പത്താം ക്ലാസുകാര്‍ക്ക് ടൂറിസം വകുപ്പില്‍ അവസരം; അവസാന തിയതി അടുത്തു, വേഗം അപേക്ഷിച്ചോ

കേരള ടൂറിസം വകുപ്പ് ഹൗസ് കീപ്പിംഗ് സ്റ്റാഫ്, ഫുഡ് ആന്‍ഡ് ബിവറേജ് സ്റ്റാഫ്, കുക്ക്, അസിസ്റ്റന്റ് കുക്ക്, റിസപ്ഷനിസ്റ്റ്, കിച്ചണ്‍ മേറ്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ തസ്തികകളിലുമായി 21 ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ ഏഴ് ആണ്. താല്‍പര്യവും ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ മാര്‍ഗം അപേക്ഷിക്കാം.

നിയമനം താല്‍ക്കാലികമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ കേരളത്തില്‍ തന്നെയായിരിക്കും നിയമിക്കുക. ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് സ്റ്റാഫ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ് എന്നീ തസ്തികകളില്‍ അഞ്ച് വീതം ഒഴിവുകളാണ് ഉള്ളത്. കുക്ക്, അസിസ്റ്റന്റ് കുക്ക്, കിച്ചന്‍ മേറ്റ് എന്നീ തസ്തികകളില്‍ മൂന്ന് വീതവും റിസപ്ഷനിസ്റ്റ് തസ്തികയില്‍ രണ്ട് ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Job News

തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ക്ലാസ് IV ജീവനക്കാര്‍ക്ക് നല്‍കുന്ന വേതനമായി ദിവസ വേതന അടിസ്ഥാനത്തില്‍ തുക ലഭിക്കും. 18 നും 36 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മുകളില്‍ പറഞ്ഞ തസ്തികകളിലേക്ക് അപേക്ഷിക്കാം. അതേസമയം നിയമങ്ങള്‍ പ്രകാരം ബന്ധപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിച്ചിരിക്കുന്നു.

ഹൗസ് കീപ്പിംഗ് സ്റ്റാഫ്

എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത. കേരള സര്‍ക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഹോട്ടല്‍ അക്കൊമഡേഷന്‍ ഓപ്പറേഷനില്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് & കാറ്ററിംഗ് ടെക്‌നോളജിയില്‍ നിന്ന് ഹോട്ടല്‍ അക്കൊമഡേഷന്‍ ഓപ്പറേഷനില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ പിജി ഡിപ്ലോമ പാസായിരിക്കണം.

2 സ്റ്റാര്‍ ക്ലാസിഫിക്കേഷനോ അതില്‍ കൂടുതലോ ഉള്ള ഹോട്ടലുകളില്‍ ഹൗസ് കീപ്പിംഗില്‍ 6 മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

ഫുഡ് ആന്‍ഡ് ബിവറേജ് സ്റ്റാഫ്

പ്രീ-ഡിഗ്രി/10+2 പാസായിരിക്കണം. കേരള സര്‍ക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഒരു വര്‍ഷത്തെ ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് & കാറ്ററിംഗ് ടെക്‌നോളജിയില്‍ നിന്ന് ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ പാസായിരിക്കണം.

2 സ്റ്റാര്‍ ക്ലാസിഫിക്കേഷനിലോ അതില്‍ കൂടുതലോ ഉള്ള ഒരു ഹോട്ടലില്‍ വെയിറ്റര്‍/ബട്ട്‌ലര്‍/ക്യാപ്റ്റന്‍ എന്നീ നിലകളില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം.

കുക്ക്

എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത. കേരള സര്‍ക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയില്‍ നിന്ന് കുക്കറി/ഫുഡ് പ്രൊഡക്ഷനില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ പാസായിരിക്കണം. 2 സ്റ്റാര്‍ ക്ലാസിഫിക്കേഷനോ അതില്‍ കൂടുതലോ ഉള്ള ഒരു ഹോട്ടലില്‍ കുക്ക്/അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം.

അസിസ്റ്റന്റ് കുക്ക്

എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത. കേരള സര്‍ക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്. 2 സ്റ്റാര്‍ ക്ലാസിഫിക്കേഷനോ അതില്‍ കൂടുതലോ ഉള്ള ഒരു ഹോട്ടലില്‍ കുക്ക്/അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 1 വര്‍ഷത്തെ പരിചയം.

റിസപ്ഷനിസ്റ്റ്

പ്രീ-ഡിഗ്രി/10+2 പാസായിരിക്കണം. കേരള സര്‍ക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫ്രണ്ട് ഓഫീസ് ഓപ്പറേഷനില്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്. 2 സ്റ്റാര്‍ ക്ലാസിഫിക്കേഷനിലോ അതിനു മുകളിലോ ഹോട്ടലുകളില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്/റിസപ്ഷനിസ്റ്റായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം.

കിച്ചണ്‍ മേറ്റ്

എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത. കേരള സര്‍ക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്. 2 സ്റ്റാര്‍ ക്ലാസിഫിക്കേഷനിലോ അതിനു മുകളിലോ ഹോട്ടലുകളില്‍ കുക്ക്/അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 1 വര്‍ഷത്തെ പരിചയം.

പ്രസ്തുത തസ്തികകളിലേക്ക് ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല. എഴുത്തുപരീക്ഷ, സ്‌കില്‍ ടെസ്റ്റ്, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

അപേക്ഷിക്കേണ്ട വിധം

താല്‍പ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷ, വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം 'ദി റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍, ഓഫീസ് ഓഫ് ദി റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍, ഒന്നാം നില, ബോട്ട് ജെട്ടി കോംപ്ലക്‌സ്, എറണാകുളം - 682011' എന്ന വിലാസത്തില്‍ ജൂലൈ 07-നോ അതിനുമുമ്പോ അയയ്ക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q