കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്; പരീക്ഷയില്ല, അഭിമുഖം മാത്രം
കണ്ണൂര്‍ സര്‍വകലാശാല വിവിധ പഠന വകുപ്പുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സസ് വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കാണ് നിലവില്‍ നിയമനം നടക്കുന്നത്. ഈ നിയമനം താല്‍ക്കാലികമായിരിക്കും. കായിക മേഖലയില്‍ ഉന്നത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഷയത്തിലോ അല്ലെങ്കില്‍ മറ്റ് അനുബന്ധ വിഷയങ്ങളിലോ നേടിയിട്ടുള്ള ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. അംഗീകൃത ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നിന്നോ വിദേശ സര്‍വകലാശാലകളില്‍ നിന്നോ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെയോ തത്തുല്യമായ ഗ്രേഡോടെയോ ബിരുദാനന്തര ബിരുദം വിജയിച്ചിരിക്കണം.

ബിരുദാനന്തര ബിരുദത്തിന് ഒപ്പം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ദേശീയ യോഗ്യതാ പരീക്ഷയായ നെറ്റ് അല്ലെങ്കില്‍ പിഎച്ച്.ഡി യോഗ്യതയും ഉണ്ടായിരിക്കണം. വിജ്ഞാപനത്തില്‍ പറയുന്ന യോഗ്യതകളുള്ളവര്‍ക്ക് മാത്രമേ ഈ അഭിമുഖത്തിലേക്ക് പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. ഉയര്‍ന്ന കായിക നേട്ടങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കാന്‍ സാധ്യതയുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് ഈ തസ്തികയിലേക്കുള്ള നിയമനം നടക്കുക.
നിലവില്‍ സര്‍വകലാശാല മാനദണ്ഡങ്ങള്‍ അനുസരിച്ചു നിശ്ചയിച്ചിട്ടുള്ള പ്രതിദിന വേതനം തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകര്‍ക്ക് ലഭിക്കുന്നതാണ്. താല്‍പര്യവും യു ജി സി നിഷ്‌കര്‍ഷിക്കകുന്ന നിശ്ചിത യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 13 ന് രാവിലെ 10 മണിക്ക് മാങ്ങാട്ടുപറമ്പ് ക്യാംപസിലെ പഠന വകുപ്പില്‍ നിശ്ചയിച്ചിരിക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്.
ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍സര്‍ട്ടിഫിക്കറ്റുകളും സഹിതം കൃത്യസമയത്ത് തന്നെ അഭിമുഖ സ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യണം. ബിരുദം, ബിരുദാനന്തര ബിരുദം, നെറ്റ് അല്ലെങ്കില്‍ പിഎച്ച്ഡി എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമെ, എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അടുത്തിടെ എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും കയ്യില്‍ കരുതണം.
ഉദ്യോഗാത്ഥികള്‍ക്ക് മുന്‍പ് കായിക പരിശീലനത്തിലോ കായിക അധ്യാപനത്തിലോ പ്രവൃത്തി പരിചയം ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും അഭിമുഖ സമയത്ത് ഹാജരാക്കാവുന്നതാണ്. തിരിച്ചറിയല്‍ കാര്‍ഡായ ആധാര്‍ വാട്ടര്‍ ഐഡി തുടങ്ങിയവയും ഒപ്പം കരുതണം. നിശ്ചിത സമയത്തിന് മുന്‍പായി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ നേരത്തെ തന്നെ അഭിമുഖ വേദിയിലെത്തണം. യോഗ്യതയില്ലാത്ത അപേക്ഷകരെ ഒരു കാരണവശാലും അഭിമുഖത്തിന് പ്രവേശിപ്പിക്കുന്നതല്ല.















Click it and Unblock the Notifications