Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചാം ക്ലാസ് യോഗ്യതയുണ്ടോ? പരീക്ഷയില്ലാതെ സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം

കേരള മഹിളാ സമഖ്യ സൊസൈറ്റി ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ഒരു ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരെ കണ്ണൂരിലായിരിക്കും നിയമിക്കുക. നിയമനം താല്‍ക്കാലികമായിരിക്കും. ആവശ്യമായ യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 28 ന് നടക്കുന്ന അഭിമുഖത്തില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് 20 വയസ് തികഞ്ഞിരിക്കണം. 30 മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. അഞ്ചാം ക്ലാസ് പാസായവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല. രേഖ പരിശോധന, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

Job News

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 9000 രൂപയാണ് ശമ്പളമായി ലഭിക്കുക. യോഗ്യതയുള്ള വനിതാ ഉദ്യോഗാര്‍ത്ഥികള്‍ വള്ളക്കടലാസില്‍ എഴുതിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 28 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി സിഡിഎസ് ഹാളിലെ അഭിമുഖത്തിനായി ഹാജരാകണം.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം:

സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, ടിസി.20/1652, കല്‍പന, കുഞ്ചാലുംമൂട്, കരമന പിഒ, തിരുവനന്തപുരം. ഫോണ്‍: 0471-2-348666, ഇ-മെയില്‍: [email protected], വെബ്‌സൈറ്റ്: www.keralasamakhya.org

ക്ലീന്‍ കേരളയില്‍ ഒഴിവ്

ക്ലീന്‍ കേരള കമ്പനി സെക്രട്ടറി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ജൂലൈ 20 വരെ അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധി 50 വയസായിരിക്കണം. ബികോം എസിഎസ്/എഫ്‌സിഎസ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സിഎ/ഐസിഡബ്ല്യുഎഐ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയായി കണക്കാക്കും.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവരെ തിരുവനന്തപുരത്തായിരിക്കും നിയമിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 60,410 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം പ്രവൃത്തിപരിചയം, കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഒരു ഗസറ്റഡ് ഓഫീസറില്‍ നിന്നുള്ള കണ്‍ടക്ട് സര്‍ട്ടിഫിക്കറ്റ്, ആധാറിന്റെ കോപ്പി എന്നിവ ഹാജരാക്കണം.

അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം

മാനേജിങ് ഡയറക്ടര്‍, ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്, സ്റ്റേറ്റ് മുനിസിപ്പാലിറ്റി ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം-10. വിശദവിവരങ്ങള്‍ക്ക് https://cleankeralacompany.com/wp-content/uploads/2025/07/cs-cum-cfo-1.pdf സന്ദര്‍ശിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+