Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈക്കോടതിയില്‍ ജോലി വേണോ? 28 ഒഴിവുകള്‍, ശമ്പളം എത്രയെന്നോ?

കേരള ഹൈക്കോടതി ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 28 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 27 വരെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ 16 ഒഴിവുകളും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ 12 ഒഴിവുകളും ആണ് ഉള്ളത്. ശമ്പളം, പ്രായപരിധി, യോഗ്യത എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാം

ടെക്‌നിക്കല്‍ അസിസ്റ്റന്റ്

ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയ്ക്ക് കേരള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ഇലക്ട്രോണിക്‌സ് / ഐടി / കമ്പ്യൂട്ടര്‍ സയന്‍സ് / കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഫുള്‍-ടൈം ഡിപ്ലോമ അല്ലെങ്കില്‍ അതിനുമുകളിലുള്ള യോഗ്യത ആവശ്യമാണ്. കൂടാതെ, ഐടി ടെക്‌നിക്കല്‍ സപ്പോര്‍ട്ട് രംഗത്ത് സര്‍ക്കാര്‍ വകുപ്പുകളിലോ കോടതികളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്.

Job

ഇ-കോടതി പദ്ധതികളിലെ 6 മാസത്തെ സാങ്കേതിക പിന്തുണ പരിചയം അഭികാമ്യം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷകര്‍ 1984 ജനുവരി 2-നും 2007 ജനുവരി 1-നും ഇടയില്‍ (ഈ തീയതികള്‍ ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. നിശ്ചിത പ്രായപരിധിയിലുള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

കമ്പ്യൂട്ടര്‍ സയന്‍സ് / കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ / ഇലക്ട്രോണിക്‌സില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ വേഡ് പ്രോസസ്സിംഗ് / ഡാറ്റാ എന്‍ട്രി ഓപ്പറേഷന്‍ സര്‍ട്ടിഫിക്കറ്റുള്ള ഏതെങ്കിലും ഫുള്‍-ടൈം ബിരുദം യോഗ്യതയായി പരിഗണിക്കും. വേഡ് പ്രോസസ്സിംഗ് / ഡാറ്റാ എന്‍ട്രി / ഇ-സേവ കേന്ദ്രം / ഐസിടി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നീ മേഖലകളില്‍ സര്‍ക്കാര്‍ വകുപ്പുകളിലോ കോടതികളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

ഇ-കോടതി പദ്ധതിയിലെ 6 മാസത്തെ തത്തുല്യ പരിചയം അഭികാമ്യം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 22,240 രൂപയാണ് ശമ്പളം. അപേക്ഷകര്‍ 1984 ജനുവരി 2-നും 2007 ജനുവരി 1-നും ഇടയില്‍ (ഈ തീയതികള്‍ ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. നിശ്ചിത പ്രായപരിധിയിലുള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.

അപേക്ഷാ ഫീസ് എല്ലാ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്കും 600/ രൂപയാണ്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴി ഫീസ് ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്. തിരഞ്ഞെടുപ്പ് സ്‌കില്‍ ടെസ്റ്റിന്റെയോ/അല്ലെങ്കില്‍ അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ കൂടുതലെങ്കില്‍ എഴുത്തുപരീക്ഷയും നടത്തും. റാങ്ക് ലിസ്റ്റ് സ്‌കില്‍ ടെസ്റ്റ്/അഭിമുഖം എന്നിവയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കും.

റാങ്ക് ലിസ്റ്റിന് കുറഞ്ഞത് ഒരു വര്‍ഷം മുതല്‍ പരമാവധി രണ്ട് വര്‍ഷം അല്ലെങ്കില്‍ പുതിയ ലിസ്റ്റ് വരുന്നത് വരെ പ്രാബല്യമുണ്ടാകും. അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ള യോഗ്യരായവര്‍ www.hckerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+