Get Updates
Get notified of breaking news, exclusive insights, and must-see stories!

ജലനിധിയില്‍ മാനേജര്‍, സീനിയര്‍ എഞ്ചിനീയര്‍ ഒഴിവുകള്‍; നിങ്ങള്‍ യോഗ്യരാണോ? വേഗം അപേക്ഷിച്ചോളൂ

കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിറ്റേഷന്‍ ഏജന്‍സി (കെആര്‍ഡബ്ല്യുഎസ്എ) മാനേജര്‍ (ടെക്‌നിക്കല്‍), സീനിയര്‍ എഞ്ചിനീയര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജര്‍ തസ്തികയില്‍ ഒരു ഒഴിവും സീനിയര്‍ എഞ്ചിനീയര്‍ തസ്തികയില്‍ മൂന്ന് ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്‍പര്യവും യോഗ്യതയും ഉള്ളവര്‍ക്ക് ജൂലൈ 31 വരെ അപേക്ഷ സമര്‍പ്പിക്കാം.

കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവരെ കേരളത്തില്‍ തന്നെയായിരിക്കും നിയമിക്കുക. അപേക്ഷകരുടെ പരമാവധി പ്രായം 2025 ജൂലൈ 1 പ്രകാരം 58 വയസായിരിക്കണം. ഡോക്യുമെന്റ് വെരിഫിക്കേഷന്‍. എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. ശമ്പളം, യോഗ്യത മറ്റ് വിശദാംശങ്ങള്‍ എന്നിവ താഴെ കൊടുത്തിരിക്കുന്നു.

Job News

മാനേജര്‍ (ടെക്‌നിക്കല്‍)

ബി.ടെക് (സിവില്‍ / മെക്കാനിക്കല്‍) യോഗ്യതയുള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ജലവിതരണ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും എട്ട് വര്‍ഷത്തെ പരിചയം നിര്‍ബന്ധമാണ്. കമ്മ്യൂണിറ്റി അധിഷ്ഠിത ജലവിതരണ പദ്ധതികളില്‍ പരിചയം ഉള്ളവരായിരിക്കണം അപേക്ഷകര്‍. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 45000 രൂപ ശമ്പളം ലഭിക്കും. റീജിയണല്‍ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, മലപ്പുറം എന്ന വിലാസത്തിലായിരിക്കും നിയമനം.

സീനിയര്‍ എഞ്ചിനീയര്‍

ബി.ടെക് (സിവില്‍ / മെക്കാനിക്കല്‍) യോഗ്യതയുള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ഡിസൈനിംഗില്‍ 7 വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. കമ്മ്യൂണിറ്റി അധിഷ്ഠിത ജലവിതരണ പദ്ധതികളില്‍ പരിചയമുള്ളത് മുന്‍ഗണനയായി കണക്കാക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 37000 രൂപ ശമ്പളം ലഭിക്കും. നിയമന സ്ഥലം: പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് തിരുവനന്തപുരം - 1 നമ്പര്‍, റീജിയണല്‍ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് - ഇടുക്കി - 1 നമ്പര്‍ & മലപ്പുറം - 1 നമ്പര്‍ എന്നിവിടങ്ങളിലായിരിക്കും.

ജലനിധി കേരള റിക്രൂട്ട്മെന്റിന് ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.jalanidhi.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷിക്കാം.

അപേക്ഷകള്‍ 2025 ജൂലൈ 31-ന് മുമ്പായി 'എക്സിക്യൂട്ടീവ് ഡയറക്ടര്‍, കേരള റൂറല്‍ വാട്ടര്‍ സപ്ലൈ & സാനിറ്റേഷന്‍ ഏജന്‍സി (KRWSA), രണ്ടാം നില, പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, ജലഭവന്‍ കാമ്പസ്, വെള്ളയമ്പലം, തിരുവനന്തപുരം - 695033' എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+