ഡിഗ്രിയുണ്ടോ, ടൈപ്പ്‌റൈറ്റിംഗ് അറിയാമോ? മില്‍മയില്‍ പിഎസ്‌സി വഴി അവസരം.. ശമ്പളം കേട്ടോ?
പിഎസ്‌സി മില്‍മയ്ക്ക് കീഴിലുള്ള സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് II / സ്റ്റെനോ - ടൈപ്പിസ്റ്റ് ഗ്രേഡ് II ജോലി ഒഴിവുകള്‍ നികത്തുന്നതിനുള്ള തൊഴില്‍ വിജ്ഞാപനം പുറത്തിറക്കി. ആവശ്യമായ യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ മൂന്ന് വരെ അപേക്ഷ സമര്‍പ്പിക്കാം.
സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് II / സ്റ്റെനോ - ടൈപ്പിസ്റ്റ് ഗ്രേഡ് II തസ്തികയിലേക്ക് 18 വയസിനും 40 വയസിനും ഇടയില്‍ ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം (02/01/1985 നും 01/01/2007 നും ഇടയില്‍ ജനിച്ചവര്‍ക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. രണ്ട് തീയതികളും ഉള്‍പ്പെടെ). ഒബിസി, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സാധാരണ പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് II / സ്റ്റെനോ - ടൈപ്പിസ്റ്റ് ഗ്രേഡ് II (കാറ്റഗറി നമ്പര്‍:418/2025) തസ്തികയിലേക്ക് 18 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 02/01/1975 നും 01/01/2007 നും ഇടയില്‍ ജനിച്ചവര്‍ക്ക് മാത്രമേ (രണ്ട് തീയതികളും ഉള്‍പ്പെടെ) ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 31980 രൂപ മുതല്‍ 89460 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും.
യോഗ്യത
സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് II / സ്റ്റെനോ - ടൈപ്പിസ്റ്റ് ഗ്രേഡ് II (കാറ്റ് നമ്പര്‍: 417/2025)
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ടൈപ്പ്‌റൈറ്റിംഗ് (ഇംഗ്ലീഷ് ഹയര്‍) കെജിടിഇ അല്ലെങ്കില്‍ തത്തുല്യം. ടൈപ്പ്‌റൈറ്റിംഗ് (മലയാളം ലോവര്‍) കെജിടിഇ അല്ലെങ്കില്‍ തത്തുല്യം. ഷോര്‍ട്ട്ഹാന്‍ഡ് (ഇംഗ്ലീഷ് ഹയര്‍) കെജിടിഇ അല്ലെങ്കില്‍ തത്തുല്യം. ഷോര്‍ട്ട്ഹാന്‍ഡ് (മലയാളം ലോവര്‍) കെജിടിഇ അല്ലെങ്കില്‍ തത്തുല്യം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഡാറ്റാ എന്‍ട്രി ഓപ്പറേഷനില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കില്‍ സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന തത്തുല്യ യോഗ്യത
സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് II / സ്റ്റെനോ - ടൈപ്പിസ്റ്റ് ഗ്രേഡ് II (കാറ്റല്‍ നമ്പര്‍:418/2025)
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ടൈപ്പ്‌റൈറ്റിംഗ് (ഇംഗ്ലീഷ് ഹയര്‍) കെജിടിഇ അല്ലെങ്കില്‍ തത്തുല്യം. ടൈപ്പ്‌റൈറ്റിംഗ് (മലയാളം ലോവര്‍) കെജിടിഇ അല്ലെങ്കില്‍ തത്തുല്യം. ഷോര്‍ട്ട്ഹാന്‍ഡ് (ഇംഗ്ലീഷ് ഹയര്‍) കെജിടിഇ അല്ലെങ്കില്‍ തത്തുല്യം. ഷോര്‍ട്ട്ഹാന്‍ഡ് (മലയാളം ലോവര്‍) കെജിടിഇ അല്ലെങ്കില്‍ തത്തുല്യം. സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സ്ഥാപനം നല്‍കുന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഡാറ്റാ എന്‍ട്രി ഓപ്പറേഷനില്‍ അല്ലെങ്കില്‍ തത്തുല്യമായ സര്‍ട്ടിഫിക്കറ്റ് കോഴ്സ്.
ഷോര്‍ട്ട്ലിസ്റ്റിംഗ്, എഴുത്തുപരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.












Click it and Unblock the Notifications