Get Updates
Get notified of breaking news, exclusive insights, and must-see stories!

Kerala Jobs : ബികോം ബിരുദമുണ്ടോ? ടാലി അറിയാമോ? ലൈഫ് മിഷനില്‍ അക്കൗണ്ടന്റ് ഒഴിവ്

കേരള ലൈഫ് മിഷന്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2026-ലെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം ലൈഫ് മിഷന്‍ പുറത്തുവിട്ടു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഓണ്‍ലൈന്‍ ( ഇ - മെയില്‍ വഴി ) അപേക്ഷകളാണ് ക്ഷണിച്ചിരിക്കുന്നത്. ഒരു അക്കൗണ്ടന്റ് ഒഴിവാണ് നിലവിലുള്ളത്. താല്പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 25 വരെ അപേക്ഷ സമര്‍പ്പിക്കാം.

കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമായിരിക്കും. കേരള സര്‍ക്കാരിന്റെ സംരംഭമാണ് ലൈഫ് മിഷന്‍. ലൈഫ് മിഷന്‍ സ്റ്റേറ്റ് ഓഫീസ് ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. LM/98/2025-LM 4 (2) എന്ന പരസ്യ നമ്പറിലാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥിക്ക് പ്രതിമാസം 35,000 രൂപ ശമ്പളം ലഭിക്കും.

Kerala Jobs

അപേക്ഷിക്കുന്നവര്‍ക്ക് അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള കൊമേഴ്സ് ബിരുദവും ടാലി സോഫ്റ്റ്വെയറില്‍ ഡിപ്ലോമയോ സര്‍ട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം. കൊമേഴ്സിലോ ബിസിനസ് അഡ്മിനിസ്ട്രേഷനിലോ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. കൂടാതെ, സര്‍ക്കാര്‍ അല്ലെങ്കില്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.

പ്രായം സംബന്ധിച്ചുള്ള നിബന്ധനകള്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് അനുസരിച്ചായിരിക്കും. ഈ നിയമനത്തിന് അപേക്ഷാ ഫീസ് ഉണ്ടായിരിക്കുന്നതല്ല. ലൈഫ് മിഷന്‍ റിക്രൂട്ട്മെന്റിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ രേഖാ പരിശോധനയും വ്യക്തിഗത അഭിമുഖവും ഉള്‍പ്പെടും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷകള്‍ നേരിട്ടോ, അല്ലെങ്കില്‍ [email protected] എന്ന ഇ - മെയില്‍ വിലാസത്തിലോ അയയ്ക്കാവുന്നതാണ്. ഫെബ്രുവരി 25 - ന് വൈകുന്നേരം 5:00 മണിക്ക് മുമ്പ് അപേക്ഷകള്‍ ലഭിച്ചിരിക്കണം. അപേക്ഷ സമര്‍പ്പിക്കാന്‍ താല്പര്യമുള്ളവര്‍ lifemission.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. അവിടെ 'Recruitment / Career / Advertising Menu' വിഭാഗത്തില്‍ നിന്ന് അക്കൗണ്ടന്റ് തസ്തികയുടെ വിജ്ഞാപനം കണ്ടെത്തി ഡൗണ്‍ലോഡ് ചെയ്യുക.

വിജ്ഞാപനം പൂര്‍ണമായി വായിച്ച് നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിച്ചെന്ന് ഉറപ്പുവരുത്തുക. കൃത്യതയോടെ ബയോഡാറ്റ തയ്യാറാക്കുകയും ആവശ്യമായ എല്ലാ രേഖകളും സ്‌കാന്‍ ചെയ്ത് ഇ - മെയില്‍ വഴി അയയ്ക്കുകയുമാണ് വേണ്ടത്. അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോള്‍ തെറ്റുകള്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അയച്ച അപേക്ഷയുടെ പകര്‍പ്പ് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുന്നത് നന്നായിരിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+