സഹകരണ സര്‍വീസില്‍ ടൈപ്പിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സെക്രട്ടറി ഒഴിവ്.. ശമ്പളം എത്രയെന്ന് കേട്ടോ?
കേരള സംസ്ഥാന സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് (സിഎസ്ഇബി) സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയര്‍ ക്ലാര്‍ക്ക്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. വിവിധ തസ്തികകളിലായി ആകെ 107 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നവംബര്‍ 11 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകരുടെ പ്രായപരിധി 18 നും 40 നും ഇടയില്‍ ആയിരിക്കണം. സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ബാധകമായിരിക്കും. 45 വയസുള്ള എസ് സി, എസ്ടി വിഭാഗക്കാര്‍ക്കും 43 വയസുള്ള ഒബിസി, സൈനികര്‍, ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്കും 45 വയസായ വിധവകള്‍ക്കും പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം.

സെക്രട്ടറി
സെക്രട്ടറി തസ്തികയില്‍ നാല് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 19000 രൂരൂപ മുതല്‍ 46830 രൂപ വരെ ലഭിക്കും. സഹകരണ ബാങ്കില്‍ അക്കൗണ്ടന്റായി ഏഴ് വര്‍ഷത്തെ പരിചയത്തോടെയോ അതിനു മുകളിലോ ഉള്ള HDC&BM ബിരുദം. അല്ലെങ്കില്‍ സഹകരണ ബാങ്കില്‍ അക്കൗണ്ടന്റായി അഞ്ച് വര്‍ഷത്തെ പരിചയത്തോടെയോ അതിനു മുകളിലോ ഉള്ള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് ബിഎസ്സി (സഹകരണം & ബാങ്കിംഗ്).
അല്ലെങ്കില്‍ ഫിനാന്‍സ് പ്രധാന വിഷയമായി ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ങ.ഇീാ അല്ലെങ്കില്‍ ബാങ്കിംഗ് മേഖലയില്‍ മൂന്ന് വര്‍ഷത്തെ പരിചയത്തോടെയും സഹകരണ യോഗ്യതയോടെയും ഇന്ത്യയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുകളില്‍ അംഗത്വം. അല്ലെങ്കില്‍ സഹകരണ ബാങ്കില്‍ അക്കൗണ്ടന്റായി ഏഴ് വര്‍ഷത്തെ പരിചയത്തോടെയോ അതിനു മുകളിലോ ഉള്ള ബിഎസ്സി (സഹകരണം) എന്നിവ ഉള്ളവരായിരിക്കണം അപേക്ഷകര്‍.
അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ്
ഈ തസ്തികയില്‍ ആറ് ഒഴിവുകള്‍ ആണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 23,310-69,250 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. എല്ലാ വിഷയങ്ങളിലും 50% മാര്‍ക്കില്‍ കുറയാത്ത അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം. സഹകരണ സ്ഥാപനങ്ങളിലെ ഹയര്‍ ഡിപ്ലോമ (കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് യൂണിയന്‍ എച്ച്ഡിസി അല്ലെങ്കില്‍ എച്ച്ഡിസി & ബിഎം അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോപ്പറേറ്റീവ് ട്രെയിനിംഗ് (ഒരു വര്‍ഷത്തെ റെഗുലര്‍ കോഴ്‌സ്) എച്ച്ഡിസി അല്ലെങ്കില്‍ എച്ച്ഡിസിഎം).
അല്ലെങ്കില്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സബോര്‍ഡിനേറ്റ് പേഴ്സണല്‍ കോപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്‌സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോപ്പറേറ്റീവ്‌സ്) അല്ലെങ്കില്‍ ബി.എസ്സി/എം.എസ്സി (കോപ്പറേറ്റീവ്‌സ് & ബാങ്കിംഗ്) വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കണം അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ചതും സഹകരണം ഓപ്ഷണലായതുമായ എല്ലാ വിഷയങ്ങളിലും 50% മാര്‍ക്കില്‍ കുറയാത്ത ബി.കോം ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ജൂനിയര്‍ ക്ലര്‍ക്ക്
ഈ തസ്തികയില്‍ 88 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 18,300- 46,830 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും. എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും സബോര്‍ഡിനേറ്റ് പേഴ്സണല്‍ കോപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്‌സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍) ഉം അടിസ്ഥാന യോഗ്യതയായിരിക്കും.
കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കര്‍ണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ നടത്തുന്ന കോ-ഓപ്പറേറ്റീവ് ഡിപ്ലോമ കോഴ്സ് (GDC), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്‍ നടത്തുന്ന ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ (JDC) എന്നിവയായിരിക്കും അടിസ്ഥാന യോഗ്യത.
കൂടാതെ, കോഓപ്പറേറ്റീവ് ഒരു ഓപ്ഷണല്‍ വിഷയമായി ബി.കോം ബിരുദം, അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം, സഹകരണ മേഖലയിലെ ഹയര്‍ ഡിപ്ലോമ (കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്റെ HDC അല്ലെങ്കില്‍ HDC, BM, അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് (ഒരു വര്‍ഷത്തെ റെഗുലര്‍ കോഴ്സ്) HDC അല്ലെങ്കില്‍ HDCM) അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് ബി.എസ്സി (കോ-ഓപ്പറേറ്റീവ്‌സ് & ബാങ്കിംഗ്) ഉള്ളവര്‍ക്കും അപേക്ഷിക്കാം.
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍
ഈ തസ്തികയില്‍ ആറ് ഒഴിവുകളാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 24,730 68,810 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും. എംസിഎ/ബി.ടെക്. (കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ അല്ലെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ അല്ലെങ്കില്‍ തത്തുല്യ തസ്തികകളില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
ഈ തസ്തികയില്‍ നാല് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (കാറ്റഗറി നമ്പര്‍: 32/2025) : തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 14,270 - 46,830 രൂപ പ്രതിമാസം ശമ്പളം ലഭിക്കും. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം. കേരള/കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഒരു സ്ഥാപനത്തില്‍ നിന്ന് ഡാറ്റാ എന്‍ട്രി കോഴ്സ് പാസായതിന്റെ സര്‍ട്ടിഫിക്കറ്റ്. അംഗീകൃത സ്ഥാപനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ടൈപ്പിസ്റ്റ്
ഈ തസ്തികയില്‍ ഒരു ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 16,890 രൂപ - 43,660 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കും. എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യം, കെജിടിഇ ഇംഗ്ലീഷ് & മലയാളം ടൈപ്പ്‌റൈറ്റിംഗ് (ലോവര്‍) എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
150 രൂപയാണ് അപേക്ഷാ ഫീസ്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് വഴി പരീക്ഷാ ഫീസ് അടയ്ക്കുക. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, ഒഎംആര്‍/എഴുത്തു പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.
അപേക്ഷ സമര്‍പ്പിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.












Click it and Unblock the Notifications