ഗുരുവായൂര്‍ ദേവസ്വത്തില്‍ നിരവധി ഒഴിവുകള്‍, ഏഴാം ക്ലാസ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം, ശമ്പളം 75000 വരെ!
ഗുരുവായൂര്‍ ദേവസ്വത്തിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്‍ഡി ക്ലര്‍ക്ക്, ഹെല്‍പ്പര്‍, കൗബോയ്, വര്‍ക്ക് സൂപ്രണ്ട്, ശാന്തിക്കാര്‍ തുടങ്ങി വിവിധ തസ്തികകളിലായി 424 ഒഴിവുകള്‍ നികത്താനാണ് കേരള ദേവസ്വം റിക്രൂട്‌മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചരിക്കുന്നത്. മാര്‍ച്ച് 29 നാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഏപ്രില്‍ 28 വരെ അപേക്ഷ സമര്‍പ്പിക്കാം.
ഹിന്ദുമത വിഭാഗക്കാര്‍ക്കാണ് അവസരം. ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയില്‍ 36 ഒഴിവുണ്ട്. ഹെല്‍പര്‍ (14), സാനിറ്റേഷന്‍ വര്‍ക്കര്‍/സാനിറ്റേഷന്‍ വര്‍ക്കര്‍ (ആയുര്‍വേദ) (116), ഗാര്‍ഡ്‌നര്‍ (1), കൗബോയ് (30), ലിഫ്റ്റ്‌ബോയ് (9), റൂം ബോയ് (118), പ്ലംബര്‍ (6), ലൈവ്‌സ്റ്റോക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II (2), വെറ്ററിനറി സര്‍ജന്‍ (3), എല്‍ഡി ടൈപ്പിസ്റ്റ് (2), അസിസ്റ്റന്റ് ലൈന്‍മാന്‍ (16).

കീഴേടം ക്ഷേത്രങ്ങളിലെ ശാന്തിക്കാര്‍ (12), ലാംപ് ക്ലീനര്‍ (8), കലാനിലയം സൂപ്രണ്ട് (1), കൃഷ്ണനാട്ടം കോസ്റ്റ്യൂം മേക്കര്‍ ആശാന്‍ (1), കൃഷ്ണനാട്ടം സ്റ്റേജ് അസിസ്റ്റന്റ് (4), കൃഷ്ണനാട്ടം ഗ്രീന്‍ റൂം സെര്‍വന്റ് (1), താളം പ്ലെയര്‍ (1), ടീച്ചര്‍ (മദ്ദളം) വാദ്യവിദ്യാലയം (1), ടീച്ചര്‍ (തിമില) വാദ്യവിദ്യാലയം (1), വര്‍ക്ക് സൂപ്രണ്ട് (10), ആനച്ചമയ സഹായി (1), അസിസ്റ്റന്റ് ലൈബ്രേറിയന്‍ ഗ്രേഡ് I (1).
കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍/ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (2), കംപ്യൂട്ടര്‍ സ്‌പെഷ്യല്‍ അസിസ്റ്റന്റ് (1), ഡപ്യൂട്ടി സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ (1), ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (1), മെഡിക്കല്‍ ഓഫിസര്‍ (ആയുര്‍വേദ) (2), ആയ (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍) (6), ഓഫിസ് അറ്റന്‍ഡന്റ് (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍) (2), സ്വീപ്പര്‍ (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍) (2).
സ്വീപ്പര്‍ (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍) (2), ലാബ് അറ്റന്‍ഡര്‍ (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍) (1), ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍) (1), കെജി ടീച്ചര്‍ (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍) (2), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II (3), ഡ്രൈവര്‍ ഗ്രേഡ് II (4), മദ്ദളം പ്ലെയര്‍ (ക്ഷേത്രം) (1) എന്നിങ്ങനെയാണ് ഒഴിവുകള്‍.
18 വയസ് മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. 23000 മുതല്‍ 75000 വരയാണ് ശമ്പളം. ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്കിന് പ്ലസ് ടുവോ തത്തുല്യ യോഗ്യതയോ വേണം. കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. ഹെല്‍പര്‍ക്ക് ഏഴാം ക്ലാസ് ജയവും വയര്‍മാന്‍ ട്രേഡില്‍ നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, കെഎസ്ഇബി/സമാന വകുപ്പില്‍ 6 മാസ എന്‍എംആര്‍ വര്‍ക്കര്‍ ആയിട്ടുള്ള പരിചയം എന്നിവ ആവശ്യമാണ്.
സാനിറ്റേഷന്‍ വര്‍ക്കര്‍/സാനിറ്റേഷന്‍ വര്‍ക്കര്‍ (ആയുര്‍വേദ)ക്ക് ഏഴാം ക്ലാസ് ജയമോ തത്തുല്യ യോഗ്യതയോ വേണം. കൗ ബോയ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ഏഴാം ക്ലാസ് ജയമോ ദേവസ്വത്തില്‍ കൗബോയ് ആയി രണ്ട് വര്‍ഷത്തെ പരിചയമോ ആവശ്യമാണ്. റൂം ബോയ് തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഏഴാം ക്ലാസ് ജയമോ തത്തുല്യ യോഗ്യതയോ വേണം.












Click it and Unblock the Notifications