ദേവസ്വത്തില്‍ സെക്യൂരിറ്റി ഗാര്‍ഡാകാം; ശമ്പളം ഇത്ര, ആര്‍ക്കൊക്കെ അപേക്ഷിക്കാം?
ഗുരുവായൂര്‍ ദേവസ്വത്തില്‍ സെക്യൂരിറ്റ് ഗാര്‍ഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട യോഗ്യതകളുള്ള ഹിന്ദുമത വവിശ്വാസികള്‍ക്ക് അപേക്ഷിക്കാം. നിയമന കാലാവധി 2024 മെയ് ഒന്ന് മുതല്‍ 2025 ഏപ്രില്‍ 30 വരെയായിരിക്കും. 33 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. പരമാവധി പ്രായപരിധി 60 വയസ്. പ്രതിമാസ ശമ്പളം 21175 രൂപയായിരിക്കും.
ഓഫ്‌ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. ഏപ്രില്‍ 26 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. അപേക്ഷകര്‍ സെനിക, അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും (Army, Navy, Airforce,BSF, CISF, ITPB, CRPF, Assam Rifles & GREF) വിരമിച്ചവര്‍ ആയിരിക്കണം. രോഗ്യമുള്ളവരും നല്ല കാഴ്ചശക്തിയുള്ളവരും ആണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫോറം ദേവസ്വം ഓഫീസില്‍ നിന്ന് ലഭിക്കും.

നൂറ് രൂപയാണ് അപേക്ഷഫീസ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷോഫോറം സൗജന്യമായി ലഭിക്കും. ഇവര്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ലഭിച്ച ജാതി തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് ഹാജരാക്കണം. അപേക്ഷാഫോറം തപാല്‍ മാര്‍ഗം അയയ്ക്കുന്നതല്ല. ഡോക്യുമെന്റ് വെരിഫിക്കേഷനും വ്യക്തിഗത അഭിമുഖത്തിന് ശേഷമായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.
അപേക്ഷയോടൊപ്പം ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സബ് ഇന്‍സ്‌പെക്ടറുടെ റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്നുമുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ്, അസി. സര്‍ജനില്‍ കുറയാത്ത ഒരു ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമായും ഹാജരാക്കണം. മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഒപ്പു വെയ്ക്കുന്ന ഡോക്ടറുടെ യോഗ്യത ഉണ്ടായിരിക്കണം.
രജി. നമ്പര്‍, സര്‍ട്ടിഫിക്കറ്റ് ഒപ്പു വെച്ച തീയതി എന്നിവ വ്യക്തമല്ലാത്ത പക്ഷം അപേക്ഷ നിരസിക്കും. വയസ്, യോഗ്യതകള്‍, ജാതിം മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷക്കൊപ്പം ഉണ്ടായിരിക്കണം. അപേക്ഷകള്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ സഹിതം ദേവസ്വം ഓഫീസില്‍ നേരിട്ടോ, 'അഡ്മിനിസ്‌ട്രേറ്റര്‍, ഗുരുവായൂര്‍ ദേവസ്വം ഗുരുവായൂര്‍- 680101' എന്ന മേല്‍വിലാസത്തില്‍ തപാലിലോ ഏപ്രില്‍ 26 ന് വൈകീട്ട് രണ്ട് മണിക്ക് മുന്‍പ് ലഭിച്ചിരിക്കണം.
ദേവസ്വത്തില്‍ നിന്നും നല്‍കുന്ന നിര്‍ദ്ദിഷ്ഠ ഫോറത്തിലല്ലാത്തതും മതിയായ രേഖകളില്ലാത്തതും അപൂര്‍ണ്ണവും അവ്യക്തവുമായതും യഥാസ്ഥാനത്ത് ഫോട്ടോ പതിക്കാത്തതും അതത് തസ്തികകളിലേക്ക് ആവശ്യമായ യോഗ്യതകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ നിരസിക്കുന്നതായിരിക്കും. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകളും നിരുപാധികം നിരസിക്കും.
ഇത് സംബന്ധിച്ച് യാതൊരു കത്തിടപാടുകളും നടത്തുന്നതല്ല. വിശദവിവരങ്ങള്‍ ഗുരുവായൂര്‍ ദേവസ്വം ഓഫീസില്‍ നിന്ന് നേരിലോ 0487-2556335 എന്ന നമ്പറില്‍ ടെലിഫോണ്‍ വഴിയോ അറിയാം.












Click it and Unblock the Notifications