Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഗ്രി യോഗ്യതയുണ്ടോ? ഹൈക്കോടതിയില്‍ ജോലി അവസരം, ശമ്പളം കേട്ടാല്‍ ഞെട്ടും!

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-II തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് കേരള ഹൈക്കോടതി. ആകെ ഒമ്പത് ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 10.06.2025 മുതല്‍ 08.07.2025 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതിയും ജൂലൈ 08 ആണ്. ഓഫ്ലൈന്‍ മോഡ് വഴി അപേക്ഷാ ഫീസ് ജൂലൈ 11 മുതല്‍ ജൂലൈ 18 വരെ അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 37400 രൂപ മുതല്‍ 79,000 രൂപ വരെ ശമ്പളം ലഭിക്കും. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട (രണ്ട് തീയതികളും ഉള്‍പ്പെടെ) 02/01/1984 നും 01/01/2007 നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. 02/01/1986 നും 01/01/2007 നും ഇടയില്‍ ജനിച്ച മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും (രണ്ട് തീയതികളും ഉള്‍പ്പെടെ) പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം.

Job News

കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകള്‍ നല്‍കുന്നതോ അംഗീകരിച്ചതോ ആയ ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവരാണ് അപേക്ഷിക്കേണ്ടത്. ടൈപ്പ്‌റൈറ്റിംഗില്‍ (ഇംഗ്ലീഷ്) കെ.ജി.ടി.ഇ. (ഹയര്‍), ഷോര്‍ട്ട്ഹാന്‍ഡില്‍ (ഇംഗ്ലീഷ്) കെ.ജി.ടി.ഇ (ഐ.ഐ.എച്ച്.ആര്‍) അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ഉണ്ടായിരിക്കണം. 500 രൂപയാണ് അപേക്ഷ ഫീസ്. എസ്സി, എസ്ടി, പിഡബ്ല്യുഡി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ ഫീസ് ഇല്ല.

ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് വഴി പരീക്ഷാ ഫീസ് അടയ്ക്കാം. ഡിക്‌റ്റേഷന്‍ ടെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഡിക്‌റ്റേഷന്‍ ടെസ്റ്റിനും അഭിമുഖത്തിനും പരമാവധി മാര്‍ക്ക് യഥാക്രമം 100 ഉം 10 ഉം ആയിരിക്കും. നിയമനത്തിന് യോഗ്യത നേടുന്നതിന് ബന്ധപ്പെട്ട ഉദ്യോഗാര്‍ത്ഥി ഡിക്‌റ്റേഷന്‍ ടെസ്റ്റിലും അഭിമുഖത്തിലും കുറഞ്ഞത് 50% മാര്‍ക്ക് നേടിയിരിക്കണം.

യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ താഴെ നല്‍കിയിരിക്കുന്ന ഘട്ടങ്ങള്‍ പാലിക്കുക. www.hckerala.gov.ശി എന്ന ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക
''റിക്രൂട്ട്മെന്റ് / കരിയര്‍ / പരസ്യ മെനു'' എന്നതില്‍ നിന്ന് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-II ജോലി അറിയിപ്പ് കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക.

അവസാനം നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ഡൗണ്‍ലോഡ് ചെയ്യുക. അറിയിപ്പ് ശ്രദ്ധാപൂര്‍വ്വം വായിച്ച് നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുക. താഴെയുള്ള ഓണ്‍ലൈന്‍ ഔദ്യോഗിക ഓണ്‍ലൈന്‍ അപേക്ഷ / രജിസ്‌ട്രേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക. തെറ്റുകള്‍ കൂടാതെ ആവശ്യമായ വിശദാംശങ്ങള്‍ ശരിയായി പൂരിപ്പിക്കുക. വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക.

രജിസ്റ്റര്‍ ചെയ്ത വിശദാംശങ്ങള്‍ ശരിയാണെന്ന് പരിശോധിച്ചതിന് ശേഷം സബ്മിറ്റ് ചെയ്യുക. അറിയിപ്പ് രീതി അനുസരിച്ച് അപേക്ഷ ഫീസ് അടയ്ക്കുക. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+