ഈ യോഗ്യതകളുണ്ടോ? ഒരുലക്ഷം വരെ ശമ്പളം വാങ്ങാം, അതും തിരുവനന്തപുരത്ത്!
സംസ്ഥാന ആരോഗ്യ, കുടുംബക്ഷേമ വകുപ്പിനു കീഴിലെ സ്റ്റേറ്റ് ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍/ഇ-ഹെല്‍ത്ത് കേരളയില്‍ ഒഴിവ്. ഇ- ഹെല്‍ത്ത് കേരളയുടെ തിരുവനന്തപുരം യൂണിറ്റില്‍ വിവിധ തസ്തികകളിലായി 19 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കരാര്‍ നിയമനമായിരിക്കും. 21 വയസ് മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
സോഫ്റ്റ്വെയര്‍ ആര്‍ക്കിടെക്റ്റ്, സീനിയര്‍ സിസ്റ്റം അഡ്മിന്‍, സീനിയര്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ (ജാവ), സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ (ജാവ), സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ (യുഐ/യുഎക്‌സ് ഡവലപ്പര്‍), ജൂനിയര്‍ ഡവലപ്പര്‍ (പിഎച്ച്പി) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തസ്തിക, യോഗ്യത, പ്രായം, ശമ്പളം എന്നിവയെ കുറിച്ച് വിശദമായി അറിയാം.

സോഫ്റ്റ്വെയര്‍ ആര്‍ക്കിടെക്റ്റ്
അപേക്ഷകര്‍ക്ക് ബിഇ/ബിടെക്/എംടെക് (ഇസിഇ/ സിഎസ്/ ഐടി/ ഇഇഇ)/എംസിഎ/എംഎസ്സി (സിഎസ്) യോഗ്യതയുണ്ടായിരിക്കണം. ഏഴ് വര്‍ഷം പ്രസക്തമായ മേഖലയില്‍ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 32 വയസിനും 40 വയസിനും ഇടയിലായിരിക്കണം. ഒരു ലക്ഷം വരെ പ്രതിമാസ ശമ്പളം ലഭിക്കും.
സീനിയര്‍ സിസ്റ്റം അഡ്മിന്‍
അപേക്ഷകര്‍ക്ക് ബിഇ/ബിടെക്/എംടെക് (ഇസിഇ/ സിഎസ്/ ഐടി/ ഇഇഇ)/എംസിഎ/എംഎസ്സി (സിഎസ്) യോഗ്യതയുണ്ടായിരിക്കണം. പത്ത് വര്‍ഷം പ്രസക്തമായ മേഖലയില്‍ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 32 വയസിനും 40 വയസിനും ഇടയിലായിരിക്കണം. 70000 രൂപയാണ് പ്രതിമാസ ശമ്പളം
സീനിയര്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ (ജാവ)
അപേക്ഷകര്‍ക്ക് ബിഇ/ബിടെക്/എംടെക് (ഇസിഇ/ സിഎസ്/ഐടി/ഇഇഇ)/എംസിഎ/എംഎസ്സി (സിഎസ്) യോഗ്യതയുണ്ടായിരിക്കണം. ആറ് വര്‍ഷം പ്രസക്തമായ മേഖലയില്‍ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 32 വയസിനും 40 വയസിനും ഇടയിലായിരിക്കണം. 70000 രൂപയാണ് പ്രതിമാസ ശമ്പളം
സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ (ജാവ)
അപേക്ഷകര്‍ക്ക് ബിഇ/ബിടെക്/എംടെക് (ഇസിഇ/ സിഎസ്/ ഐടി/ഇഇഇ)/എംസിഎ/എംഎസ്സി (സിഎസ്) യോഗ്യതയുണ്ടായിരിക്കണം. മൂന്ന് വര്‍ഷം പ്രസക്തമായ മേഖലയില്‍ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 25 വയസിനും 40 വയസിനും ഇടയിലായിരിക്കണം. 50000 രൂപയാണ് പ്രതിമാസ ശമ്പളം
സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ (യുഐ/യുഎക്‌സ് ഡവലപ്പര്‍)
അപേക്ഷകര്‍ക്ക് ബിഇ/ബിടെക്/എംടെക് (ഇസിഇ/സിഎസ്/ഐടി/ഇഇഇ)/എംസിഎ/എംഎസ്സി (സിഎസ്) യോഗ്യതയുണ്ടായിരിക്കണം. മൂന്ന് വര്‍ഷം പ്രസക്തമായ മേഖലയില്‍ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 28 വയസിനും 35 വയസിനും ഇടയിലായിരിക്കണം. 50000 രൂപയാണ് പ്രതിമാസ ശമ്പളം
ജൂനിയര്‍ ഡവലപ്പര്‍ (പിഎച്ച്പി)
അപേക്ഷകര്‍ക്ക് ബിഇ/ബിടെക്/എംടെക് (ഇസിഇ/ സിഎസ്/ ഐടി/ ഇഇഇ)/എംസിഎ/എംഎസ്സി (സിഎസ്),യോഗ്യതയുണ്ടായിരിക്കണം. അനുബന്ദ മേഖലയില്‍ ആറ് മാസത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 21-30 ആയിരിക്കണം. പ്രതിമാസ ശമ്പളം 25,000 രൂപയായിരിക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജനുവരി 31 ആണ്. [email protected] എന്ന മെയില്‍ ഐഡിയിലേക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.












Click it and Unblock the Notifications