ഐഎസ്ആര്‍ഒയില്‍ ടീച്ചര്‍ ഒഴിവ്, ശമ്പളം 1.50 ലക്ഷം വരെ, ആര്‍ക്കൊക്കെ അപേക്ഷിക്കാം
ഐ എസ് ആര്‍ ഒ - വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വി എസ് എസ് സി) പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍ ( പി ജി ടി ) ജോലി ഒഴിവുകള്‍ നികത്തുന്നത് സംബന്ധിച്ച തൊഴില്‍ വിജ്ഞാപനം പുറത്തിറക്കി. ആവശ്യമായ യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ ഒരു ഒഴിവ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.
തിരഞ്ഞെടുക്കപ്പെടുന്നവരെ തിരുവനന്തപുരത്തായിരിക്കും നിയമിക്കുക. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാളെ മുതല്‍ ഒക്ടോബര്‍ ഏഴ് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 47,600 രൂപ മുതല്‍ 1,51,100 രൂപ വരെ ശമ്പളം ലഭിക്കും. പ്രായ പരിധി ചട്ട പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും. പ്രസ്തുത തസ്തികയിലേക്ക് ആവശ്യമായ യോഗ്യതകള്‍ താഴെ കൊടുത്തിരിക്കുന്നു

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കുറഞ്ഞത് 50% മാര്‍ക്കോടെ എം എസ് സി (കമ്പ്യൂട്ടര്‍ സയന്‍സ് / ഐ ടി) / എം സി എ. അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ കുറഞ്ഞത് 50% മാര്‍ക്കോടെ എം ഇ അല്ലെങ്കില്‍ എം ടെക് ( കമ്പ്യൂട്ടര്‍ സയന്‍സ് / ഐ ടി ). കൂടാതെ എന്‍ സി ടി ഇ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ സര്‍വകലാശാലയില്‍ നിന്നോ കുറഞ്ഞത് 50% മാര്‍ക്കോടെ ബി എഡ് ബിരുദം.
അല്ലെങ്കില്‍ എന്‍ സി ടി ഇ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ സര്‍വകലാശാലയില്‍ നിന്നോ കുറഞ്ഞത് 50% മാര്‍ക്കോടെ മൂന്ന് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബി എഡ് - എം എഡ് അല്ലെങ്കില്‍ എന്‍ സി ടി ഇ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ സര്‍വകലാശാലയില്‍ നിന്നോ കുറഞ്ഞത് 50% മാര്‍ക്കോടെ ബി എഡ് ഘടകം ഉള്‍പ്പെടെ എന്‍ സി ടി ഇ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ യൂണിവേഴ്‌സിറ്റിയില്‍ നിന്നോ 50% മാര്‍ക്കോടെ നാല് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബിരുദം.
ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്ത് പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ. ഔദ്യോഗിക വിജ്ഞാപനം നാളെയാണ് പുറത്തിറക്കുക.












Click it and Unblock the Notifications