Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എല്‍സി, ഐടിഐക്കാര്‍ക്ക് ഹൈക്കോടതിയില്‍ അവസരം; ശമ്പളം അരലക്ഷത്തിനും മുകളില്‍!

കേരള ഹൈക്കോടതിയില്‍ ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 2026 വര്‍ഷത്തേക്കുള്ള ഒഴിവിലേക്ക് ഔദ്യോഗിക വെബ്‌സൈറ്റായ www.highcourt.kerala.gov.in വഴി 2026 ജനുവരി 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒരു ഒഴിവിലേക്കാണ് ഹൈക്കോടതി ഈ നേരിട്ടുള്ള നിയമനം നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ റാങ്ക് ലിസ്റ്റിന് കുറഞ്ഞത് ഒരു വര്‍ഷവും പരമാവധി രണ്ട് വര്‍ഷവും കാലാവധിയുണ്ടാകും.

ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 23,700 രൂപ മുതല്‍ 52,600 രൂപ വരെ ശമ്പളം ലഭിക്കും. നിയമനം കേരളത്തിലായിരിക്കും. ജനറല്‍ വിഭാഗത്തിലുള്ള അപേക്ഷകര്‍ 1989 ജനുവരി 2-നും 2007 ജനുവരി 1-നും ഇടയില്‍ ജനിച്ചവരായിരിക്കണം. പിന്നോക്ക വിഭാഗക്കാര്‍ (ഒ.ബി.സി.) 1986 ജനുവരി 2-നും 2007 ജനുവരി 1-നും ഇടയിലും ജനിച്ചവരായിരിക്കണം.

Kerala Jobs

പട്ടികജാതി / പട്ടികവര്‍ഗ്ഗ (എസ്.സി./എസ്.ടി.) വിഭാഗക്കാര്‍ക്ക് 1984 ജനുവരി 2-നും 2007 ജനുവരി 1-നും ഇടയിലുമായിരിക്കണം ജനനം. വിമുക്തഭടന്മാര്‍, വിധവകള്‍ (അഞ്ചു വര്‍ഷം വരെ), ഭിന്നശേഷിക്കാര്‍ (10-15 വര്‍ഷം വരെ) എന്നിവര്‍ക്ക് 50 വയസ്സ് കവിയാത്ത വിധം പ്രായ ഇളവുകള്‍ അനുവദനീയമാണ്.

അപേക്ഷകര്‍ക്ക് എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റോ തത്തുല്യമോ നിര്‍ബന്ധമാണ്. പ്ലംബിംഗ്, ചെറിയ കെട്ടിടനിര്‍മ്മാണ ജോലികളിലുള്ള അടിസ്ഥാന അറിവ് അഭികാമ്യമാണ്. അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 500 രൂപയാണ്. അതേസമയം, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും, തൊഴില്‍രഹിതരായ ഭിന്നശേഷിക്കാര്‍ക്കും ഫീസ് ബാധകമല്ല.

ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴിയോ ഓഫ്ലൈന്‍ ആയോ ഫീസ് അടയ്ക്കാം. ഓഫ്ലൈന്‍ ഫീസ് അടയ്ക്കാന്‍ 2026 ജനുവരി 20 മുതല്‍ 27 വരെയാണ് സമയം. എഴുത്തുപരീക്ഷയും അഭിമുഖവും ഉള്‍പ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. 75 മിനിറ്റ് ദൈര്‍ഘ്യമുള്ള 100 മാര്‍ക്കിന്റെ ഒബ്ജക്റ്റീവ് മാതൃകയിലുള്ള എഴുത്തുപരീക്ഷയാണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/4 മാര്‍ക്ക് വീതം കുറയ്ക്കുന്ന നെഗറ്റീവ് മാര്‍ക്കിംഗ് ഈ പരീക്ഷയ്ക്കുണ്ട്.

പരീക്ഷാ വേദി എറണാകുളത്തായിരിക്കും. പരീക്ഷയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഐ.ടി.ഐ. സിലബസില്‍ നിന്ന് 80 മാര്‍ക്കിനും പൊതുവിജ്ഞാനത്തില്‍ നിന്നും ആനുകാലിക സംഭവങ്ങളില്‍ നിന്നും 20 മാര്‍ക്കിനുമുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുന്നത്. 10 മാര്‍ക്കിന്റെ അഭിമുഖത്തില്‍, റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ കുറഞ്ഞത് 35% മാര്‍ക്ക് നേടേണ്ടതാണ്.

അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ www.hckerala.gov.in സന്ദര്‍ശിച്ച്, റിക്രൂട്ട്‌മെന്റ് വിഭാഗത്തിലെ ഹെല്‍പ്പര്‍ വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്ത് വായിക്കുക. യോഗ്യതാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തി ഓണ്‍ലൈന്‍ അപേക്ഷാ ലിങ്കിലൂടെ ആവശ്യമായ വിവരങ്ങള്‍ തെറ്റുകൂടാതെ പൂരിപ്പിക്കുക. ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് ഫീസ് അടച്ച ശേഷം അപേക്ഷ സമര്‍പ്പിച്ച് ഭാവിലെ ആവശ്യങ്ങള്‍ക്കായി പ്രിന്റൗട്ട് സൂക്ഷിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+