കൊച്ചി മെട്രോയില്‍ പിജി ബിരുദധാരികള്‍ക്ക് അവസരം; ലക്ഷങ്ങള്‍ ശമ്പളം, വേഗം അപേക്ഷിച്ചോ
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ എം ആര്‍ എല്‍) അസിസ്റ്റന്റ് മാനേജര്‍ (പബ്ലിക് റിലേഷന്‍സ്) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തല്‍പരരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. നിലവിലുള്ള ഒരു ഒഴിവ് നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് കൊണ്ട് ലക്ഷ്യമിടുന്നത്. അപേക്ഷകരുടെ പരമാവധി പ്രായപരിധി 35 വയസായിരിക്കണം എന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.
എഴുത്ത് പരീക്ഷയും അഭിമുഖവും ഉള്‍പ്പെടുന്നതായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ. ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ മാത്രമേ എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും വിളിക്കൂ. കെ എം ആര്‍ എല്ലില്‍ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐ ഡി വഴി ഇക്കാര്യം അതാത് ഉദ്യോഗാര്‍ത്ഥികളെ അറിയിക്കും. കമ്പനിയുടെ വെബ്‌സൈറ്റിലെ ഔദ്യോഗിക അറിയിപ്പ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.

ഉദ്യോഗാര്‍ത്ഥിക്ക് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് / പബ്ലിക് റിലേഷന്‍ ഫംഗ്ഷനുകളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷന്‍ അനുഭവം ഉണ്ടായിരിക്കണം. പത്ര- മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും വാര്‍ത്താസമ്മേളനം സംഘടിപ്പിക്കുന്നതിലും പഞ്ചായത്ത്, മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ എന്നിങ്ങനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിലും മതിയായ പരിചയം ഉള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
മികച്ച ആശയവിനിമയ വൈദഗ്ധ്യം, പ്രസ് റിലീസുകള്‍ കൈകാര്യം ചെയ്തുള്ള പരിചയം ലേഖനങ്ങള്‍ എഴുതല്‍, വാര്‍ത്താ ഉള്ളടക്കം, പ്രിന്റ് / വിഷ്വല്‍ / സോഷ്യല്‍ മീഡിയയിലെ ഫീച്ചറുകള്‍, ഓണ്‍ലൈന്‍, സോഷ്യല്‍, ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ കോര്‍പ്പറേറ്റ് ഇമേജ് ബില്‍ഡിംഗ് തുടങ്ങിയവയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ഫുള്‍ടൈം റെഗുലര്‍ ബിരുദവും രണ്ട് വര്‍ഷത്തെ മുഴുവന്‍ സമയ റെഗുലര്‍ ബിരുദാനന്തര ബിരുദവും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ജേണലിസം / മാസ് കമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമയും ഉണ്ടായിരിക്കണം. അപേക്ഷകര്‍ക്ക് മലയാളത്തിലും ഇംഗ്ലീഷിലും (സംസാരിക്കാനും വായിക്കാനും എഴുതാനും) പരിജ്ഞാനം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 50000 രൂപ മുതല്‍ 160000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. ഒക്ടോബര്‍ 9 ആണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. വൈകിയെത്തുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
എങ്ങനെ അപേക്ഷിക്കാം?
പ്രസ്തത തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവരും മാനദണ്ഡങ്ങള്‍ പ്രകാരം യോഗ്യരും ആയവര്‍ക്ക് കെഎംആര്‍എല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം അനുബന്ധ രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകളും അപ്ലോഡ് ചെയ്യണം. അല്ലാത്തപക്ഷം അപേക്ഷ അപൂര്‍ണ്ണമായി കണക്കാക്കും. ഫാക്സോ ഇ-മെയിലോ ഉള്‍പ്പെടെ മറ്റേതെങ്കിലും മാര്‍ഗങ്ങളിലൂടെ അയയ്ക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.












Click it and Unblock the Notifications