വനിതാ കമ്മീഷനില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററാകാം; ദിവസവേതനം ഇത്ര, നിങ്ങള്‍ യോഗ്യരാണോ?
കേരള വനിതാ കമ്മീഷന്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുക്കുക. സര്‍ക്കാര്‍ സ്ഥാപനമായ കമ്മീഷന്‍, നിശ്ചിത യോഗ്യതകളുള്ളവരെയാണ് ഈ താല്‍ക്കാലിക ഒഴിവുകളിലേക്ക് പരിഗണിക്കുന്നത്. മാര്‍ച്ച് 6 - നാണ് അഭിമുഖം നടക്കുക. ദിവസ വേതനാടിസ്ഥാനത്തിലുള്ള ഈ തസ്തികയിലേക്ക് കേരളത്തിലുടനീളം നിയമനം ലഭിക്കാന്‍ സാധ്യതയുണ്ട്.
ഒരു ദിവസത്തേക്ക് 800 രൂപയാണ് വേതനമായി ലഭിക്കുക. ഫെബ്രുവരി 26 - നാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്. അഭിമുഖ മാര്‍ച്ച് 6- ന് രാവിലെ 9:30- ന് നടക്കും. അപേക്ഷകര്‍ക്ക് 18 നും 40 നും ഇടയില്‍ പ്രായമുണ്ടായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നിയമങ്ങള്‍ക്കനുസരിച്ച് പ്രായപരിധിയില്‍ ഇളവുകള്‍ അനുവദിക്കുന്നതായിരിക്കും.

പ്ലസ് ടു അല്ലെങ്കില്‍ പി ഡി സി പാസായവര്‍ക്ക് അപേക്ഷിക്കാം. സംസ്ഥാന അല്ലെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ആറ് മാസത്തെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (DCA) ഉണ്ടായിരിക്കണം. എം എസ് ഓഫീസ് (ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വേഡ്, എക്‌സല്‍) ഉപയോഗിക്കാനുള്ള കഴിവ് അഭികാമ്യമാണ്.
ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് യാതൊരുവിധ അപേക്ഷാ ഫീസും ഈടാക്കില്ല. രേഖകളുടെ പരിശോധനയും വ്യക്തിഗത അഭിമുഖവുമാണ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗങ്ങള്‍. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ നിശ്ചിത ഫോമില്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം എല്ലാ പ്രസക്തമായ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അസല്‍ രേഖകളും പരിശോധനയ്ക്കായി കരുതണം.
തിരുവനന്തപുരം വഴുതക്കാടുള്ള വനിതാ കമ്മീഷന്‍ ആസ്ഥാനത്ത് വെച്ചാണ് അഭിമുഖം നടക്കുക. വിശദവിവരങ്ങള്‍ക്കായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ www.keralawomenscommission.gov.in സന്ദര്‍ശിക്കാവുന്നതാണ്. അവിടെ 'റക്രൂട്ട്‌മെന്റ്/കരിയര്‍/പരസ്യം' വിഭാഗത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയുടെ വിജ്ഞാപനം ലഭ്യമാണ്. ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്ത് യോഗ്യതാ മാനദണ്ഡങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ച് ഉറപ്പുവരുത്തണം.
ഔദ്യോഗിക ഓഫ്ലൈന്‍ അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് ആവശ്യമായ വിവരങ്ങള്‍ കൃത്യമായി പൂരിപ്പിക്കുക. ആവശ്യമായ എല്ലാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം വെക്കണം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായി വായിച്ച് എല്ലാ വിവരങ്ങളും മനസ്സിലാക്കുന്നത് നന്നായിരിക്കും.












Click it and Unblock the Notifications