Get Updates
Get notified of breaking news, exclusive insights, and must-see stories!

സിവില്‍ എഞ്ചിനീയറിംഗ് യോഗ്യതയുണ്ടോ? യുപിഎസ്‌സി എഴുതാതെ കേന്ദ്ര സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം

പൊതുമേഖലാ സ്ഥാപനമായ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (FACT) റെസിഡന്റ് കണ്‍സ്ട്രക്ഷന്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. സിവില്‍ എഞ്ചിനീയറിംഗ് ബിരുദത്തിനൊപ്പം മികച്ച പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികളെയാണ് ഈ സുപ്രധാന തസ്തികയിലേക്ക് ആവശ്യപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരത്ത് ഇനി മെട്രോയിലൂടെ കറങ്ങാം.. ആദ്യ കടമ്പ കടന്നു, ചെലവ് 8000 കോടി രൂപ?
തിരുവനന്തപുരത്ത് ഇനി മെട്രോയിലൂടെ കറങ്ങാം.. ആദ്യ കടമ്പ കടന്നു, ചെലവ് 8000 കോടി രൂപ?

എഞ്ചിനീയറിംഗ് മേഖലയിലെ പരിചയ സമ്പന്നര്‍ക്ക് കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തില്‍ നിയമനം ലഭിക്കാനുള്ള മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. ഓണ്‍ലൈന്‍ അപേക്ഷ നടപടികള്‍ ജൂണ്‍ 15 മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂണ്‍ 30 രാവിലെ 11 മണി വരെ മാത്രമേ ഓണ്‍ലൈന്‍ വഴി പൂരിപ്പിച്ച അപേക്ഷാ ഫോം സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ.

Kerala Jobs

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ പൊതുമേഖലാ സ്ഥാപനമാണ് ഫാക്ട്. ഈ തസ്തികയിലേക്കുള്ള ഒഴിവുകള്‍ താല്കാലിക കരാര്‍ അടിസ്ഥാനത്തിലാണ് നികത്തുന്നത് എങ്കിലും, രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഫാക്ടിലെ പ്രവര്‍ത്തന പരിചയം ഭാവിയില്‍ വ്യവസായ അധിഷ്ഠിതമായ കരിയറിലേക്ക് ഗുണം ചെയ്യും.

അപക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥിക്ക് ഏതെങ്കിലും ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ഐ ഐ ടിയില്‍ നിന്നോ നേടിയ സിവില്‍ എഞ്ചിനീയറിംഗ് ബിരുദം ഉണ്ടായിരിക്കണം. കൂടാതെ, ബിരുദം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം കണ്‍സ്ട്രക്ഷന്‍ പ്രൊജക്ട് സൈറ്റുകളില്‍ നേരിട്ട് സൂപ്പര്‍വൈസറിയോ മാനേജീരിയലോ ആയ പദവികളില്‍ പ്രവര്‍ത്തിച്ചുള്ള കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്.

ഏകാദശിക്കൊപ്പം ലക്ഷ്മിനാരായണ യോഗവും; ജൂണ്‍ 25 മുതല്‍ ഈ രാശിക്കാരുടെ നല്ലകാലം
ഏകാദശിക്കൊപ്പം ലക്ഷ്മിനാരായണ യോഗവും; ജൂണ്‍ 25 മുതല്‍ ഈ രാശിക്കാരുടെ നല്ലകാലം

പ്രസ്തുത യോഗ്യതകള്‍ വിലയിരുത്തുന്നതിനുള്ള അടിസ്ഥാന തീയതിയായി 2026 ജൂണ്‍ 1 ആണ് കണക്കാക്കുന്നത്. അപേക്ഷകര്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള പരമാവധി പ്രായം 45 വയസാണ്. ഇതില്‍ വിവിധ സംവരണ വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നിയമപ്രകാരമുള്ള വയസിളവുകള്‍ ലഭ്യമാകുന്നതാണ്. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരമാവധി പ്രായപരിധിയില്‍ 5 വര്‍ഷത്തെ ഇളവുണ്ടാകും.

ഒബിസി - നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 3 വര്‍ഷത്തെ പ്രായപരിധി ഇളവും ലഭ്യമാണ്. കൂടാതെ സായുധ സേനകളില്‍ പ്രവര്‍ത്തിച്ച വിമുക്തഭടന്മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള അര്‍ഹമായ ഇളവുകളും അനുവദിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച വേതനമാണ് ഫാക്ട് നല്‍കുന്നത്. പ്രതിമാസം 49,860 രൂപ മുതല്‍ പരമാവധി 57,830 രൂപ വരെയാണ് പ്രതിമാസ വേതന പരിധി നിശ്ചയിച്ചിട്ടുള്ളത്.

ഗ്രാം സ്വര്‍ണത്തിന് 3000 രൂപ വര്‍ധിക്കും, പവന് 24000 രൂപയും! സ്വര്‍ണം തിരികെ കയറാന്‍ പോകുന്നു
ഗ്രാം സ്വര്‍ണത്തിന് 3000 രൂപ വര്‍ധിക്കും, പവന് 24000 രൂപയും! സ്വര്‍ണം തിരികെ കയറാന്‍ പോകുന്നു

10 വര്‍ഷത്തെ നിര്‍ദ്ദിഷ്ട പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ത്ഥിക്ക് പ്രതിമാസ ഏകീകൃത ശമ്പളമായി 49,860 രൂപ ലഭിക്കും. ഇതിന് പുറമെ നിശ്ചിത യോഗ്യതയ്ക്ക് മുകളിലുള്ള ഓരോ അധിക വര്‍ഷത്തെ പ്രവൃത്തിപരിചയത്തിനും 3 ശതമാനം അധിക ഇന്‍ക്രിമെന്റ് വീതം ലഭിക്കും. എന്നാല്‍ ഇത് പരമാവധി നിശ്ചയിച്ചിട്ടുള്ള 57,830 രൂപയ്ക്ക് വിധേയമായിരിക്കും. ഈ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ നേരിട്ടുള്ള അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുക്കുന്നത്.

തുടര്‍ന്ന് യോഗ്യത തെളിയിക്കുന്ന രേഖകളുടെ സൂക്ഷ്മ പരിശോധനയും ഉണ്ടായിരിക്കും. ജൂണ്‍ 30-നാണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്. എറണാകുളം ഏലൂരിലുള്ള ഫാക്ട് ഫെഡോ (FEDO) കെട്ടിടത്തിലെ എച്ച് ആര്‍ വിഭാഗത്തില്‍ വെച്ചാണ് ഉദ്യോഗാര്‍ത്ഥികളുമായുള്ള അഭിമുഖം നടക്കുക. അതിനാല്‍ മുന്‍കൂട്ടി ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത് കൃത്യസമയത്ത് തന്നെ അഭിമുഖ സ്ഥലത്ത് എത്തിച്ചേരണം.

ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ യോഗ്യതാ രേഖകളുടെയും മുന്‍കാല പ്രവൃത്തിപരിചയം സാക്ഷ്യപ്പെടുത്തുന്ന ലളിതമായ അനുബന്ധങ്ങളുടെയും ഒറിജിനല്‍ കൈവശം വെക്കേണ്ടതുണ്ട്. ഒപ്പം അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും നിര്‍ബന്ധമായും കരുതുക. ആവശ്യമായ പ്രവൃത്തിപരിചയവും മുന്‍കാല രേഖകളും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.fact.co.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+