Get Updates
Get notified of breaking news, exclusive insights, and must-see stories!

കെല്‍ട്രോണില്‍ ജോലി വേണോ? ബിടെക്കുകാര്‍ക്ക് സുവര്‍ണാവസരം... ശമ്പളം കേട്ടോ?

കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെല്‍ട്രോണ്‍) എഞ്ചിനീയര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. ആവശ്യമായ യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. ആകെ ആറ് ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ രണ്ട് വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. എഞ്ചിനീയര്‍ തസ്തികയില്‍ മൂന്നും ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ രണ്ടും ഓപ്പറേറ്റര്‍ തസ്തികയില്‍ ഒരു ഒഴിവും ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകരുടെ പ്രായപരിധി 36 വയസായിരിക്കണം. ശമ്പളം, യോഗ്യത എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു.

Kerala Job

എഞ്ചിനീയര്‍

ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്/ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ബി.ടെക്/ബിഇ അല്ലെങ്കില്‍ 60% മാര്‍ക്കോടെ തത്തുല്യ യോഗ്യത. ഇലക്ട്രോണിക്‌സ് ഹാര്‍ഡ്വെയര്‍, ഫേംവെയര്‍ ഡിസൈന്‍ മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയം. ജോലി ആവശ്യകതയുടെ ഭാഗമായി ഇന്ത്യയിലെവിടെയും ഹ്രസ്വകാലത്തേക്ക് യാത്ര ചെയ്യേണ്ടതുണ്ട്.

ഇലക്ട്രോണിക് ഡിസൈന്‍ ഡൊമെയ്നില്‍ പ്രവര്‍ത്തിക്കാന്‍ അഭിനിവേശമുള്ളവരായിരിക്കണം. ആര്‍എഫ് ഡൊമെയ്നില്‍ എക്‌സ്‌പോഷര്‍ ഉള്ളത് അഭികാമ്യം. 22,000 - 27,500 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കും.

എഞ്ചിനീയര്‍

ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്/ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ബി.ടെക്/ബിഇ അല്ലെങ്കില്‍ 60% മാര്‍ക്കോടെ തത്തുല്യം. ഇലക്ട്രോണിക്‌സ് ഹാര്‍ഡ്വെയര്‍, ഫേംവെയര്‍ ഡിസൈന്‍ മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയം. ജോലി ആവശ്യകതയുടെ ഭാഗമായി ഇന്ത്യയിലെവിടെയും ഹ്രസ്വകാലത്തേക്ക് യാത്ര ചെയ്യേണ്ടതുണ്ട്. ഇലക്ട്രോണിക് ഡിസൈന്‍ ഡൊമെയ്നില്‍ പ്രവര്‍ത്തിക്കാന്‍ അഭിനിവേശമുള്ളവരായിരിക്കണം. ഡിജിറ്റല്‍ സിഗ്‌നല്‍ പ്രോസസ്സിംഗ് ടെക്‌നിക്കുകളില്‍ എക്‌സ്‌പോഷര്‍ ഉള്ളത് അഭികാമ്യം. 22,000 - 27,500 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കും.

ടെക്‌നിക്കല്‍ അസിസ്റ്റന്റ്

60% മാര്‍ക്കോടെ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് / ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ മുഴുവന്‍ സമയ ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യം. ഇലക്ട്രോണിക്‌സ് ഹാര്‍ഡ്വെയര്‍, ഫേംവെയര്‍ ടെസ്റ്റിംഗ് മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയം. ജോലിയുടെ ഭാഗമായി ഇന്ത്യയിലെവിടെയും ഹ്രസ്വകാലത്തേക്ക് യാത്ര ചെയ്തിരിക്കണം. പ്രതിമാസ ശമ്പളം 20,000 - 21,000 വരെ.

ഓപ്പറേറ്റര്‍

60% മാര്‍ക്കോടെ ഇലക്ട്രീഷ്യനില്‍ ഐടിഐ. 11 കെവി സബ്‌സ്റ്റേഷന്റെ പ്രവര്‍ത്തനത്തിലും പരിപാലനത്തിലും, ഇന്‍ഡസ്ട്രിയല്‍ വയറിംഗ് - സിംഗിള്‍, ത്രീ ഫേസ്, ആര്‍മേര്‍ഡ് കേബിളിംഗ്, ഫാബ്രിക്കേഷന്‍ മെഷിനറികളുടെ ഇലക്ട്രിക്കല്‍ ഭാഗത്തിന്റെ അറ്റകുറ്റപ്പണിയിലും സേവനത്തിലും, ഡിസി റക്റ്റിഫയറുകള്‍, ഡീസല്‍ ജനറേറ്റര്‍ സെറ്റുകളുടെ പ്രവര്‍ത്തനത്തിലും പരിപാലനത്തിലും, ഔട്ട്‌ഡോര്‍ 11 കെവി എസിബികളിലും കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം. 19,000 - 20,000 രൂപ വരെ പ്രതിമാസ ശമ്പളം.

എസ് സി, എസ് ടി ഉദ്യോഗാര്‍ത്ഥികള്‍ ഒഴികെ മറ്റുള്ളവര്‍ എല്ലാവരും 300 രൂപ അപേക്ഷ ഫീസ് അടയ്ക്കണം. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴി പരീക്ഷാ ഫീസ് അടയ്ക്കുക. തിരഞ്ഞെടുപ്പ് പ്രക്രിയ അക്കാദമിക് യോഗ്യതകളെയും പരിചയത്തെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കും. കൂടാതെ യോഗ്യതയുള്ള അപേക്ഷകരുടെ ആകെ എണ്ണത്തെ ആശ്രയിച്ച് തീരുമാനിക്കാവുന്ന എഴുത്തുപരീക്ഷ/നൈപുണ്യ പരിശോധന, ഗ്രൂപ്പ് ചര്‍ച്ച/ഗ്രൂപ്പ് പ്രവര്‍ത്തനം/അല്ലെങ്കില്‍ അഭിമുഖം എന്നിവയും ഉള്‍പ്പെടും.

അപേക്ഷിക്കാനും വിജ്ഞാപനത്തിനുമായി ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+