ലക്ഷങ്ങള്‍ ശമ്പളം, കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ അവസരം.. വേഗം അപേക്ഷിച്ചോളൂ
കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് പ്രോജക്ട് ഓഫീസര്‍, സ്‌പെഷ്യല്‍ പ്രോജക്ട് എഞ്ചിനീയര്‍, കണ്‍സള്‍ട്ടന്റ് ജോലി ഒഴിവുകള്‍ എന്നിവ നികത്തുന്നതിനുള്ള തൊഴില്‍ വിജ്ഞാപനം പുറത്തിറക്കി. ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍കള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ആകെ ഒമ്പത് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കണ്‍സള്‍ട്ടന്റ് (ഷിപ്പിംഗ് ആന്‍ഡ് ഷിപ്പ് ബില്‍ഡിംഗ്) തസ്തികയില്‍ മൂന്ന് ഒഴിവുകളാണ് ഉള്ളത്.
പ്രൊജക്ട് ഓഫീസര്‍ തസ്തികയില്‍ അഞ്ച് ഒഴിവുകളാണ് ഉള്ളത്. ഇതില്‍ ജനറല്‍ വിഭാഗത്തിന് മൂന്നും ഒബിസി, എസ് സി വിഭാഗത്തിനും ഓരോ തസ്തികകളും സംവരണം ചെയ്തിരിക്കുന്നു. സ്‌പെഷ്യല്‍ പ്രൊജക്ട് എഞ്ചിനീയര്‍ തസ്തികയില്‍ ഒരു ഒഴിവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിയമനങ്ങള്‍ എല്ലാം കൊച്ചിയില്‍ ആയിരിക്കും. ജൂലൈ 18 വരെ ഓണ്‍ലൈനായി തസ്തികയിലേക്ക് അപേക്ഷിക്കാം.

സ്പെഷ്യല്‍ പ്രോജക്ട് എഞ്ചിനീയര്‍
എഞ്ചിനീയറിംഗ് ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കപ്പല്‍ അറ്റകുറ്റപ്പണി / കപ്പല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 55 വയസില്‍ കവിയാന്‍ പാടില്ല. പ്രതിമാസം 59000 മുതല്‍ 63000 വരെ ശമ്പളം ലഭിക്കും.
പ്രോജക്ട് ഓഫീസര്‍
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് 60% മാര്‍ക്കോടെ കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
ഷിപ്പ് യാര്‍ഡ് / തുറമുഖം / എഞ്ചിനീയറിംഗ് കമ്പനി / സര്‍ക്കാര്‍ സ്ഥാപനം / പൊതുമേഖലാ സ്ഥാപനങ്ങള്‍ / സ്വകാര്യ മേഖല കമ്പനികള്‍ / സ്വകാര്യ മേഖല / പൊതുമേഖലാ ബാങ്കുകള്‍ / സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ യോഗ്യതാനന്തര പരിചയം. ജാവ, ജാവാസ്‌ക്രിപ്റ്റ്, എസ്‌ക്യുഎല്‍ എന്നിവയില്‍ പരിചയം. അപേക്ഷകരുടെ പ്രാപരിധി 30 വയസില്‍ കവിയാന്‍ പാടില്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 46000 - 50000 രൂപ വരെ ശമ്പളം ലഭിക്കും.
കണ്‍സള്‍ട്ടന്റ് (ഷിപ്പിംഗ് ആന്‍ഡ് ഷിപ്പ് ബില്‍ഡിംഗ്)
ഇന്ത്യയിലോ വിദേശത്തോ ഉള്ള പ്രീമിയര്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്ന് ടെക്‌നോളജി/ എഞ്ചിനീയറിംഗില്‍ ബാച്ചിലര്‍ ബിരുദം അല്ലെങ്കില്‍ ഇന്ത്യയിലോ വിദേശത്തോ ഉള്ള പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്ന് ബിരുദാനന്തര ബിരുദം/മാസ്റ്റര്‍ ബിരുദം. ഒരു കോര്‍പ്പറേറ്റ്/കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിലോ പൊതുമേഖലാ സ്ഥാപനത്തിലോ 4 മുതല്‍ 6 വര്‍ഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ഉദ്യോഗാര്‍ത്ഥിക്ക് അടിസ്ഥാന സൗകര്യ മേഖലയില്‍ പരിചയം ഉണ്ടായിരിക്കണം. ഷിപ്പിംഗ് ആന്‍ഡ് ഷിപ്പ് ബില്‍ഡിംഗില്‍ അറിവുള്ളത് അഭികാമ്യം. റോഡ്, റെയില്‍വേ, വ്യോമയാനം തുടങ്ങിയ ഗതാഗത മേഖലകളില്‍ പരിചയമുള്ള ഉദ്യോഗാര്‍ത്ഥികളെയും പരിഗണിക്കും. പ്രായപരിധി 45 വയസ്. നിയമങ്ങള്‍ പ്രകാരം പ്രായപരിധിയില്‍ ഇളവ് അനുവദനീയമാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിവര്‍ഷം 20 ലക്ഷം വരെ ശമ്പളം.
എസ്സി/എസ്ടി/പിഡബ്ല്യുബിഡി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ ഫീസ് ഉണ്ടായിരിക്കുന്നതല്ല. മറ്റെല്ലാ ഉദ്യോഗാര്‍ത്ഥികളും 400 രൂപ അപേക്ഷ ഫീസായി അടയ്ക്കണം. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് വഴി പരീക്ഷാ ഫീസ് അടയ്ക്കണം. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.
വിശദവിരങ്ങള്‍ക്കായി www.cochinshipyard.com എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.












Click it and Unblock the Notifications