Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി മെട്രോയില്‍ അവസരം.. 2.80 ലക്ഷം രൂപ വരെ ശമ്പളം; നിങ്ങള്‍ യോഗ്യരാണോ?

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ജൂനിയര്‍ എഞ്ചിനീയര്‍, ചീഫ് എഞ്ചിനീയര്‍, ജനറല്‍ മാനേജര്‍, ചീഫ് എഞ്ചിനീയര്‍ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. ആവശ്യമായ യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ എട്ട് വരെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഓരോ തസ്തികയിലും ഓരോ ഒഴിവുകള്‍ വീതമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിയമനം താല്‍ക്കാലികമായിരിക്കും. ജനറല്‍ മാനേജര്‍, ചീഫ് എഞ്ചിനീയര്‍ എന്നീ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 55 വയസ് ആയിരിക്കണം. ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 30 വയസ് ആണ്. അസിസ്റ്റന്റ് സെക്ഷന്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 32 വയസ് ആയിരിക്കണം.

Kerala Jobs

ജനറല്‍ മാനേജര്‍. ചീഫ് എഞ്ചിനീയര്‍ ആയി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 1,20,000 - 2,80,000 രൂപ ശമ്പളം ലഭിക്കും. ജൂനിയര്‍ എഞ്ചിനീയര്‍ക്ക് പ്രതിമാസം 33,750 - 94,400 രൂപയും അസിസ്റ്റന്റ് സെക്ഷന്‍ എഞ്ചിനീയര്‍ക്ക് പ്രതിമാസം 35,000 - 99,700 രൂപയും ശമ്പളം ലഭിക്കും.

യോഗ്യത

ജനറല്‍ മാനേജര്‍, ചീഫ് എഞ്ചിനീയര്‍

എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത സര്‍വകലാശാല/ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിലോ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗിലോ ബി.ഇ./ബി.ടെക് അല്ലെങ്കില്‍ ഐ.ആര്‍.എസ്.ഇയില്‍ സേവനമനുഷ്ഠിക്കുകയോ (ഡെപ്യൂട്ടേഷനായി) അല്ലെങ്കില്‍ ഇന്ത്യന്‍ റെയില്‍വേയിലെ റിട്ട. ഐ.ആര്‍.എസ്.ഇ ഓഫീസര്‍മാരോ (പുനര്‍നിയമന അടിസ്ഥാനത്തില്‍) ആയിരിക്കണം.

യോഗ്യത നേടിയതിന് ശേഷം കുറഞ്ഞത് 20 വര്‍ഷത്തെ പരിചയം. ഇതില്‍ എക്‌സിക്യൂട്ടീവ്/മാനേജീരിയല്‍ കേഡറില്‍ കുറഞ്ഞത് 12 വര്‍ഷം. റെയില്‍വേ അല്ലെങ്കില്‍ അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍/സഹോദര കമ്പനികള്‍/റെയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, കൂടാതെ/അല്ലെങ്കില്‍ ബി) മെട്രോ റെയില്‍ കോര്‍പ്പറേഷനുകള്‍. സിഗ്‌നലിംഗ് & ടെലികോം വകുപ്പില്‍ റെയില്‍വേ/റെയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍/മെട്രോ റെയില്‍ കമ്പനികളില്‍ ജോലി ചെയ്തിട്ടുള്ള വിവിധ പരിചയം ഉദ്യോഗസ്ഥന് ഉണ്ടായിരിക്കണം.

ജൂനിയര്‍ എഞ്ചിനീയര്‍, അസിസ്റ്റന്റ് സെക്ഷന്‍ എഞ്ചിനീയര്‍

അംഗീകൃത സര്‍വകലാശാല/സ്ഥാപനത്തില്‍ നിന്ന് ബി.ടെക്/ബി.ഇ അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ. ജൂനിയര്‍ എഞ്ചിനീയര്‍ക്ക് - ട്രാക്ക് ഇന്‍സ്റ്റാളേഷന്‍, ട്രാക്ക് ഘടകങ്ങളുടെ ഗുണനിലവാരം, പരിശോധന എന്നിവയില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷന്‍ പരിചയം, മെട്രോ/റെയില്‍വേ/റെയില്‍വേ അനുബന്ധ വ്യവസായത്തില്‍ കര്‍വ് ജ്യാമിതി, ടേണ്‍ഔട്ടുകള്‍ സ്ഥാപിക്കല്‍ എന്നിവയെക്കുറിച്ചുള്ള അറിവ് എന്നിവ ഉണ്ടായിരിക്കണം.

അസിസ്റ്റന്റ് സെക്ഷന്‍ എഞ്ചിനീയര്‍ക്ക് മെട്രോ/റെയില്‍വേ/റെയില്‍വേ അനുബന്ധ വ്യവസായത്തില്‍ ട്രാക്ക് ഇന്‍സ്റ്റാളേഷന്‍, ട്രാക്ക് ഘടകങ്ങളുടെ ഗുണനിലവാരം, പരിശോധന എന്നിവയിലെ കര്‍വ് ജ്യാമിതി, ടേണ്‍ഔട്ടുകള്‍ സ്ഥാപിക്കല്‍ എന്നിവയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷന്‍ പരിചയം ഉണ്ടായിരിക്കണം. ബാലസ്റ്റ് ലെസ് ട്രാക്ക് ഇന്‍സ്റ്റാളേഷനില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

ഡോക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്ത്/ഓണ്‍ലൈന്‍ ടെസ്റ്റ്, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. വിശദവിവരങ്ങള്‍ക്ക് www.kochimetro.org എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+