‍ 2000 ഓഗസ്റ്റ് 23-നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. ഒബിസി (നോണ്‍ ക്രീമി ലെയര്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷവും എസ് സി / എസ് ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ അഞ്ച് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി (മെക്കാനിക്കല്‍)
എസ്എസ്എല്‍സി പാസായവരായിരിക്കണം അപേക്ഷകര്‍. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 60% മാര്‍ക്ക് നേടി മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ, ഡ്രാഫ്റ്റ്‌സ്മാന്‍ഷിപ്പില്‍ വൈദഗ്ധ്യവും സിഎഡിയില്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം.
ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി (ഇലക്ട്രിക്കല്‍)
എസ്എസ്എല്‍സി പാസായവരായിരിക്കണം അപേക്ഷകര്‍. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 60% മാര്‍ക്ക് നേടി ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ, ഡ്രാഫ്റ്റ്‌സ്മാന്‍ഷിപ്പില്‍ വൈദഗ്ധ്യവും സിഎഡിയില്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം.
ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി (ഇലക്ട്രോണിക്സ്)
എസ്എസ്എല്‍സി പാസായവരായിരിക്കണം അപേക്ഷകര്‍. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 60% മാര്‍ക്ക് നേടി ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് & ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ, ഡ്രാഫ്റ്റ്‌സ്മാന്‍ഷിപ്പില്‍ വൈദഗ്ധ്യവും സിഎഡിയില്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം.
300 രൂപയാണ് അപേക്ഷാ ഫീസ്. എസ്സി/എസ്ടി ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ ഫീസ് അടയ്‌ക്കേണ്ടതില്ല. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴി പരീക്ഷാ ഫീസ് അടയ്ക്കാം. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.
അപേക്ഷിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications