ഐഎസ്ആര്‍ഒയില്‍ നിരവധി ഒഴിവുകള്‍; അപേക്ഷിക്കേണ്ടതിങ്ങനെ, നിയമനം തിരുവനന്തപുരത്ത്..!
ഐഎസ്ആര്‍ഒ - വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വിഎസ്എസ്സി) മെഡിക്കല്‍ ഓഫീസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഡെര്‍മറ്റോളജിസ്റ്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ ആറ് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ജൂണ്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം.
തിരുവനന്തപുരത്തായിരിക്കും നിയമനം. കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ പാറശ്ശാല, നെട്ടയം, ജഗതി എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നീ തസ്തികകളില്‍ ഓരോ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെഡിക്കല്‍ ഓഫീസറായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 12000 രൂപയ്ക്കും 36000 രൂപയ്ക്കും ഇടയില്‍ പ്രതിമാസം ശമ്പളം ലഭിക്കും.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ ഓരോ വിസിറ്റിനും 3,000 രൂപ ശമ്പളം ലഭിക്കും. ഫിസിയോതെറാപ്പിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25000 രൂപയും ഡെര്‍മറ്റോളജിസ്റ്റ് തസ്തികയില്‍ ഓരോ കണ്‍സള്‍ട്ടേഷനും 400 രൂപയും ആയിരിക്കും ശമ്പളം. അപേക്ഷകരുടെ പരമാവധി പ്രായപരിധി 60 വയസാണ്.
സ്ഥിര മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള എംബിബിഎസ്, മെഡിക്കല്‍ കൗണ്‍സിലിലെ സ്ഥിരം രജിസ്‌ട്രേഷന് ശേഷം കുറഞ്ഞത് രണ്ട് വര്‍ഷം പ്രവൃത്തി പരിചയം എന്നിവ ഉള്ളവര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സൈക്കോളജിയില്‍ ബിഎസ്സിയും ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഎസ്സിയും അല്ലെങ്കില്‍ റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്‌ട്രേഷനുള്ള ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍ ഉണ്ടായിരിക്കണം.
റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്‌ട്രേഷന് ശേഷം കുറഞ്ഞത് രണ്ട് വര്‍ഷവും ഉണ്ടായിരിക്കണം. ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഫിസിയോതെറാപ്പിയില്‍ ബാച്ചിലര്‍ അല്ലെങ്കില്‍ ഫിസിയോതെറാപ്പിയില്‍ മാസ്റ്റര്‍ ബിരുദം ഉണ്ടായിരിക്കണം. ബിരുദാനന്തരം കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധമാണ്.
ഡെര്‍മറ്റോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ സ്ഥിരം രജിസ്‌ട്രേഷനോടുകൂടിയ എംബിബിഎസ് കൂടാതെ എംഡി/ഡിഎന്‍ബി ഡെര്‍മറ്റോളജി അല്ലെങ്കില്‍ മെഡിക്കല്‍ കൗണ്‍സിലില്‍ അധിക യോഗ്യതയുള്ള രജിസ്‌ട്രേഷനോടുകൂടിയ ഡെര്‍മറ്റോളജിയില്‍ പിജി ഡിപ്ലോമയും വേണം. ഡെര്‍മറ്റോളജിയില്‍ പിജി ബിരുദം/ഡിപ്ലോമ പൂര്‍ത്തിയാക്കിയതിന് ശേഷം കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഡോക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.vssc.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഇ-മെയില്‍ വഴി സമര്‍പ്പിക്കേണ്ടതാണ്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ മാത്രമേ അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതുള്ളൂ. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തിന്റെ വിശദാംശങ്ങള്‍ ഇ-മെയില്‍/ഫോണ്‍ വഴി അറിയിപ്പ് ലഭിക്കും.












Click it and Unblock the Notifications