ഗുരുവായൂർ ദേവസ്വം ബോർഡ് മെഡിക്കൽ സെൻ്ററിൽ നിരവധി ഒഴിവ്:നിയമനം അഭിമുഖത്തിലൂടെ
ഗുരുവായൂർ ദേവസ്വം ബോർഡ് മെഡിക്കൽ സെൻ്ററിന് കീഴിൽ നിരവധി ഒഴിവുകൾ. സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, നഴ്സിങ് അസിസ്റ്റൻ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. താത്കാലിക നിയമനമാണ്. യോഗ്യരായ ഹിന്ദുവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാനാകുക.യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
സ്റ്റാഫ് നഴ്സ് ഗ്രേഡ് II
ഒരു ഒഴിവാണ് ഉള്ളത്. എസ് എസ് എൽ സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം, ജനറൽ സിക്ക് നഴ്സിങ്ങിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിൽ നിന്നുള്ള രജിസ്ട്രേഷനും ഉണ്ടായിരിക്കണം. 179 ദിവസത്തേക്കാണ് നിയമനം. 18-36 നും ഇടയിലാണ് പ്രായപരിധി. പ്രതിദിനം 1,100 രൂപയാണ് വേതനമാണ് ലഭിക്കുക.

ഫാർമസിസ്റ്റ് ഗ്രേഡ് II
ഒരു ഒഴിവാണ് ഉള്ളത്. എസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. കേരള സർക്കാർ അംഗീകരിച്ച കമ്പൗണ്ടിംഗ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ആവശ്യമാണ്. കൂടാതെ കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിൽ രജിസ്ട്രേഷനും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. 179 ദിവസമാണ് നിയമന കാലാവധി. പ്രായപരിധി 18-36 വയസ് ആണ്
പ്രതിദിനം 900 രൂപയാണ് ലഭിക്കുക.
നഴ്സിങ് അസിസ്റ്റന്റ്
പുരുഷൻമാർക്കാണ് അപേക്ഷിക്കാനാകുക. ഒരു ഒഴിവാണ് ഉള്ളത്. ഏഴാം ക്ലാസ് പാസായിരിക്കണം. നഴ്സിങ് അസിസ്റ്റന്റായി രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം. 18-36 വയസിനിടയിലുള്ളവർക്ക് അപേക്ഷിക്കാം. ദിവസ വേതനം 710 രൂപയാണ്. 179 ദിവസമാണ് നിയമന കാലാവധി
നഴ്സിങ് അസിസ്റ്റന്റ്
സ്ത്രീകൾക്കും ഒരു ഒഴിവുണ്ട്. ഏഴാം ക്ലാസ് പാസായിരിക്കണം. നഴ്സിങ് അസിസ്റ്റന്റായി രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം.പ്രായപരിധി 18-36 വയസാണ്. പ്രതിദിനം 710 രൂപയാണ് ലഭിക്കുക. 179 ദിവസത്തേക്കാണ് നിയമനം
സംവരണ വിഭാഗത്തിന് നിയമാനുസ്യത വയസ്സിളവ് ഉണ്ടായിരിക്കും. താല്പര്യമുളള
ഉദ്യോഗാർത്ഥികൾ ജാതി, വയസ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്നതിനായുളള അസൽരേഖകളും വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ ബയോഡാറ്റയും, രേഖകളുടെ പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.ഉദ്യോഗാർഥികൾ അഭിമുഖത്തിന് ഒരു മണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററുമായി 0487-2556335 (Ext. 251) എന്ന നമ്പറിൽ ബന്ധപ്പെടാം.
സപ്പോർട്ടിംഗ് എൻജിനീയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ് പദ്ധതിയിൽ ഒഴിവ്. സപ്പോർട്ടിംഗ് എൻജിനീയർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രതിമാസം 22,290 രൂപ ഹോണറേറിയം ലഭിക്കും.
പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കാണ് അവസരം. ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ ഐ.ടി), എം.സി.എ, എം.എസ്.സി ഐ.ടി അല്ലെങ്കിൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും ഒരു കോഴ്സ് പാസ്സായവർക്ക് അപേക്ഷിക്കാം. 35 വയസ്സാണ് ഉയർന്ന പ്രായപരിധി. അപേക്ഷിക്കാനുള്ള അവസാന തീയതി ജുലൈ 21 ആണ്. കൂടുതൽ വിവരങ്ങൾക്ക് കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0484 - 2422256.












Click it and Unblock the Notifications