Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിരവധി ഒഴിവുകള്‍, 1.50 ലക്ഷം വരെ ശമ്പളം; നിങ്ങള്‍ യോഗ്യരാണോ?

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍), സീനിയര്‍ മാനേജര്‍, ജൂനിയര്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് പുതിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷകള്‍ ആണ് സ്വീകരിക്കുന്നത്. മാര്‍ച്ച് 31 വരെ അപേക്ഷിക്കാനുള്ള അവസരമുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍ 9 ഒഴിവുകള്‍ ആണ് നിലവിലുള്ളത്.

കിയാല്‍ ഒരു സര്‍ക്കാര്‍ സ്ഥാപനമാണ്, നേരിട്ടുള്ള നിയമനങ്ങളിലൂടെയാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 27,500 മുതല്‍ 1,50,000 രൂപ വരെ ഏകീകൃത ശമ്പളം ലഭിക്കും. അപേക്ഷകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാണ് സ്വീകരിക്കുന്നത്. സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഹ്യൂമന്‍ റിസോഴ്സ് (HR) എന്നീ വിഭാഗങ്ങളില്‍ ഓരോ സീനിയര്‍ മാനേജര്‍ തസ്തികകള്‍ വീതമാണുള്ളത്.

Kerala Jobs

ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് 6 ഒഴിവുകളാണുള്ളത്. സീനിയര്‍ മാനേജര്‍ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 1,50,000 ഏകീകൃത ശമ്പളമായി ലഭിക്കും. ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയില്‍ പ്രതിമാസം 27,500 ആയിരിക്കും ശമ്പളം. സീനിയര്‍ മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 52 വയസും ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് 27 വയസുമാണ് ഉയര്‍ന്ന പ്രായപരിധി.

2026 ജനുവരി 31-ന് കണക്കാക്കിയാണ് പ്രായപരിധി നിശ്ചയിക്കുന്നത്. സീനിയര്‍ മാനേജര്‍ (സിവില്‍ എഞ്ചിനീയറിംഗ്) തസ്തികയ്ക്ക് സിവില്‍ എഞ്ചിനീയറിംഗില്‍ ബി.ഇ. അല്ലെങ്കില്‍ ബി.ടെക് ബിരുദം അത്യാവശ്യമാണ്. യോഗ്യത നേടിയ ശേഷം കുറഞ്ഞത് 15 വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്. വന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ രൂപകല്‍പ്പന, നിര്‍മ്മാണം, പരിപാലനം എന്നിവയിലുള്ള പരിചയം പ്രത്യേകം പരിഗണിക്കും.

വിമാനത്താവള റണ്‍വേകള്‍, ടാക്‌സിവേകള്‍, ടെര്‍മിനല്‍ കെട്ടിടങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളിലെ നേരിട്ടുള്ള പരിചയം അഭികാമ്യം. സീനിയര്‍ മാനേജര്‍ (ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്) തസ്തികയ്ക്ക് ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ബി.ഇ. അല്ലെങ്കില്‍ ബി.ടെക് ബിരുദം അത്യാവശ്യമാണ്. കുറഞ്ഞത് 15 വര്‍ഷത്തെ യോഗ്യാനന്തര പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്.

ഹൈ വോള്‍ട്ടേജ് (HV), ലോ വോള്‍ട്ടേജ് (LV) ഇലക്ട്രിക്കല്‍ ഇന്‍സ്റ്റാളേഷനുകളിലെ വൈദഗ്ദ്ധ്യം അനിവാര്യമാണ്. എയര്‍ഫീല്‍ഡ് ലൈറ്റിംഗ് (AFL), നിര്‍ണ്ണായക അടിസ്ഥാന സൗകര്യങ്ങളിലെ പവര്‍ ബാക്കപ്പ് സംവിധാനങ്ങള്‍ എന്നിവയിലുള്ള പരിചയം കൂടുതലായി പരിഗണിക്കും. സീനിയര്‍ മാനേജര്‍ (HR) തസ്തികയ്ക്ക് ഹ്യൂമന്‍ റിസോഴ്സ് അല്ലെങ്കില്‍ പേഴ്‌സണല്‍ മാനേജ്മെന്റ് സ്‌പെഷ്യലൈസേഷനോടുകൂടിയ ഫുള്‍-ടൈം എം.ബി.എ. ബിരുദം അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ (PM & IR) പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം/ഡിപ്ലോമ എന്നിവയാണ് യോഗ്യത.

ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റില്‍ കുറഞ്ഞത് 15 വര്‍ഷത്തെ യോഗ്യാനന്തര പ്രവൃത്തിപരിചയം വേണം. വലിയ സ്ഥാപനങ്ങളില്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്, റിക്രൂട്ട്മെന്റ്, പേറോള്‍, നിയമപരമായ കാര്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്ത പരിചയവും പ്രധാനമാണ്.

ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം (റെഗുലര്‍ കോഴ്സ്) ആണ് അടിസ്ഥാന യോഗ്യത. ഒരു ഓഫീസ് പരിതസ്ഥിതിയില്‍ കുറഞ്ഞത് 2 വര്‍ഷത്തെ യോഗ്യാനന്തര പ്രവൃത്തിപരിചയവും ആവശ്യമാണ്. കമ്പ്യൂട്ടര്‍ പ്രവര്‍ത്തനങ്ങളില്‍ (MS Office) പ്രാവീണ്യവും മികച്ച ആശയവിനിമയ ശേഷിയും ഈ തസ്തികയ്ക്ക് അത്യാവശ്യമായ അധിക കഴിവുകളാണ്.

എല്ലാ അപേക്ഷകരും 500 രൂപ അപേക്ഷാ ഫീസായി അടയ്ക്കേണ്ടതുണ്ട്. ഈ ഫീസ് തിരികെ ലഭിക്കില്ല. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് ഫീസ് അടയ്ക്കാന്‍ സാധിക്കും. അപേക്ഷകരുടെ തിരഞ്ഞെടുപ്പ് ഒരു എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും. യോഗ്യരായ അപേക്ഷകര്‍ 100-ല്‍ അധികമായാല്‍ അഭിമുഖത്തിനായി ചുരുക്കപ്പട്ടിക തയ്യാറാക്കാന്‍ ഒരു എഴുത്തുപരീക്ഷ നടത്തും.

എഴുത്തുപരീക്ഷയില്‍, കുടിയൊഴിപ്പിക്കപ്പെട്ട വിഭാഗത്തില്‍പ്പെടാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരമാവധി മാര്‍ക്കിന്റെ 50% യോഗ്യതാ മാര്‍ക്കായി നേടണം. സീനിയര്‍ മാനേജര്‍ തസ്തികകളിലേക്ക് എഴുത്തുപരീക്ഷ ഉണ്ടായിരിക്കില്ല. ഈ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയും അഭിമുഖത്തിലെ പ്രകടനവും മാത്രം അടിസ്ഥാനമാക്കിയായിരിക്കും.

താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kannurairport.aero hgn ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റില്‍ ലഭ്യമായ വിജ്ഞാപനം ശ്രദ്ധാപൂര്‍വ്വം വായിച്ച് നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കേണ്ടതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+