Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ഫാക്ടില്‍ നിരവധി ഒഴിവുകള്‍, ഡിഗ്രിക്കാര്‍ക്കും ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാം

ആലുവ ഉദ്യോഗമണ്ഡലിലെ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡില്‍ ( ഫാക്ട് ) വിവിധ ട്രേഡുകളില്‍ അപ്രന്റീസുമാരെ നിയമിക്കുന്നു. ആകെ 84 ഒഴിവുകളാണ് ഫാക്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 20 ആണ്. ഒരു വര്‍ഷത്തെ പരിശീലന കാലയളവാണ് ഫാക്ട് ഉഗ്യോഗാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

ടെക്‌നിഷ്യന്‍ അപ്രന്റീസ് ( ഡിപ്ലോമ ) വിഭാഗത്തില്‍ 57 ഒഴിവും ഗ്രാജ്വേറ്റ് അപ്രന്റിസ് വിഭാഗത്തില്‍ 27 ഒഴിവും ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടെക്‌നിഷ്യന്‍ അപ്രന്റീസ് ( ഡിപ്ലോമ ) വിഭാഗത്തില്‍ കെമിക്കല്‍, കംപ്യൂട്ടര്‍, സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്റ് ടെക്‌നോളജി, ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ് എന്നിവയിലാണ് ഒഴിവുള്ളത്.

Kerala Jobs

60% മാര്‍ക്കോടെ ബന്ധപ്പെട്ട വിഭാഗത്തില്‍ 3 വര്‍ഷ ഡിപ്ലോമയാണ് ഈ വിഭാഗത്തില്‍ അപേക്ഷിക്കുന്നതിന് വേണ്ട യോഗ്യത. അപേക്ഷകരുടെ പരമാവധി പ്രായം 23 ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 9000 രൂപ സ്റ്റൈപ്പന്‍ഡായി ലഭിക്കും.

ഗ്രാജ്വേറ്റ് അപ്രന്റിസ് വിഭാഗത്തില്‍ കംപ്യൂട്ടര്‍, കംപ്യൂട്ടര്‍ സയന്‍സ്, സിവില്‍, കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, സേഫ്റ്റി ആന്‍ഡ് ഫയര്‍ എന്‍ജിനീയറിങ് എന്നിങ്ങനെയാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

60% മാര്‍ക്കോടെ ബന്ധപ്പെട്ട വിഭാഗത്തില്‍ ബി ഇ / ബി ടെക് ഉള്ളവര്‍ക്ക് ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പരമാവധി പ്രായം 25 ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 12000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. ചട്ട പ്രകാരം അര്‍ഹര്‍ക്ക് മാര്‍ക്കിലും പ്രായത്തിലും ഇളവ് അനുവദിക്കുന്നതാണ്. ബോര്‍ഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനിങ്ങിന്റെ ( BOAT ) വെബ്‌സൈറ്റായ www.mhrdnats.gov.in ല്‍ സതേണ്‍ റീജനില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം.

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും SM ( Training ), FACT Training and Development Centre, Udyogamandal, Pin - 683 501 എന്ന വിലാസത്തില്‍ അയയ്ക്കാം. വിശദ വിവരങ്ങള്‍ക്ക് www.fact.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+