Get Updates
Get notified of breaking news, exclusive insights, and must-see stories!

നഴ്‌സിംഗ് കഴിഞ്ഞവരാണോ? കേന്ദ്ര സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, അതും കേരളത്തില്‍ നിന്ന്!

എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് സ്റ്റാഫ് നഴ്സ്, ജൂനിയര്‍ ഓഫീസര്‍, സീനിയര്‍ ലാബ് ടെക്നീഷ്യന്‍ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഒരു സഹകരണ പൊതുമേഖലാ സ്ഥാപനമാണ് എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ്. കോട്ടയം, കൊച്ചി, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ആണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജൂലൈ രണ്ട് ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതിയ ഇ-മെയില്‍ വഴിയാണ് പ്രസ്തുത തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സീനിയര്‍ ലാബ് ടെക്‌നീഷ്യന്‍, ലാബ് ടെക്‌നീഷ്യന്‍, ജൂനിയര്‍ ലാബ് ടെക്‌നീഷ്യന്‍, സീനിയര്‍ റേഡിയോഗ്രാഫര്‍, റേഡിയോഗ്രാഫര്‍, ജൂനിയര്‍ റേഡിയോഗ്രാഫര്‍, ജൂനിയര്‍ ഓഫീസര്‍ (സ്റ്റോര്‍സ്), സ്റ്റാഫ് നഴ്സ്, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി, റേഡിയോഗ്രാഫര്‍ ട്രെയിനി എന്നീ തസ്തികകളിലാണ് നിയമനം.

Kerala Jobs

അപേക്ഷകരുടെ പരമാവധി പ്രായം 37 ആയിരിക്കണം. എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒരു സ്‌കില്‍ ടെസ്റ്റും ഒരു എഴുത്തുപരീക്ഷയും ഉള്‍പ്പെട്ടേക്കാം. സ്‌കില്‍ ടെസ്റ്റില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ എഴുത്തുപരീക്ഷയില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പൂരിപ്പിച്ച അപേക്ഷാ ഫോം (അറ്റാച്ച് ചെയ്തത്), അവരുടെ സിവി, വിദ്യാഭ്യാസ, പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഏറ്റവും പുതിയ ശമ്പള സ്ലിപ്പ് മുതലായവ [email protected] എന്ന വിലാസത്തില്‍ 2025 ജൂലൈ 02-നോ അതിനുമുമ്പോ ഇമെയില്‍ വഴി സമര്‍പ്പിക്കണം.

സീനിയര്‍ ലാബ് ടെക്നീഷ്യന്‍

ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ DMLT/BSC(MLT) എന്നിവ വേണം. DMLT ക്ക്, ക്ലിനിക്കല്‍ ലബോറട്ടറിയില്‍ കുറഞ്ഞത് 8 വര്‍ഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷന്‍ പരിചയം ഉണ്ടായിരിക്കണം. ബിഎസ്സി (MLT)ക്ക് ക്ലിനിക്കല്‍ ലബോറട്ടറിയില്‍ 7 വര്‍ഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷന്‍ പരിചയം ഉണ്ടായിരിക്കണം.

ലാബ് ടെക്‌നീഷ്യന്‍

ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ DMLT/BSC(MLT). DMLT ക്ക് ക്ലിനിക്കല്‍ ലബോറട്ടറിയില്‍ കുറഞ്ഞത് 4 വര്‍ഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷന്‍ പരിചയം. ബിഎസ്‌സി (MLT) ക്ക് ക്ലിനിക്കല്‍ ലബോറട്ടറിയില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷന്‍ പരിചയം.

ജൂനിയര്‍ ലാബ് ടെക്‌നീഷ്യന്‍

ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ DMLT/BSC(MLT). DMLT ക്ക് ക്ലിനിക്കല്‍ ലബോറട്ടറിയില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷന്‍ പരിചയം. ബിഎസ്സി (MLT) ക്ക് ക്ലിനിക്കല്‍ ലബോറട്ടറിയില്‍ കുറഞ്ഞത് 1 വര്‍ഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷന്‍ പരിചയം.

സീനിയര്‍ റേഡിയോഗ്രാഫര്‍

DRT/DRRT/BSC (RT)/BSC (Radiography)/BMIT/BMRT, MRI പ്രവര്‍ത്തനങ്ങളില്‍ കുറഞ്ഞത് 8 വര്‍ഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷന്‍ പരിചയം.

റേഡിയോഗ്രാഫര്‍

DRT/DRRT/BSC (RT)/BSC (Radiography)/BMIT/BMRT, MRI പ്രവര്‍ത്തനങ്ങളില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷന്‍ പരിചയം.

ജൂനിയര്‍ റേഡിയോഗ്രാഫര്‍

DRT/DRRT/BSC (RT)/BSC (Radiography) /BMIT/BMRT, MRI പ്രവര്‍ത്തനങ്ങളില്‍ കുറഞ്ഞത് 1 വര്‍ഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷന്‍ പരിചയം.

ജൂനിയര്‍ ഓഫീസര്‍ (സ്റ്റോര്‍സ്)

ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ഏതെങ്കിലും ബിരുദം വേണം. സ്റ്റോര്‍സ്/വെയര്‍ഹൗസ് മാനേജ്മെന്റില്‍ ഡിപ്ലോമ. സ്റ്റോര്‍ ഡയഗ്‌നോസ്റ്റിക് സേവനങ്ങളിലും കുറഞ്ഞത് 2 വര്‍ഷത്തെ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

സ്റ്റാഫ് നഴ്സ്

ബിഎസ്സി നഴ്സിംഗ് / ജിഎന്‍എം. ബിഎസ്സിക്കാര്‍ക്ക് ഒരു വര്‍ഷത്തെ പരിചയവും ജിഎന്‍എമ്മുകാര്‍ക്ക് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയവും ആവശ്യമാണ്.

കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ്

കുറഞ്ഞത് 2 വര്‍ഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷന്‍ പരിചയം. ഡയഗ്‌നോസ്റ്റിക് സേവനങ്ങളില്‍ ആയിരിക്കണം മുന്‍ഗണന

മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്

ഡയഗ്‌നോസ്റ്റിക് ഫീല്‍ഡ്/ലബോറട്ടറി സേവനങ്ങളില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പരിചയമുള്ള ഏതെങ്കിലും ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി

DMLT/BSC(MLT) കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.

റേഡിയോഗ്രാഫര്‍ ട്രെയിനി

DRT/DRRT/BSC (RT) / BSC (Radiography) /BMIT/BMRT കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+