കേരളത്തില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ജോലി! എച്ച്ഒസിഎല്ലില്‍ ഐടിഐയ്ക്കാര്‍ക്ക് അവസരം..!
ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡ് (എച്ച് ഒ സി എല്‍) അപ്രന്റീസ് ജോലി ഒഴിവുകള്‍ നികത്തുന്നത് സംബന്ധിച്ച തൊഴില്‍ വിജ്ഞാപനം പുറത്തിറക്കി. ആവശ്യമായ യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. നിയമനം കേരളത്തില്‍ തന്നെയായിരിക്കും. നിലവില്‍ 24 തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
നവംബര്‍ 26 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും. മെഷീനിസ്റ്റ് (01), മെക്കാനിക്ക് ഡീസല്‍ (01), ടര്‍ണര്‍ (01), ഫിറ്റര്‍ (10), ഇലക്ട്രീഷ്യന്‍ (02), വെല്‍ഡര്‍ (01), ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കല്‍ പ്ലാന്റ്) (05), ഇന്‍സ്ട്രുമെന്റ് മെക്കാനിക് (03) എന്നിങ്ങനെയാണ് തസ്തികകളിലെ ഒഴിവുകള്‍. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10560 രൂപ സ്റ്റൈപ്പന്റായി ലഭിക്കും.

അപേക്ഷകരുടെ പ്രായപരിധി 01.11.2025 ന് 18 വയസിന് മുകളില്‍ ആയിരിക്കും. ട്രേഡ് (ഐടിഐ) അപ്രന്റീസുകള്‍ക്ക് അനുബന്ധ ട്രേഡില്‍ അംഗീകൃത സ്ഥാപനം നല്‍കുന്ന ഐടിഐ (NCVT നല്‍കുന്ന നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ SCVT നല്‍കുന്ന സ്റ്റേറ്റ് ട്രേഡ് സര്‍ട്ടിഫിക്കറ്റ്) ഉണ്ടായിരിക്കണം. ട്രേഡ് (ബി.എസ്സി) അപ്രന്റീസുകള്‍ക്ക് ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കല്‍ പ്ലാന്റ്) ട്രേഡിനായി സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ സര്‍വകലാശാലയില്‍ നിന്നോ രസതന്ത്രത്തില്‍ സയന്‍സ് ബിരുദം ഉണ്ടായിരിക്കണം.
യോഗ്യതാ പരീക്ഷയില്‍ അപേക്ഷകര്‍ കുറഞ്ഞത് 60% മാര്‍ക്ക് നേടിയിരിക്കണം. എസ് സി, എസ് ടി, പിഡബ്ല്യുബിഡി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മിനിമം മാര്‍ക്കില്‍ ഇളവ് അനുവദിക്കുന്നതായിരിക്കും. ഇവര്‍ക്ക് യോഗ്യതാ പരീക്ഷയില്‍ രണ്ടാം ക്ലാസ് / 50% മാര്‍ക്ക് ആയി ഇളവ് നല്‍കിയിട്ടുണ്ട്. ഈ റിക്രൂട്ട്‌മെന്റിന് ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല
കുറഞ്ഞ നിര്‍ദ്ദിഷ്ട യോഗ്യതയില്‍ ലഭിച്ച മാര്‍ക്കിന്റെ ശതമാനത്തെ അടിസ്ഥാനമാക്കി ഷോര്‍ട്ട് ലിസ്റ്റിംഗ് നടത്തും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍/രേഖകള്‍ എന്നിവയുടെ പരിശോധനയ്ക്കായി വിളിക്കും, തുടര്‍ന്ന് എഴുത്തുപരീക്ഷ / സ്‌കില്‍ ടെസ്റ്റ് / അഭിമുഖം എന്നിവ ഉണ്ടാകും. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ / ടെസ്റ്റ് / അഭിമുഖം, മെറിറ്റ് / സംവരണം എന്നിവയുടെ വിജയകരമായ പൂര്‍ത്തീകരണത്തെ അടിസ്ഥാനമാക്കിയാണ് താല്‍ക്കാലിക തിരഞ്ഞെടുപ്പ് നടത്തുന്നത്. കൂടാതെ മെഡിക്കല്‍ ഫിറ്റ്‌നസും പരിഗണിക്കും.












Click it and Unblock the Notifications