Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎസ്ആര്‍ഒയില്‍ അപ്രന്റീസാകാം.. സ്റ്റൈപ്പന്‍ഡ് എത്രയെന്നറിയാമോ? 460 ഒഴിവുകള്‍

വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ അപ്രന്റിസ് ട്രെയിനികളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2026-27 പരിശീലന വര്‍ഷത്തേക്ക് ആകെ 460 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഇതില്‍ 273 ഗ്രാജ്വേറ്റ് അപ്രന്റിസ് തസ്തികകളും 187 ടെക്‌നീഷ്യന്‍ അപ്രന്റിസ് തസ്തികകളും ഉള്‍പ്പെടുന്നു. പൂര്‍ണ്ണമായും നേരിട്ടുള്ള ഇന്റര്‍വ്യൂ വഴിയാണ് ഈ ഒഴിവുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത്.

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ നടക്കില്ലെന്ന് ജപ്പാന്‍ മുന്‍മന്ത്രി; 'ഇന്ത്യയ്ക്ക് അശ്രദ്ധ'
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ നടക്കില്ലെന്ന് ജപ്പാന്‍ മുന്‍മന്ത്രി; 'ഇന്ത്യയ്ക്ക് അശ്രദ്ധ'

താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 25 ശനിയാഴ്ച രാവിലെ 9:30 നും വൈകുന്നേരം 5:00 നും ഇടയില്‍ തിരുവനന്തപുരം മണക്കാടുള്ള കാര്‍ത്തിക തിരുനാള്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സില്‍ നേരിട്ടെത്തണം. എല്ലാ അസ്സല്‍ രേഖകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്.

Kerala Jobs

രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലായാണ് ഇത്തവണ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ അപ്രന്റിസ് അവസരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് പുറമെ നോണ്‍-എഞ്ചിനീയറിംഗ് ജനറല്‍ സ്ട്രീമില്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും അവസരമുണ്ട്. ഗ്രാജ്വേറ്റ് അപ്രന്റിസ് വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 12,300 രൂപയും ഡിപ്ലോമ യോഗ്യതയുള്ള ടെക്‌നീഷ്യന്‍ അപ്രന്റിസ് വിഭാഗത്തിന് 10,900 രൂപയും സ്‌റ്റൈപ്പന്‍ഡ് ആയി ലഭിക്കും.

രാമായണ മാസം ഈ രാശിക്കാര്‍ക്ക് പഞ്ഞമാസമല്ല; അളവറ്റ പൊന്നും പണവും കൈയിലേക്ക്..
രാമായണ മാസം ഈ രാശിക്കാര്‍ക്ക് പഞ്ഞമാസമല്ല; അളവറ്റ പൊന്നും പണവും കൈയിലേക്ക്..

ഒരു വര്‍ഷത്തേക്കാണ് പരിശീലന കാലാവധി. വിവിധ എഞ്ചിനീയറിംഗ് ശാഖകളായ എയറോനോട്ടിക്കല്‍, കെമിക്കല്‍, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റ് ടെക്‌നോളജി എന്നിവയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രി നേടിയവര്‍ക്കാണ് ഇതില്‍ ഭൂരിഭാഗം ഒഴിവുകളും നിശ്ചയിച്ചിരിക്കുന്നത്.

ഇതിനുപുറമെ ഹോട്ടല്‍ മാനേജ്‌മെന്റ് വിഭാഗത്തിലും നോണ്‍-എഞ്ചിനീയറിംഗ് യോഗ്യതയുള്ളവര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍, ഫിനാന്‍സ്, പര്‍ച്ചേസ് എന്നീ വിഭാഗങ്ങളിലും ട്രെയിനിയാകാന്‍ അവസരമുണ്ട്. കൊമേഴ്‌സ്യല്‍ പ്രാക്ടീസ് ഡിപ്ലോമയുള്ളവര്‍ക്കും അപേക്ഷിക്കാം.

എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ് വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവര്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നാല് വര്‍ഷത്തെ അല്ലെങ്കില്‍ ലാറ്ററല്‍ എന്‍ട്രി വഴിയുള്ള മൂന്ന് വര്‍ഷത്തെ ബിരുദം കുറഞ്ഞത് 65 ശതമാനം മാര്‍ക്കോടെയോ 6.84 സി.ജി.പി.എയോടെയോ പാസായിരിക്കണം. ബി.എ, ബി.എസ്സി, ബി.കോം തുടങ്ങിയ നോണ്‍-എഞ്ചിനീയറിംഗ് ജനറല്‍ ബിരുദധാരികള്‍ക്ക് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോ 6.32 സി.ജി.പി.എയോ ഉണ്ടായിരിക്കണം.

ഗള്‍ഫിലുടനീളം ഇറാന്റെ ആക്രമണം, കുവൈത്തില്‍ വൈദ്യുതി പ്ലാന്റിന് തീപിടിച്ചു, ബഹ്‌റൈനിലും മുന്നറിയിപ്പ്
ഗള്‍ഫിലുടനീളം ഇറാന്റെ ആക്രമണം, കുവൈത്തില്‍ വൈദ്യുതി പ്ലാന്റിന് തീപിടിച്ചു, ബഹ്‌റൈനിലും മുന്നറിയിപ്പ്

ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് ഫസ്റ്റ് ക്ലാസ് ഡിപ്ലോമ മാത്രമാണ് യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. 2022 ഏപ്രിലിന് മുന്‍പ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്കോ അവസാന വര്‍ഷ പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കോ പങ്കെടുക്കാന്‍ യോഗ്യതയില്ല. പിജിക്ക് എം.ഇ അല്ലെങ്കില്‍ എം.ടെക് കോഴ്‌സുകള്‍ക്ക് പഠിക്കുന്നവരെയും പരിഗണിക്കുന്നതല്ല. അപ്രന്റിസ്ഷിപ്പ് ബോര്‍ഡിന്റെ ദക്ഷിണ മേഖലയിലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് തിരഞ്ഞെടുപ്പില്‍ ആദ്യ മുന്‍ഗണന ലഭിക്കുക.

ഇതിനുമുമ്പ് ഏതെങ്കിലും സ്ഥാപനത്തില്‍ അപ്രന്റിസ്ഷിപ്പ് പൂര്‍ത്തിയാക്കിയ സാഹചര്യമുള്ളവര്‍ക്കോ, നിലവില്‍ അപ്രന്റിസ് ആയി ജോലി ചെയ്യുന്നവര്‍ക്കോ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല. കൂടാതെ കരിയറിലോ മറ്റ് സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലോ ആയി ഒരു വര്‍ഷത്തിലധികം പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താനാകില്ല. ഇന്റര്‍വ്യൂ നടക്കുന്ന സമയത്ത് ബിരുദമോ ഡിപ്ലോമയോ പൂര്‍ത്തിയാക്കിയ തീയതിയില്‍ നിന്നും അഞ്ച് വര്‍ഷത്തിലധികം കഴിഞ്ഞിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഉറപ്പുവരുത്തണം.

ജനറല്‍ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 31 അടിസ്ഥാനമാക്കി പരമാവധി 28 വയസ്സാണ് പ്രായപരിധി. ഒ.ബി.സി വിഭാഗത്തിന് 3-വര്‍ഷത്തെയും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് 5-വര്‍ഷത്തെയും ഇളവ് ലഭിക്കും. ടെക്‌നീഷ്യന്‍ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്ന ജനറല്‍ വിഭാഗത്തില്‍ പ്രായപരിധി 30 വയസ്സും കൊമേഴ്‌സ്യല്‍ പ്രാക്ടീസ് ഡിപ്ലോമക്കാര്‍ക്ക് 26 വയസ്സുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+