Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചാം ക്ലാസുകാര്‍ക്ക് കേരള മഹിളാ സമഖ്യയില്‍ ജോലി അവസരം; ശമ്പളം ഇത്ര

കേരള മഹിളാ സമഖ്യ സൊസൈറ്റി കുക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്കാണ് അവസരം. നിലവില്‍ ഒരു ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരെ കാസര്‍കോട് ആയിരിക്കും നിയമിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് 20 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. വിജ്ഞാപനത്തില്‍ നിയമനം താല്‍ക്കാലികമായിരിക്കും എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 12000 രൂപ ശമ്പളമായി ലഭിക്കും. കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സില്‍ ആണ് നിയമിക്കപ്പെടുക. അപേക്ഷകര്‍ക്ക് 25 വയസ് തികഞ്ഞിരിക്കണം. 30 വയസ് മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതായിരിക്കും. അഞ്ചാം ക്ലാസ് പാസായവര്‍ ആണ് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Kerala Jobs

ഇതിനായി ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല. രേഖ പരിശോധന, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. യോഗ്യതയുള്ള വനിതാ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെള്ളക്കടലാസില്‍ രേഖപ്പെടുത്തിയ അപേക്ഷയോടൊപ്പം അഭിമുഖത്തിന് ഹാജരാകണം.

ആഗസ്റ്റ് 20 ന് രാവിലെ 11.30 നാണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്.

അഭിമുഖം നടക്കുന്ന വിലാസം

'ചായോത്ത്, നീലേശ്വരം, പി.ഒ. കാസര്‍ഗോഡ് - 671 314'

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട വിലാസം

ദി സ്റ്റേറ്റ് പ്രോഗ്രാം ഡയറക്ടര്‍, കേരള മഹിളാ സമഖ്യ സൊസൈറ്റി, TC.20/1652, 'കല്‍പന', കുഞ്ഞാലുംമൂട്, കരമന.P.O തിരുവനന്തപുരം-02ഫോണ്‍: 0471 2348666

കേരള മഹിളാ സമഖ്യ സൊസൈറ്റി

1987-1989 കാലഘട്ടത്തിലാണ് മഹിളാ സമഖ്യ പരിപാടി ആരംഭിച്ചത്. ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ, പ്രത്യേകിച്ച് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ സ്ത്രീകളുടെ, വിദ്യാഭ്യാസവും ശാക്തീകരണവും സംബന്ധിച്ച ദേശീയ നയത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഇത് ആരംഭിച്ചത്. കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ ആണ് മഹിളാ സമഖ്യ സൊസൈറ്റി പരിപാടി ഉള്‍ക്കൊള്ളുന്നത്.

മഹിളാ സമഖ്യയിലെ വിദ്യാഭ്യാസം അടിസ്ഥാന സാക്ഷരതാ കഴിവുകള്‍ നേടുക എന്നതിലുപരി, ചോദ്യം ചെയ്യാന്‍ പഠിക്കുക, പ്രശ്‌നങ്ങളും വിഷയങ്ങളും വിമര്‍ശനാത്മകമായി വിശകലനം ചെയ്യുക, പരിഹാരം തേടുക എന്നിവയിലേക്കുള്ള ഒരു പ്രക്രിയയായാണ് മനസിലാക്കുന്നത്. സ്ത്രീകള്‍ക്ക് സ്വയം പഠിക്കാനും, സ്വന്തം മുന്‍ഗണനകള്‍ നിശ്ചയിക്കാനും, അറിവും വിവരങ്ങളും തേടാനും, കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇത് ശ്രമിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+